Friday, May 25, 2012

ലീഗ് തീവ്രവാദികള്‍ കൊലക്കത്തിയുമായി ഇറങ്ങി; ജനം ഭീതിയില്‍


ഉദുമയില്‍ വീണ്ടും മുസ്ലിംലീഗ് തീവ്രവാദികള്‍ കൊലക്കത്തിയുമായി ഇറങ്ങി. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന യുവാവിനെ ബേക്കല്‍ കോട്ടക്കുന്നില്‍ വെട്ടിവീഴ്ത്തി. തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ചുകിട്ടിയത്. കുറച്ചുനാളായി സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ഇവര്‍ അക്രമം നടത്തുന്നു. ഉദുമ, ബേവൂരി, പടിഞ്ഞാര്‍, കാപ്പില്‍, പാക്യാര, നാലാംവാതുക്കല്‍, മുക്കുന്നോത്ത്, മാങ്ങാട്, എരോല്‍, കോട്ടിക്കുളം തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിരമായി അക്രമം നടക്കുന്നത്. ഇവിടങ്ങളില്‍ ലീഗുകാരല്ലാത്ത ആരെയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് ലീഗ് തീവ്രവാദികള്‍ രംഗത്തിറങ്ങിയിട്ടുള്ളത്. ഇവര്‍ക്കെതിരെ നില്‍ക്കുന്നവരെ അക്രമിച്ച് കുടിയൊഴിപ്പിക്കാനാണ് ശ്രമം. വ്യത്യസ്ത വിഭാഗത്തില്‍പെട്ടവര്‍ താമസിക്കുന്ന ഈ പ്രദേശം ലീഗ് ഗ്രാമമാക്കാനാണ് ഇവരുടെ പരിപാടി. ഇതിനായി വീടുകള്‍ക്ക് നേരെയും ആളുകള്‍ക്ക് നേരെയും നിരന്തരം അക്രമമാണ്. കിട്ടുന്ന വിലയ്ക്ക് സ്ഥലം വിറ്റ് ഒഴിഞ്ഞുപോകണമെന്നാണ് ഇവര്‍ പറയുന്നത്. ഇത് ലീഗ് ഗ്രാമമാണെന്നും മറ്റാരും ഇവിടെ വേണ്ടെന്നുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.
സുരേഷ്ബാബു കാഞ്ഞങ്ങാട് സ്വകാര്യ ബാങ്ക് ജീവനക്കാരാണ്. മറ്റ് കുഴപ്പങ്ങള്‍ക്കൊന്നും പോകാറില്ല. സിപിഐ എം പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുവെന്നതാണ് ലീഗ് തീവ്രവാദികളെ പ്രകോപിപ്പിക്കുന്നത്. വെട്ടിക്കൊല്ലുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതിനായി ലീഗ് കേന്ദ്രമായ ബേക്കലിലെ കോട്ടക്കുന്നിനെയാണ് തെരഞ്ഞെടുത്തത്. ഇവിടെ അക്രമിച്ചാല്‍ രക്ഷിക്കാന്‍ ആരും വരില്ലെന്നാണ് കരുതിയത്. ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തി വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആദ്യം കാല്‍ വെട്ടിമുറിച്ച് ഓടാന്‍ കഴിയാത്ത രീതിയിലാക്കി കൊല്ലാനായിരുന്നു പരിപാടി. കാലിന് മാരകമായ മുറിവാണ്. പിന്നീടുള്ള വെട്ടുകള്‍ കൈകൊണ്ട് തടുത്തതിനാലാണ് ജീവന്‍ അപായപ്പെടാതിരുന്നത്. കൈ വേര്‍പെട്ട് തൂങ്ങാറായ നിലയിലാണ്. എട്ട് മണിക്കൂറോളം നീണ്ട ഓപ്പറേഷന് ശേഷമാണ് കൈകാലുകള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. ലീഗിന്റെ തീവ്രവാദ മുഖമാണ് സുരേഷ്ബാബുവിനെ അക്രമിച്ചതിലൂടെ വീണ്ടും പുറത്തുവന്നത്. ക്രൂരമായ അക്രമമുണ്ടായിട്ടും മുഖ്യധാര മാധ്യമങ്ങള്‍ക്കൊന്നും വലിയ വാര്‍ത്തയായില്ല. ലീഗിനും കോണ്‍ഗ്രസിനും എന്ത് അക്രമവും നടത്താമെന്നാണ് വലതുപക്ഷ മാധ്യമങ്ങളുടെ നിലപാട്.

സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ലോക്കല്‍ സെക്രട്ടറി എന്‍ വി രാമകൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഒന്നര വര്‍ഷത്തിനിടയില്‍ ഉദുമ പഞ്ചായത്തില്‍ സിപിഐ എം നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ക്കാണ് മുസ്ലിംലീഗ്- പോപ്പുര്‍ ഫ്രണ്ട് ക്രിമിനലുകളുടെ അക്രമണത്തില്‍ പരിക്കേറ്റത്. സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്റെ വീടുള്‍പ്പെടെ നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തു. പ്രതികളെ പിടികൂടുന്നതില്‍ ബേക്കല്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയാണ് അക്രമം വ്യാപകമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
 
മുസ്ലീം യൂത്ത് ലീഗ് വടകര പ്രകടനം അക്രമാസക്തമായി

മുസ്ലീം യൂത്ത് ലീഗ് നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് വടകര ടൗണില്‍ നടന്ന പ്രകടനം അക്രമാസക്തമായി. പൊലീസിന് നേരെ കൈയേറ്റ ശ്രമവും നടന്നു. സിപിഐ എം പ്രചാരണ ബോര്‍ഡുകളും പതാകകളും അക്രമി സംഘം നശിപ്പിച്ചു. പുതിയ ബസ്സറ്റാന്‍ഡ് പരിസരത്ത് ഉയര്‍ത്തിയിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടി രക്തസാക്ഷികളുടെ ബാനര്‍ യൂത്ത് ലീഗുകാര്‍ കീറിയെറിഞ്ഞപ്പോഴാണ് പൊലീസ് ഇടപെട്ടത്. പൊലീസിനെതിരെ തിരിഞ്ഞ യൂത്ത് ലീഗുകാര്‍ പിന്നീട് സ്വയം പിരിഞ്ഞ് പോയി. ജാഥകളുടെ പരമ്പരയായിരുന്ന വ്യാഴാഴ്ച വൈകിട്ട് വടകര ടൗണില്‍. യൂത്ത് ലീഗ് പ്രകടനത്തിന് പിറകെ പെട്രോളിയം വില വര്‍ധനയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐയും ബിജെപിയും പ്രകടനം നടത്തി.

deshabhimani 250512

1 comment:

  1. ഉദുമയില്‍ വീണ്ടും മുസ്ലിംലീഗ് തീവ്രവാദികള്‍ കൊലക്കത്തിയുമായി ഇറങ്ങി. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന യുവാവിനെ ബേക്കല്‍ കോട്ടക്കുന്നില്‍ വെട്ടിവീഴ്ത്തി. തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ചുകിട്ടിയത്. കുറച്ചുനാളായി സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ഇവര്‍ അക്രമം നടത്തുന്നു. ഉദുമ, ബേവൂരി, പടിഞ്ഞാര്‍, കാപ്പില്‍, പാക്യാര, നാലാംവാതുക്കല്‍, മുക്കുന്നോത്ത്, മാങ്ങാട്, എരോല്‍, കോട്ടിക്കുളം തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിരമായി അക്രമം നടക്കുന്നത്. ഇവിടങ്ങളില്‍ ലീഗുകാരല്ലാത്ത ആരെയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് ലീഗ് തീവ്രവാദികള്‍ രംഗത്തിറങ്ങിയിട്ടുള്ളത്. ഇവര്‍ക്കെതിരെ നില്‍ക്കുന്നവരെ അക്രമിച്ച് കുടിയൊഴിപ്പിക്കാനാണ് ശ്രമം. വ്യത്യസ്ത വിഭാഗത്തില്‍പെട്ടവര്‍ താമസിക്കുന്ന ഈ പ്രദേശം ലീഗ് ഗ്രാമമാക്കാനാണ് ഇവരുടെ പരിപാടി. ഇതിനായി വീടുകള്‍ക്ക് നേരെയും ആളുകള്‍ക്ക് നേരെയും നിരന്തരം അക്രമമാണ്. കിട്ടുന്ന വിലയ്ക്ക് സ്ഥലം വിറ്റ് ഒഴിഞ്ഞുപോകണമെന്നാണ് ഇവര്‍ പറയുന്നത്. ഇത് ലീഗ് ഗ്രാമമാണെന്നും മറ്റാരും ഇവിടെ വേണ്ടെന്നുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.

    ReplyDelete