കാഞ്ഞങ്ങാട്:
"കാലങ്ങളായി ഞങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങളും വേദനകളും മനസിലാക്കാന്‍ തയ്യാറായത് ഈ സര്‍ക്കാരാണ്. സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം അവശതക്കിടയില്‍ എത്രമാത്രം ആശ്വാസമാണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ''
അടോട്ട് മുത്തേടത്ത് കുതിര് പുതിയസ്ഥാനത്ത് 13 വര്‍ഷമായി ആചാരനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന തൈവളപ്പില്‍ കുഞ്ഞിരാമ കാരണവര്‍ (55) പറഞ്ഞു.
ദൈവത്തിന്റെ പ്രതിപുരുഷന്മാരായി ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് അനുഗ്രഹം പകരുന്നവര്‍ക്ക് ജീവിത സായാഹ്നത്തില്‍ ആശ്വാസമെത്തിച്ച് അനുഗ്രഹിച്ച എല്‍ഡിഎഫ് സര്‍ക്കാരിനോട് നിറകണ്ണുകളോടെ നന്ദി പറയുകയാണ് സ്ഥാനികരും കോലധാരികളും. ധനസഹായ പദ്ധതിക്കായി ഒരു കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. ഒന്നാംഘട്ടത്തില്‍ 1203 ആചാരസ്ഥാനികര്‍ക്കും 278 കോലധാരികള്‍ക്കും പദ്ധതിയിലൂടെ ധനസഹായം ലഭിച്ചു. ആചാരസ്ഥാനികര്‍ക്ക് പ്രതിമാസം 800 രൂപയും 50 വയസ് പൂര്‍ത്തിയായ കോലധാരികള്‍ക്ക് 700 രൂപയുമാണ് ലഭിക്കുന്നത്.
വാര്‍ധക്യത്തില്‍ പൊതുജീവിതത്തില്‍നിന്ന് വിസ്മൃതരാകുന്ന ക്ഷേത്രസ്ഥാനികര്‍ക്കും തെയ്യം കെട്ടിക്കഴിയുന്ന കോലധാരികള്‍ക്കും കൃത്യമായും സ്ഥിരമായും ഇന്ന് ധനസഹായമെത്തുന്നുണ്ടെന്ന് അടോട്ട് മുത്തേടത്ത് കുതിര് പഴയസ്ഥാനത്തെ അടോട്ട് താനത്തുവളപ്പില്‍ കെ കണ്ണന്‍ കാരണവരും(70) നാരായണന്‍ വെളിച്ചപ്പാടും(50) സാക്ഷ്യപ്പെടുത്തുന്നു. ധനസഹായം ഉത്തരമലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലുമുള്ള സ്ഥാനികരുടെ ജീവിത സുരക്ഷ ഉറപ്പാക്കിയതായി പുല്ലൂര്‍ മധുരമ്പാടിയിലെ ചാളി വെളിച്ചപ്പാടന്‍ (65) പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചുരുങ്ങിയ കാലയളവില്‍ നാമമാത്ര സംഖ്യ പെന്‍ഷന്‍ നല്‍കി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവരുടെ പ്രശ്നങ്ങള്‍ പഠിച്ച് സഹായിക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. കമീഷനെ നിയമിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയതോടെയാണ് വടക്കെ മലബാറിലെ ക്ഷേത്ര ആചാരസ്ഥാനികര്‍, കോലധാരികള്‍, അന്തിത്തിരിയന്‍, വെളിച്ചപ്പാട്, കോമരം, കര്‍മി, അച്ചന്‍ എന്നിവരെ ക്ഷേമപദ്ധതിയുടെ ഉടമകളാക്കിയത്. എംഎല്‍എമാരായ കെ വി കുഞ്ഞിരാമന്‍, കെ കുഞ്ഞിരാമന്‍, പള്ളിപ്രം ബാലന്‍ എന്നിവരുടെ നേതൃപരമായ ഇടപെടലുകള്‍ ഈ ക്ഷേമപദ്ധതിക്ക് പിന്നിലുണ്ട്.
deshabhimani 250311
"കാലങ്ങളായി ഞങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങളും വേദനകളും മനസിലാക്കാന്‍ തയ്യാറായത് ഈ സര്‍ക്കാരാണ്. സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം അവശതക്കിടയില്‍ എത്രമാത്രം ആശ്വാസമാണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ''
ReplyDeleteഅടോട്ട് മുത്തേടത്ത് കുതിര് പുതിയസ്ഥാനത്ത് 13 വര്‍ഷമായി ആചാരനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന തൈവളപ്പില്‍ കുഞ്ഞിരാമ കാരണവര്‍ (55) പറഞ്ഞു.