പ്രത്യേക പടിഞ്ഞാറന്‍ ബംഗാള്‍ രൂപീകൃതമായതിനുശേഷമുള്ള 15-ാം നിയമസഭാതെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. വിജയം ആവര്‍ത്തിക്കാനാകുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്‍ കാലങ്ങളിലേതുപോലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ല്‍ഇടതുമുന്നണി തന്നെയാണ് മുന്നില്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് ജനുവരി 13ന് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ല്‍ ജനലക്ഷങ്ങളണിനിരന്ന മഹാറാലി ഇടതുമുന്നണി സംഘടിപ്പിച്ചു. എട്ടാമതും ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുമെന്ന് റാലിയില്‍ പങ്കെടുക്കാനെത്തിയ ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നു.
മൂന്നര ദശകത്തെ ഇടതുമുന്നണിഭരണത്തില്‍ വംഗനാട് ആര്‍ജിച്ച സമഗ്ര പുരോഗതി നിലനിര്‍ത്താനും കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നിവയിലൂടെ സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുന്നതിനുള്ള ബഹുമുഖ കര്‍മപദ്ധതികള്‍ അവതരിപ്പിച്ചാകും ഇടതുമുന്നണി ഇത്തവണ ജനങ്ങളെ സമീപിക്കുക. മാര്‍ച്ച് രണ്ടാംവാരം സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കുമെന്ന്് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു അറിയിച്ചു. ഇത്തവണ സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 2006ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 294 സീറ്റില്‍ല്‍ 235ഉം നേടിയാണ് ഇടതുമുന്നണി വിജയം ആവര്‍ത്തിച്ചത്. സിപിഐ എമ്മിന് 176 സീറ്റാണ് ലഭിച്ചത്. പ്രധാന എതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 30 സീറ്റ് മാത്രം. കോണ്‍ഗ്രസ് നേടിയത് 21 സീറ്റ്.
ജനാധിപത്യമാര്‍ഗത്തിലൂടെ ഇടതുമുന്നണിയെ നേരിടാന്‍ കഴിയില്ലെന്ന് ബോധ്യമായ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും മാവോയിസ്റുകളുമായി ചേര്‍ന്ന് സംഘടിതമായ ആക്രമണമാണ് സംസ്ഥാനത്താകെ നടത്തിയത്. ജനങ്ങളില്‍ല്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നന്ന കള്ളക്കഥകളും പ്രചരിപ്പിച്ചു. ഇതിന്റെ ഫലമായി നിയമസഭാതെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തു നടന്നന്നലോക്സഭാ, പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ല്‍ ഇടതുമുന്നണിക്ക് നേരിയ തിരിച്ചടി നേരിട്ടു. മാവോയിസ്റ്-തൃണമൂല്‍ ആക്രമണത്തില്‍ല്‍സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 253 ഇടതുമുന്നണി പ്രവര്‍ത്തകരാണ്. ആക്രമണത്തെ നേരിട്ടും ജനവിശ്വാസം വീണ്ടെടുത്തും മുന്നോട്ടുപോകുമെന്ന പ്രഖ്യാപനത്തോടെയാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. ഇടതുമുന്നണിയെ എങ്ങനെയും തകര്‍ക്കാന്‍ മാവോയിസ്റുകളുമായി തൃണമൂല്‍ പരസ്യമായ കൂട്ടുകെട്ടുണ്ടാക്കിയിരിക്കയാണ്. മമത ബാനര്‍ജിയുമായി യോജിക്കുന്നതിനെ കോണ്‍ഗ്രസില്‍ല്‍ നല്ലൊരു വിഭാഗം എതിര്‍ക്കുന്നുമുണ്ട്. മാന്യമായ രീതിയില്‍ല്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ല്‍ മമതയുമായി കൂട്ടുകെട്ടും വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിന്. 96 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍,ല്‍ 40 സീറ്റിനപ്പുറം സീറ്റ് നല്‍കില്ലെന്നന്ന ഉറച്ച നിലപാടിലാണ് മമത.
(ഗോപി)
ദേശാഭിമാനി 020311

ReplyDelete