Sunday, May 27, 2012

അര്‍ധരാത്രിയില്‍ വി എസിന്റെ ഫ്ളക്സ് സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ശ്രമം


സിപിഐ എമ്മില്‍ വിഭാഗീയതയെന്ന് പ്രചരിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ശ്രമം വെളിച്ചത്തായി. ഇരുളിന്റെ മറവില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച് കള്ളപ്രചാരണം നടത്താനുള്ള നീക്കമാണ് പൊളിഞ്ഞത്. പഴയന്നൂര്‍ സെന്ററില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വി എസിന്റെ ഫ്ളക്സുമായി ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഴയന്നൂര്‍ സെന്ററില്‍ എത്തുകയായിരുന്നു. പഞ്ചായത്ത് അംഗം ബിജു വി നായര്‍, സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ പാലാട്ട്, ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ടോമി എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ളക്സ് ഉയര്‍ത്താനും ബോര്‍ഡെഴുതി വയ്ക്കാനും ആസൂത്രിതനീക്കം നടന്നത്.

കോണ്‍ഗ്രസുകാരുടെ നീക്കം അറിഞ്ഞ് ഏതാനും സിപിഐ എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ കള്ളത്തരം പുറത്താവുകയായിരുന്നു. സിപിഐ എം പ്രവര്‍ത്തകരെ കണ്ട ഉടന്‍ ബോര്‍ഡുമെടുത്ത് സ്ഥലം വിടുകയായിരീന്നു. കള്ളപ്രചാരണം പൊളിഞ്ഞതിന്റെ ജാള്യം മറയ്ക്കാന്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ പഴയന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് സ്ഥലത്തില്ലാത്തവരുടെ പേരിലടക്കം നല്‍കിയ കള്ളപ്പരാതി. ഇതേത്തുടര്‍ന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പത്മകുമാര്‍, സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ എം അസീസ്, പി എസ് സുലൈമാന്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ എന്‍ അമല്‍രാജ്, എന്‍ എ സൂരജ്, ആര്‍ ആര്‍ ഷെബീര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ സിപിഐ എം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.

deshabhimani 260512

1 comment:

  1. സിപിഐ എമ്മില്‍ വിഭാഗീയതയെന്ന് പ്രചരിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ശ്രമം വെളിച്ചത്തായി. ഇരുളിന്റെ മറവില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച് കള്ളപ്രചാരണം നടത്താനുള്ള നീക്കമാണ് പൊളിഞ്ഞത്. പഴയന്നൂര്‍ സെന്ററില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വി എസിന്റെ ഫ്ളക്സുമായി ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഴയന്നൂര്‍ സെന്ററില്‍ എത്തുകയായിരുന്നു. പഞ്ചായത്ത് അംഗം ബിജു വി നായര്‍, സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ പാലാട്ട്, ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ടോമി എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ളക്സ് ഉയര്‍ത്താനും ബോര്‍ഡെഴുതി വയ്ക്കാനും ആസൂത്രിതനീക്കം നടന്നത്.

    ReplyDelete