Saturday, May 26, 2012
അനീഷ് വധം: പ്രതികളെ സംരക്ഷിക്കുന്നത് ഉമ്മന്‍ചാണ്ടി- പി ബിജു
കോണ്‍ഗ്രസിനും സിപിഐ എമ്മിനും വെവ്വേറെ നീതിയും നിയമവുമാണ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് നടപ്പാക്കുന്നതെന്നും പ്രതികള്‍ കോണ്‍ഗ്രസ് നേതാക്കളായാല്‍ എല്ലാ സംരക്ഷണവും നല്‍കുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു പറഞ്ഞു. അനീഷ് രാജന്റെ ഘാതകരായ കോണ്‍ഗ്രസ് നേതാക്കളെ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജു.
കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശാനുസരണമാണ് പൊലീസിന്റെ പ്രവര്‍ത്തനം. അനീഷ് രാജനെ കൊലപ്പെടുത്തിയ കോണ്‍ഗ്രസുകാരായ മുഴുവന്‍ പ്രതികളെയും പിടികൂടുംവരെ ശക്തമായ പ്രക്ഷോഭം നടത്തും. പി ടി തോമസ് എംപിയുടെ നിര്‍ദേശാനുസരണമാണ് പൊലീസ് പ്രതികളെ പിടികൂടാത്തത്. സ്വയംരക്ഷാര്‍ഥം അനീഷിനെ കുത്തിയതാണെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് നേതാവിനെതിരെ ചെറിയ കേസ് എടുത്തിരിക്കുന്നത്. ഒഞ്ചിയം കൊലപാതകക്കേസുമായി ബന്ധപ്പെട്ട് വ്യാപകമായ അറസ്റ്റ് ചെയ്യിപ്പിക്കുന്നവര്‍ ഇവിടെ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നു.
അനീഷ് രാജനെ കൊലപ്പെടുത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. കോണ്‍ഗ്രസ് പഞ്ചായത്തംഗം നേരത്തെ സംഭവസ്ഥലത്തെത്തി ക്രിമിനലുകളെ വിളിച്ചുവരുത്തുകയായിരുന്നു. തമിഴ് തൊഴിലാളികളെ അടിച്ചോടിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളുടെ ചെയ്തിയെ എതിര്‍ത്ത അനീഷിനെ കൊലപ്പെടുത്തി പ്രതികളെ രക്ഷിക്കുന്നത് ആഭ്യന്തര വകുപ്പും പി ടി തോമസുമാണ്. സംഭവം നടന്ന സ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകളും പ്രദേശവാസികളില്‍നിന്ന് എടുത്ത മൊഴികളും പൊലീസ് ഉപേക്ഷിച്ചു. ഒരാള്‍ മാത്രമാണ് കുത്തിയതെന്ന കോണ്‍ഗ്രസ് നിര്‍ദേശവുമായാണ് പൊലീസ് പ്രവര്‍ത്തിച്ചത്. ഇത് അംഗീകരിക്കാനാവില്ല. നിയമവും നീതിയും അതിന്റെ വഴിക്ക് പോകട്ടെയെന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നു. നിയമത്തിന്റെ മുന്നില്‍ പ്രതികളെ കൊണ്ടുവരാതെ ഒളിപ്പിക്കാനാണ് ശ്രമിച്ചത്. ഇതൊന്നും മാധ്യമ വിചാരണയാകുന്നില്ല- ബിജു പറഞ്ഞു.
deshabhimani 260512
Labels:
ഇടുക്കി,
കോണ്‍ഗ്രസ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete