Wednesday, May 30, 2012

ചതിക്ക് മറുപടി നല്‍കണം: വിഎസ്


വിശ്വാസ വഞ്ചകനും ചതിയനുമായ ശെല്‍വരാജിന് തെരഞ്ഞെടുപ്പില്‍ അര്‍ഹമായ മറുപടി ജനങ്ങള്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്ന ചിന്തയിലാണ് ശെല്‍വരാജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിപ്പിച്ചത്. എന്നാല്‍ അയാള്‍ കാലുമാറ്റത്തിലൂടെ മുന്നണിയേയും അതിലൂടെ ജനങ്ങളെയും വഞ്ചിച്ചു. യുഡിഎഫില്‍ ചേരുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്ന് പറഞ്ഞ ശെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥിയായി വോട്ടുചോദിക്കുകയാണ്. ശെല്‍വരാജിന്റെ വേലക്കാരോ അടിമകളോ ആണോ നെയ്യാറ്റിന്‍കരയിലെ ജനങ്ങളെന്നും വി എസ് ചോദിച്ചു. കാലുമാറ്റക്കാരെയും ചതിയന്‍മാരെയും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും. നെയ്യാറ്റിന്‍കരയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില സംസാരിക്കുകയായിരുന്നു വി എസ്.

സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങള്‍ ജനവിരുദ്ധമായ നടപടികളാണ് സ്വീകരിക്കുന്നത്. 15 തവണയാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് വിലകൂട്ടിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. 2004 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സീറ്റിലും കോണ്‍ഗ്രസ് തോറ്റു. അന്ന് കേരളം വിട്ട എ കെ ആന്റണി ഇടയ്ക്കിടക്ക് കേരളം സന്ദര്‍ശിച്ച് ഓരോന്ന് പറഞ്ഞുപോകുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ നേട്ടങ്ങളെക്കുറിച്ച് ആന്റണിക്ക് പോലും ഒന്നും പറയാനില്ല. ശെല്‍വരാജെന്ന കാലുമാറ്റക്കാരനെയും ബിജെപിയെയും പിന്തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ: എഫ് ലോറന്‍സിനെ വിജയിപ്പിക്കണമെന്നും വി എസ് പറഞ്ഞു.

deshabhimani news

1 comment:

  1. വിശ്വാസ വഞ്ചകനും ചതിയനുമായ ശെല്‍വരാജിന് തെരഞ്ഞെടുപ്പില്‍ അര്‍ഹമായ മറുപടി ജനങ്ങള്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്ന ചിന്തയിലാണ് ശെല്‍വരാജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിപ്പിച്ചത്. എന്നാല്‍ അയാള്‍ കാലുമാറ്റത്തിലൂടെ മുന്നണിയേയും അതിലൂടെ ജനങ്ങളെയും വഞ്ചിച്ചു. യുഡിഎഫില്‍ ചേരുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്ന് പറഞ്ഞ ശെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥിയായി വോട്ടുചോദിക്കുകയാണ്. ശെല്‍വരാജിന്റെ വേലക്കാരോ അടിമകളോ ആണോ നെയ്യാറ്റിന്‍കരയിലെ ജനങ്ങളെന്നും വി എസ് ചോദിച്ചു. കാലുമാറ്റക്കാരെയും ചതിയന്‍മാരെയും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും. നെയ്യാറ്റിന്‍കരയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില സംസാരിക്കുകയായിരുന്നു വി എസ്.

    ReplyDelete