Friday, March 4, 2011

ചരിത്രം ആവര്‍ത്തിക്കില്ല; എല്‍ ഡി എഫ് തിരിച്ചെത്തും: വി എസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടി എല്‍ ഡി എഫ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയായ ജനവിധി-2011ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ മാറ്റം വരുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. മുന്നണികള്‍ മാറി മാറി അധികാരത്തില്‍ വരുന്ന ചരിത്രം ഇത്തവണ ആവര്‍ത്തിക്കില്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്തെ അനുഭവങ്ങള്‍ പേടി സ്വപ്നംപോലെ ജനമനസുകളില്‍ എത്തുകയാണ്. നെറികെട്ടതും അപഹാസ്യവുമായ ഭരണത്തിന്റെ ചിത്രം ജനങ്ങളുടെ മനസിലുണ്ട്.

എല്‍ ഡി എഫ് ഭരണത്തിന്റെ തിളക്കമാര്‍ന്ന അനുഭവം ജനങ്ങള്‍ക്കറിയാം. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കിയതും കാര്‍ഷിക വ്യാവസായിക മേഖലകളിലും തോട്ടം മേഖലയിലും പരമ്പരാഗത വ്യവസായ മേഖലയിലും ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് അവസാനം കുറിച്ചതും സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. തൊഴില്‍ നഷ്ടവും ആനുകൂല്യ നഷ്ടവും തൊഴിലാളികള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. ജീവിത പ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കാന്‍ സര്‍ക്കാരിനായി. ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാരും നിരവധി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളും ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചു.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കി രണ്ട് രൂപയ്ക്ക് അരി നല്‍കുന്നതുള്‍പ്പടെ, പ്രകടനപത്രികയില്‍ പറയാത്ത കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മന്ത്രിയായിരുന്ന എ രാജയുടെ ഭാര്യയ്ക്ക് വിദേശത്ത് വന്‍ നിക്ഷേപമുണ്ടെന്ന് സി ബി ഐ കണ്ടെത്തിയിരിക്കുന്നു. സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത്വിടാന്‍ മടിച്ചത് ഇതുകൊണ്ടൊക്കെയാണ്. രാജയ്‌ക്കെതിരായ സുബ്രഹ്മണ്യം സ്വാമിയുടെ കത്ത് ഒന്‍പത് മാസം പ്രധാനമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിവച്ചുവെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് നിശ്ചയിക്കേണ്ടത് പാര്‍ട്ടിയാണെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടും സീറ്റ് വിഭജനകാര്യത്തിലും എല്‍ ഡി എഫില്‍ ഒരുവിധത്തിലുള്ള പ്രശ്‌നവും ഉണ്ടാകില്ല. ഒറ്റക്കെട്ടായി മത്സരിച്ച് നല്ല ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തും.

സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും കഴിയുമ്പോള്‍ യു ഡി എഫ് കൂടുതല്‍ ശിഥിലമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തന്റെ മകനെതിരായ ആക്ഷേപങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ യു ഡി എഫിന് കഴിഞ്ഞിട്ടില്ല. അവര്‍ തന്ന കത്തിന് മറുപടി നല്‍കുമെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ലോട്ടറി അന്വേഷണം അട്ടിമറിക്കാന്‍ തന്റെ മകന്‍ ശ്രമിച്ചുവെന്ന ആക്ഷേപം അന്വേഷിക്കാന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനയുഗം 040311

1 comment:

  1. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടി എല്‍ ഡി എഫ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയായ ജനവിധി-2011ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ മാറ്റം വരുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. മുന്നണികള്‍ മാറി മാറി അധികാരത്തില്‍ വരുന്ന ചരിത്രം ഇത്തവണ ആവര്‍ത്തിക്കില്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്തെ അനുഭവങ്ങള്‍ പേടി സ്വപ്നംപോലെ ജനമനസുകളില്‍ എത്തുകയാണ്. നെറികെട്ടതും അപഹാസ്യവുമായ ഭരണത്തിന്റെ ചിത്രം ജനങ്ങളുടെ മനസിലുണ്ട്.

    എല്‍ ഡി എഫ് ഭരണത്തിന്റെ തിളക്കമാര്‍ന്ന അനുഭവം ജനങ്ങള്‍ക്കറിയാം. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കിയതും കാര്‍ഷിക വ്യാവസായിക മേഖലകളിലും തോട്ടം മേഖലയിലും പരമ്പരാഗത വ്യവസായ മേഖലയിലും ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് അവസാനം കുറിച്ചതും സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. തൊഴില്‍ നഷ്ടവും ആനുകൂല്യ നഷ്ടവും തൊഴിലാളികള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. ജീവിത പ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കാന്‍ സര്‍ക്കാരിനായി. ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാരും നിരവധി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളും ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചു.

    ReplyDelete