കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം വിട്ട് കുറുമുന്നണി 147 സീറ്റില്‍
കൊല്‍ക്കത്ത: ബംഗാളില്‍ല്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് വിലപേശാന്‍ കോണ്‍ഗ്രസ് രൂപികരിച്ച കുറുമുന്നണിയായ യുണൈറ്റഡ് സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്( യുഎസ്ഡിഎഫ്) പൊളിഞ്ഞു. കോണ്‍ഗ്രസിനും തൃണമൂലിനും എതിരെ 147 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് മുന്നണിനേതാക്കളായ സൈഫുദീന്‍ ചൌധരി, സമീര്‍ പുതുതുണ്ഡ, സിദ്ദിക്കുള്ള ചൌധരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ല്‍ പറഞ്ഞു.
പിഡിഎസ്, ജമായത്ത് ഉലേമാ ഇ ഹിന്ദ്, ആദിവാസി വികാസ് പരിഷത്ത് തുടങ്ങി ഏഴു പാര്‍ടികള്‍ ചേര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചതാണ് യുഎസ്ഡിഎഫ്. സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭങ്ങളില്‍ല്‍ മമതയുടെ കൂട്ടാളികളായിരുന്നു ഇവയില്‍ പലതും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയായി തന്നെന്ന തൃണമൂലുമായി സീറ്റു വിഭജനചര്‍ച്ച നടത്തണമെന്നും യോജിപ്പായില്ലെങ്കില്‍ല്‍ പ്രത്യേക മുന്നണിയായി മത്സരിക്കണമെന്നുമായിരുന്നു ഇവയും കോണ്‍ഗ്രസുമായി ഉണ്ടാക്കിയ കരാര്‍. എന്നാല്‍, മമത വച്ചുനീട്ടിയ തുച്ഛമായ സീറ്റുകള്‍ വാങ്ങി കോണ്‍ഗ്രസ് തങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് യുഎസ്ഡിഎഫ് നേതാക്കള്‍ പറഞ്ഞു. റിപ്പപ്ളിക്കന്‍ പാര്‍ടി, രാഷ്ട്രീയ ലോക്ദള്‍, എജെപി തുടങ്ങിയവയാണ് മുന്നണിയിലെ മറ്റു പാര്‍ടികള്‍.
ഇടതുമുന്നണിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലും ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും തൃണമൂലിനെയും കോണ്‍ഗ്രസിനെയും പിന്തണച്ച തങ്ങളെ ആവശ്യം കഴിഞ്ഞപ്പോള്‍ തഴയുകയാണ് രണ്ടു കൂട്ടരും ചെയ്തതെന്ന് നേതാക്കള്‍ പറഞ്ഞു. തുച്ഛമായ സീറ്റുകള്‍ മാത്രമാണ് ആവശ്യപ്പെട്ടത്. തങ്ങളുടെ പിന്തുണയില്ലാതെ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിന് ഇടതുമുന്നണിയെ പരാജയപ്പെടുത്താമെന്നന്ന മോഹം സാധിക്കില്ലെന്ന് സമീര്‍ പുതുതുണ്ഡ പറഞ്ഞു. നിരവധി മണ്ഡലങ്ങളില്‍ തങ്ങള്‍ നിര്‍ണായകമാകും. തൃണമൂല്‍ സഖ്യകക്ഷിയായിരുന്ന എസ്യുസിഐ മമതയുടെ സ്വേച്ഛാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച്ല്‍ നേരത്തെ പിന്‍വാങ്ങിയിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഡല്‍ഹിയില്‍വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ 65 സീറ്റില്‍ 63 ഇടത്തെ പേരുകളാണ് പ്രഖ്യാപിച്ചത്. സീറ്റുകള്‍ന്ന ബന്ധുക്കള്‍ക്കും കുടംബക്കാര്‍ക്കും വീതിച്ചതായി പരാതിയും ഉയര്‍ന്നു. പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജിയാണ് സ്ഥാനാര്‍ഥികളില്‍ ഒരാള്‍. തൃണമൂല്‍ കോണ്‍ഗ്രസിലും സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച തര്‍ക്കം രൂക്ഷമാണ്. പട്ടിക പ്രഖ്യാപിച്ചതിനു ശേഷം ആറുപേരെ മമത മാറ്റിക്കഴിഞ്ഞു.
(ഗോപി)
തൃണമൂല്‍ എംപി 57 ലക്ഷവുമായി വിമാനത്താവളത്തില്‍ പിടിയില്‍
ന്യൂഡല്‍ഹി: അമ്പത്തേഴു ലക്ഷം രൂപയുമായി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കന്‍വര്‍ ദീപ്സിങ്ങിനെ വെറുതെ വിട്ട നടപടി രാജ്യസഭയെ പ്രക്ഷുബ്ധമാക്കി. തെരഞ്ഞെടുപ്പു സമയത്ത് ചില രാഷ്ട്രീയ പാര്‍ടികള്‍ പണമൊഴുക്കുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ശൂന്യവേളയില്‍ സിപിഐ എമ്മിലെ ബാലഗോപാല്‍ ചോദിച്ചു. എന്നാല്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ റഹ്മാന്‍ ഖാന്‍ പ്രശ്നം ഉന്നയിക്കാന്‍ അനുവദിച്ചില്ല. വിഷയം ഏറെ ഗൌരവമുള്ളതാണെന്നും അതിനാല്‍ ഉന്നയിക്കാന്‍ അനുവാദം നല്‍കണമെന്നും സിപിഐ എം നേതാക്കളായ സീതാറാം യെച്ചൂരിയും വൃന്ദ കാരാട്ടും ആവശ്യപ്പെട്ടു. ആരോപണം ഉന്നയിക്കാന്‍ അനുവദിക്കാനാകില്ലെന്ന നിലപാടായിരുന്നു ചെയര്‍മാന്റേത്. സിപിഐ എം അംഗങ്ങള്‍ തുടര്‍ന്നും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അധ്യക്ഷന്‍ അനുവദിച്ചില്ല. പതിനായിരം കോടി രൂപയുടെ ആസ്തിയുള്ള ആല്‍ക്കെമിസ്റ് വ്യവസായശൃംഖലയുടെ ഉടമകൂടിയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപിയായ കന്‍വര്‍ ദീപ്സിങ്.
അഞ്ചു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പണം കൊണ്ടുപോകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ വ്യോമയാന സുരക്ഷാ ബ്യൂറോക്ക് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നിട്ടും മൂന്നു മണിക്കൂര്‍ ചോദ്യംചെയ്തതിനു ശേഷം എംപിയെ വിടുകയായിരുന്നു. ഗുവാഹത്തിയിലേക്കായിരുന്നു യാത്ര.അവിടത്തെ തെരഞ്ഞെടുപ്പു ചെലവിനായി പണം കൊണ്ടുപോകുകയായിരുന്നു എന്നാണ് സംശയം. ആരില്‍ നിന്നു നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് എംപിയെ വിട്ടയച്ചതെന്ന് ബാലഗോപാല്‍ ചോദിച്ചു. 2ജി സ്പെക്ട്രം അഴിമതിയില്‍ ലഭിച്ച പണം ഭരണപക്ഷം തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുകയാണെന്ന് ബാലഗോപാല്‍ ആരോപിച്ചു.
പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്നു പറഞ്ഞ മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ എസ് വൈ ഖുറേഷി ഇക്കാര്യത്തിലും അതിനു തയ്യാറാകണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കും. തെരഞ്ഞെടുപ്പു സമയത്ത് അനധികൃതമായി പണമൊഴുക്കുന്നതു തടയുമെന്ന് സര്‍വകക്ഷി യോഗത്തില്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ തയ്യാറാകണമെന്ന് കാരാട്ട് പറഞ്ഞു.
ബംഗാള്‍ സ്പീക്കര്‍ ഹലിമിന് അപൂര്‍വ റെക്കോഡ്
കൊല്‍ക്കത്ത: പതിനാലാം പശ്ചിമബംഗാള്‍ നിയമസഭയുടെ അവസാന സമ്മേളനം വെള്ളിയാഴ്ച പൂര്‍ത്തിയായി. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കറായിരുന്നതിന്റെ റെക്കോഡുമായി സ്പീക്കര്‍ ഹാഷിം അബ്ദുള്‍ ഹലിമും സഭയിലെ അവസാനദിവസം പൂര്‍ത്തിയാക്കി. 1982ലാണ് ഹലിം സ്പീക്കറായി ചുമതലയേറ്റത്. 29 വര്‍ഷം അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു. ഹലിം ഇത്തവണ മത്സരിക്കുന്നില്ല.
അംഗങ്ങളുടെ ഫോട്ടോ സെഷന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്കരിച്ചു. ആദ്യമായാണ് പശ്ചിമബംഗാള്‍ നിയമസഭയില്‍ ഇത്തരമൊരു സംഭവം. ചരിത്രപ്രസിദ്ധമായ നിരവധി നിയമനിര്‍മാണങ്ങള്‍ നടത്താന്‍ കഴിഞ്ഞെന്നും എതിര്‍ശബ്ദങ്ങള്‍ക്കും വേണ്ടത്ര ഇടം നല്‍കിയെന്നും സ്പീക്കര്‍ ഹലിം പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം നിരവധി എതിര്‍പ്പുകളെ നേരിട്ടാണെങ്കിലും നിയമനിര്‍മാണകാര്യത്തില്‍ നിയമസഭ ഏറെ നേട്ടങ്ങള്‍ കൈവരിച്ചെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും പറഞ്ഞു.
ദേശാഭിമാനി 260311
അമ്പത്തേഴു ലക്ഷം രൂപയുമായി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കന്‍വര്‍ ദീപ്സിങ്ങിനെ വെറുതെ വിട്ട നടപടി രാജ്യസഭയെ പ്രക്ഷുബ്ധമാക്കി. തെരഞ്ഞെടുപ്പു സമയത്ത് ചില രാഷ്ട്രീയ പാര്‍ടികള്‍ പണമൊഴുക്കുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ശൂന്യവേളയില്‍ സിപിഐ എമ്മിലെ ബാലഗോപാല്‍ ചോദിച്ചു. എന്നാല്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ റഹ്മാന്‍ ഖാന്‍ പ്രശ്നം ഉന്നയിക്കാന്‍ അനുവദിച്ചില്ല. വിഷയം ഏറെ ഗൌരവമുള്ളതാണെന്നും അതിനാല്‍ ഉന്നയിക്കാന്‍ അനുവാദം നല്‍കണമെന്നും സിപിഐ എം നേതാക്കളായ സീതാറാം യെച്ചൂരിയും വൃന്ദ കാരാട്ടും ആവശ്യപ്പെട്ടു. ആരോപണം ഉന്നയിക്കാന്‍ അനുവദിക്കാനാകില്ലെന്ന നിലപാടായിരുന്നു ചെയര്‍മാന്റേത്. സിപിഐ എം അംഗങ്ങള്‍ തുടര്‍ന്നും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അധ്യക്ഷന്‍ അനുവദിച്ചില്ല. പതിനായിരം കോടി രൂപയുടെ ആസ്തിയുള്ള ആല്‍ക്കെമിസ്റ് വ്യവസായശൃംഖലയുടെ ഉടമകൂടിയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപിയായ കന്‍വര്‍ ദീപ്സിങ്.
ReplyDelete