Sunday, May 27, 2012

കോണ്‍ഗ്രസുകാര്‍ തകര്‍ത്തത് ഒരു കുടുംബത്തിന്റെ ജീവിത വഴി


കാഞ്ഞങ്ങാട്: നിര്‍ധന കുടുംബത്തിന്റെ ജീവിതമാര്‍ഗം തകര്‍ത്ത കോണ്‍ഗ്രസ് ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. ചിത്താരി കടപ്പുറത്ത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം നടത്തിയ തേര്‍വാഴ്ചയില്‍ സിപിഐ എം പ്രവര്‍ത്തകനായ സന്തോഷിന്റെ കട തകര്‍ത്തിരുന്നു. അമ്മയും ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായ കട അക്രമികള്‍ തകര്‍ത്തതോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലായി. സാധനങ്ങള്‍മുഴുവന്‍ വലിച്ചിട്ടു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു.പൊലീസിന്റെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം കട അടിച്ചുതകര്‍ത്തത്. പ്രതികളെ കൃത്യമായി പൊലീസിന് അറിയാമായിട്ടും കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ തയ്യാറാകുന്നില്ല.

ചിത്താരി കടപ്പുറത്തും പരിസരങ്ങളിലും സിപിഐ എമ്മിന്റെയും വര്‍ഗ ബഹുജന സംഘടനകളുടെയും പതാകയും കൊടിതോരണങ്ങളും നശിപ്പിച്ച് പ്രകോപനം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം. പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനുനേരെ നടന്ന അക്രമസംഭവങ്ങളെ സംബന്ധിച്ച് പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് കട തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി സിപിഐ എം പ്രവര്‍ത്തകരായ സരോജിനി, രാധ, കുഞ്ഞിക്കണ്ണന്‍, കുമാരന്‍, ദാമോദരന്‍ തുടങ്ങിയവരുടെ വീടുകളില്‍ കയറി കൊലവിളി നടത്തി. ചിത്താരി കടപ്പുറത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് ക്രിമിനലുകള്‍ക്ക് വളമാകുന്നു. സിപിഐ എം ഏരിയാസെക്രട്ടറി എം പൊക്ലന്‍, ലോക്കല്‍ സെക്രട്ടറി പി കെ കണ്ണന്‍, സി കെ നാരായണപണിക്കര്‍, ഗംഗാധരന്‍, മധു കൊളവയല്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

വധശ്രമം: 4 ലീഗുകാര്‍ക്കെതിരെ കേസ്

ഉദുമ: സിപിഐ എം ബേവൂരി ബ്രാഞ്ചംഗം സി സുരേഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ബേവൂരിയിലെ ആഷിഖ്, ഷാഹിദ്, അബ്ദുല്ല, അഹമ്മദ് എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. വധശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവര്‍. കാഞ്ഞങ്ങാട്ടെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ സുരേഷ്ബാബു ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് ബുധനാഴ്ച ബേക്കല്‍ സ്റ്റേഡിയത്തിന് സമീപം ആറംഗസംഘം തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി അക്രമിച്ചത്. ഇതിനിടയില്‍ പ്രദേശത്തെ സിപിഐ എം പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണിലേക്ക് വധഭീഷണിയുര്‍ത്തി കോളുകള്‍ വരുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മണല്‍ മാഫിയ മര്‍ദിച്ചു

അഗളി: മണല്‍മാഫിയയുടെ മര്‍ദനമേറ്റ് പരിക്കേറ്റ സതീശന്‍, മണ്കണ്ഠന്‍ എന്നിവരെ അഗളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം മണല്‍മാഫിയ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അഗളി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സമരത്തില്‍ പങ്കെടുത്ത സതീശനെ വെള്ളിയാഴ്ച രാവിലെ കോണ്‍ഗ്രസ്പ്രവര്‍ത്തകനായ ജയ്സണ്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതു ചോദ്യം ചെയ്തതിനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ജെയ്സണ്‍ മര്‍ദിച്ചതെന്ന് പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജയ്സണ്‍ കോട്ടത്തറ ആശുപത്രിയില്‍ ചികിത്സ തേടി. പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അഗളിയില്‍ ഡിവൈഎഫ്ഐ, സിപിഐ എം പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി. യോഗത്തില്‍ സിപിഐ എം ലോക്കല്‍സെക്രട്ടറി ശിവശങ്കരന്‍, ഡിവൈഎഫ്ഐ ബ്ലോക്ക്സെക്രട്ടറി ജംഷീര്‍, ബ്ലോക്ക്പ്രസിഡന്റ് ജോസ് പനയ്ക്കാമറ്റം എന്നിവര്‍ സംസാരിച്ചു.

deshabhimani 270512

1 comment:

  1. നിര്‍ധന കുടുംബത്തിന്റെ ജീവിതമാര്‍ഗം തകര്‍ത്ത കോണ്‍ഗ്രസ് ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. ചിത്താരി കടപ്പുറത്ത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം നടത്തിയ തേര്‍വാഴ്ചയില്‍ സിപിഐ എം പ്രവര്‍ത്തകനായ സന്തോഷിന്റെ കട തകര്‍ത്തിരുന്നു. അമ്മയും ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായ കട അക്രമികള്‍ തകര്‍ത്തതോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലായി. സാധനങ്ങള്‍മുഴുവന്‍ വലിച്ചിട്ടു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു.പൊലീസിന്റെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം കട അടിച്ചുതകര്‍ത്തത്. പ്രതികളെ കൃത്യമായി പൊലീസിന് അറിയാമായിട്ടും കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ തയ്യാറാകുന്നില്ല.

    ReplyDelete