Saturday, May 24, 2014

ഇത്ര കനത്ത തിരിച്ചടി പ്രതീക്ഷിച്ചില്ല: എ കെ ആന്റണി

ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് എ കെ ആന്‍റണി. താന്‍ ലോകസഭാ പ്രതിപക്ഷ നേതൃസഥാനത്തേക്കില്ലെന്നും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും എഐസിസി വര്‍ക്കിങ് കമ്മിറ്റിയംഗവുമായ എ കെ ആന്റണി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരാജയം കനത്തതാണെങ്കിലും കോണ്‍ഗ്രസിനെ എഴുതി തള്ളാറായിട്ടില്ല. പക്ഷെ തിരിച്ചുവരവ് ശ്രമകരമായിരിക്കുമെന്ന് മാത്രം.

പരാജയത്തിന് ആരേയും ഒറ്റപ്പെടുത്തി കുറ്റം പറയേണ്ടതില്ല. കോണ്‍ഗ്രസിനുള്ളില്‍ രാഹുല്‍ഗാന്ധിക്ക് എതിരായ നീക്കമില്ല. എറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തിയ ഒരാള്‍ രാഹുല്‍ ഗാന്ധിയാകും. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കാന്‍ നരേന്ദ്രമോഡിക്കായി. ഇന്ത്യയൊട്ടാകെ തോല്‍വിയുണ്ടായപ്പോള്‍ കേരളത്തില്‍ യുഡിഎഫിനുണ്ടായ നേട്ടം ശ്രദ്ദേയമാണ്് .ഇന്ത്യയിലെ എറ്റവും നല്ല സംസ്ഥാന സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയടേതാണ്. അധികാരത്തിലേറി മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ സര്‍ക്കാരിന് ജനപിന്തുണ കൂടി. ചാലാക്കുടിയും തൃശൂരും കണ്ണൂരും കോണഗ്രസ് ജയിക്കേണ്ട മണ്ഡലങ്ങളായിരുന്നു. അവിടയുണ്ടായ പരാജയം എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും എ കെ ആന്റണി പറഞ്ഞു.

deshabhimani

1 comment: