Friday, March 25, 2011

'ചന്ദനക്കുടം' അണിഞ്ഞ് ചങ്ങനാശേരി

ചങ്ങനാശേരി:

ആരോഗ്യമേഖലയ്ക്കും ജനകീയ ശാസ്ത്ര പ്രവര്‍ത്തനത്തിനും നിസ്തുല സംഭാവന നല്‍കിയ ഡോ. ബി ഇക്ബാലിന് നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തിന് തട്ടകമാകുന്നതിന്റെ സന്തോഷത്തിലാണ് ജന്മനാട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ മതസൌഹാര്‍ദപ്രതീകമായ ചന്ദനക്കുടത്തിന്റെ നാട്ടില്‍ നിറഞ്ഞത് ആഹ്ളാദവും ആവേശവും. നാട്ടിടങ്ങളിലൂടെ സഞ്ചരിക്കുന്നതിനിടെ കണ്ടുമുട്ടിയ ഓട്ടോ-ടാക്സി ഡ്രൈവര്‍മാരും സാധാരണക്കാരും ഡോക്ടറുടെ പരിചയക്കാര്‍. മുഹമ്മദന്‍സ് ജിയുപി സ്കൂളിലും എസ്ബിയുടെ സ്കൂള്‍-കോളേജ് മുറ്റങ്ങളിലും ഓടിക്കളിച്ചവര്‍, ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവര്‍ തുടങ്ങി ഡോക്ടറുടെ സുഹൃദ് വലയം വിപുലം. കുശലങ്ങള്‍ക്കിടെ ചങ്ങനാശേരിയുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നായിരുന്നു അവരുടെ അഭ്യര്‍ഥന.


എല്ലാ പഞ്ചായത്തിലും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും അല്‍പ്പനാള്‍കൊണ്ട് അദ്ദേഹം വോട്ടര്‍മാരെ കണ്ടു. ജനകീയാരോഗ്യ രംഗത്ത് പതിറ്റാണ്ടുകള്‍ നീളുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനപരിചയവും അറിവും പൊതുപ്രവര്‍ത്തനമികവും കേരളത്തിന്റെ ആരോഗ്യരംഗത്തിന് മുതല്‍ക്കൂട്ടാകുമെന്ന് അറിയുന്ന കര്‍ഷകരും തൊഴിലാളികളുമടക്കം നാനാ മേഖലയിലുള്ള ജനസഞ്ചയം അദ്ദേഹത്തെ ആവേശപൂര്‍വം വരവേല്‍ക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസാണ് മുഖ്യ എതിരാളി. 31 വര്‍ഷമായി ചങ്ങനാശേരിയെ പ്രതിനിധാനംചെയ്യുന്ന അദ്ദേഹം സ്ഥാനാര്‍ഥിയാകാന്‍ പാര്‍ടിക്കുള്ളില്‍ ആഴ്ചകള്‍ നീണ്ട സമരം നടത്തി. അതിന്റെ തളര്‍ച്ചയില്‍ നിന്ന് അദ്ദേഹം മുക്തനായിട്ടില്ല. തളര്‍ച്ച കൂട്ടുന്ന പ്രതികരണങ്ങളാണ പിന്നീട് കണ്ടത്. സ്ഥാനാര്‍ഥിപ്രഖ്യാപനം വന്ന ഉടന്‍ നൂറുകണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി. ചങ്ങനാശേരിയിലെ പ്രമുഖ വിഭാഗങ്ങളും സി എഫ് വികസനകാര്യങ്ങളില്‍ താല്‍പ്പര്യമെടുക്കുന്നില്ലെന്നും അതിനാല്‍ മത്സരിക്കാന്‍ അവസരം നല്‍കരുതെന്നും കെ എം മാണിയോട് ആവശ്യപ്പെട്ടിരുന്നു.

പാളയത്തിലെ പട യുഡിഎഫ് വോട്ട്ബാങ്കില്‍ വലിയ വിള്ളലാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കും എല്‍ഡിഎഫിന് ഉണര്‍വേകുന്നു. നഗരസഭയില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫിന്. സ്വതന്ത്രരും യുഡിഎഫും ഒന്നിച്ചപ്പോഴാണ് രണ്ട് സീറ്റിന്റെ കുറവില്‍ ഭരണം നഷ്ടപ്പെട്ടത്. തൃക്കൊടിത്താനം, കുറിച്ചി, പായിപ്പാട് പഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരിക്കുന്നു. വാഴപ്പള്ളി, മാടപ്പള്ളി പഞ്ചായത്തുകള്‍ യുഡിഎഫും.
(എസ് മനോജ്)

ദേശാഭിമാനി 250311

1 comment:

  1. ആരോഗ്യമേഖലയ്ക്കും ജനകീയ ശാസ്ത്ര പ്രവര്‍ത്തനത്തിനും നിസ്തുല സംഭാവന നല്‍കിയ ഡോ. ബി ഇക്ബാലിന് നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തിന് തട്ടകമാകുന്നതിന്റെ സന്തോഷത്തിലാണ് ജന്മനാട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ മതസൌഹാര്‍ദപ്രതീകമായ ചന്ദനക്കുടത്തിന്റെ നാട്ടില്‍ നിറഞ്ഞത് ആഹ്ളാദവും ആവേശവും. നാട്ടിടങ്ങളിലൂടെ സഞ്ചരിക്കുന്നതിനിടെ കണ്ടുമുട്ടിയ ഓട്ടോ-ടാക്സി ഡ്രൈവര്‍മാരും സാധാരണക്കാരും ഡോക്ടറുടെ പരിചയക്കാര്‍. മുഹമ്മദന്‍സ് ജിയുപി സ്കൂളിലും എസ്ബിയുടെ സ്കൂള്‍-കോളേജ് മുറ്റങ്ങളിലും ഓടിക്കളിച്ചവര്‍, ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവര്‍ തുടങ്ങി ഡോക്ടറുടെ സുഹൃദ് വലയം വിപുലം. കുശലങ്ങള്‍ക്കിടെ ചങ്ങനാശേരിയുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നായിരുന്നു അവരുടെ അഭ്യര്‍ഥന.

    ReplyDelete