Thursday, May 31, 2012

പ്രതിഷേധദിനം ഡല്‍ഹിയില്‍ നേതാക്കള്‍ അറസ്റ്റില്‍


പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ടികളുടെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ പ്രകടനം നടത്തിയ നേതാക്കളെ അറസ്റ്റുചെയ്തു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി ബി അംഗം സീതാറാം യെച്ചൂരി, സിപിഐ നേതാവ് എ ബി ബര്‍ദന്‍, ഡി രാജ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. പകല്‍ ഡല്‍ഹി ഗേറ്റില്‍ നിന്ന് കേന്ദ്രീകൃത പ്രകടനമായെത്തിയ നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.

പെട്രോള്‍ വില പൂര്‍ണ്ണമായും പിന്‍വലിക്കുന്നതുവരെ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഒന്നോരണ്ടോ രൂപ കുറച്ച് ജനരോഷത്തെ തണുപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ല. വര്‍ധിപ്പിച്ച വില പൂര്‍ണ്ണമായും പിന്‍വലിക്കണം. ഓയില്‍ കമ്പനികളുടെ നഷ്ടക്കണക്ക് തട്ടിപ്പാണ്. ഓരോ തവണ വില കൂട്ടുമ്പോഴും നികുതിയിനത്തില്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തുന്നതെന്നും കാരാട്ട് പറഞ്ഞു. വര്‍ധിപ്പിച്ച ഇന്ധന വില പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാറിനെ പിന്‍വലിക്കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ധന വില വര്‍ധിപ്പിച്ചതോടൊപ്പം പൊതുവിതരണ സംവിധാനം തകര്‍ത്ത സര്‍ക്കാര്‍ പൂര്‍ണ്ണമായും ജനവിരുദ്ധ നടപടികളുമായാണ് മുന്നോട്ടുപോകുന്നതെന്ന് എ ബി ബര്‍ദന്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹിയില്‍ സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ടികളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതേ വിഷയത്തില്‍ കഴിഞ്ഞദിവസം ഹര്‍ത്താല്‍ ആചരിച്ചതിനാല്‍ കേരളത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു. പകരം സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് പ്രതിഷേധദിനം ആചരിച്ചു. പശ്ചിമ ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഒറീസയില്‍ സിപിഐ എമ്മും ബിജെഡിയും ചേര്‍ന്ന് വഴിതടഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് പ്രതിഷേധ ദിനം ആചരിക്കുകയാണ്. തിരുവനന്തപുരത്ത് രാജ്ഭവന്മുന്നില്‍ നടന്ന ജനകീയ സദസ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. മറ്റ് ജില്ലകളില്‍ നിയമസഭമണ്ഡലാടിസ്ഥാനത്തില്‍ വൈകീട്ട് നാലുമുതല്‍ ഏഴ്വരെ കേന്ദ്രസര്‍ക്കാരിനെ വിചാരണ ചെയ്യുന്ന ജനകീയ സദസുകള്‍ നടക്കും.

deshabhimani news

1 comment:

  1. പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ടികളുടെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ പ്രകടനം നടത്തിയ നേതാക്കളെ അറസ്റ്റുചെയ്തു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി ബി അംഗം സീതാറാം യെച്ചൂരി, സിപിഐ നേതാവ് എ ബി ബര്‍ദന്‍, ഡി രാജ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. പകല്‍ ഡല്‍ഹി ഗേറ്റില്‍ നിന്ന് കേന്ദ്രീകൃത പ്രകടനമായെത്തിയ നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.

    ReplyDelete