കൊച്ചി: അവ്യക്തതകള്‍ കുത്തിനിറച്ച് ബസ്ചാര്‍ജ് വര്‍ധന നടപ്പാക്കി യുഡിഎഫ് സര്‍ക്കാരിന്റെ കൊള്ളയടി. ബസില്‍ക്കയറി ടിക്കറ്റ് എടുക്കുമ്പോള്‍ മാത്രമാണ് ചാര്‍ജ് പഴയതിനേക്കാള്‍ അഞ്ചും ഏഴും രൂപ വര്‍ധിച്ചതായി ജനങ്ങള്‍ മനസ്സിലാക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുതന്നെ ചാര്‍ജ്വര്‍ധന എങ്ങനെയെന്ന് ശരിയായി മനസ്സിലാക്കാനായിട്ടില്ല. ഫെയര്‍സ്റ്റേജ് അപാകങ്ങളും കിലോമീറ്റര്‍ നിരക്കിലെ വര്‍ധനയും കൂട്ടിക്കുഴച്ച് സര്‍ക്കാര്‍ ജനങ്ങളുടെ കീശയില്‍ കൈയിട്ടുവാരല്‍ നിര്‍ബാധം തുടരുകയാണ്. ജനങ്ങള്‍ക്ക് കനത്ത സാമ്പത്തികഭാരം വരുന്നതരത്തില്‍ വ്യാജ ഫെയര്‍സ്റ്റേജുകള്‍ തയ്യാറാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരിക്കുകയാണ്.
കിലോമീറ്റര്‍ നിരക്കിലെ വര്‍ധനയെ യാത്രചെയ്യുന്ന ദൂരംകൊണ്ടു ഗുണിച്ചാല്‍ കിട്ടുന്ന തുകയെ തൊട്ടടുത്ത പൂര്‍ണസംഖ്യയിലേക്ക് "റൗണ്ട്" ചെയ്ത് ചാര്‍ജ് ഈടാക്കുന്നതാണ് കെഎസ്ആര്‍ടിസിയുടെ രീതി. ഉദാഹരണമായി, ഫാസ്റ്റ് പാസഞ്ചറിന് 68 പൈസയാണ് വര്‍ധിപ്പിച്ച കിലോമീറ്റര്‍ നിരക്ക്. 10 കിലോമീറ്റര്‍ യാത്രചെയ്യുന്ന ഒരാള്‍ 6.80 രൂപയാണ് നല്‍കേണ്ടി വരുന്നത്. എന്നാല്‍ ഇത് "റൗണ്ട്" ചെയ്ത് 10 രൂപ ഈടാക്കും. ഇതിനൊപ്പം മിനിമം ചാര്‍ജിലെ വര്‍ധനയും അശാസ്ത്രീയമായ ഫെയര്‍സ്റ്റേജും ചേരുമ്പോള്‍ തുക കുതിച്ചുയരും. ചില സ്ഥലങ്ങളില്‍ ഫെയര്‍സ്റ്റേജ് അടുത്തടുത്താവും. മറ്റു ചില പ്രദേശങ്ങളില്‍ അകന്നും. ഫെയര്‍സ്റ്റേജ് അടുത്ത പ്രദേശത്ത് ചെറിയ ദൂരം സഞ്ചരിക്കണമെങ്കില്‍ പ്പോലും ജനങ്ങള്‍ കൂടുതല്‍ തുക നല്‍കേണ്ടിവരും.
നേരത്തേ ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ ഓര്‍ഡിനറി ബസുകള്‍ക്ക് 15 രൂപയ്ക്കു മുകളിലാണ് രണ്ടു രൂപവീതം കൂടിയിരുന്നത്. എന്നാല്‍ ഇത്തവണ ചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ മിനിമം ചാര്‍ജിന്റെ തൊട്ടടുത്ത ഫെയര്‍സ്റ്റേജില്‍ത്തന്നെ രണ്ടു രൂപ കൂടി. നേരത്തേ ഏഴു രൂപ ആയിരുന്നത് ഇപ്പോള്‍ ഒമ്പതായി. 22 രൂപവരെയുള്ള സ്റ്റേജില്‍ രണ്ടു രൂപവീതമാണ് വര്‍ധന. ഇതിനുശേഷം 31 രൂപ വരെയുള്ള സ്റ്റേജില്‍ മൂന്നു രൂപയും 32 മുതല്‍ നാലു രൂപയും വര്‍ധിച്ചു. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പര്‍ എക്സ്പ്രസ് എന്നിവയ്ക്ക് ഓരോ ഫെയര്‍സ്റ്റേജിലും ചാര്‍ജ് കുതിച്ചു കയറുകയാണ്. ഫെയര്‍സ്റ്റേജ് നിര്‍ണയത്തിലെ അപാകംമൂലം പല സ്ഥലങ്ങളിലും മിനിമം ചാര്‍ജ്തന്നെ അപ്രസക്തമാവുന്ന സ്ഥിതിയുണ്ട്. മിനിമം ചാര്‍ജിനുള്ളില്‍ സഞ്ചരിക്കാവുന്ന ദൂരത്തില്‍ ഫെയര്‍സ്റ്റേജ് വന്നാല്‍മാത്രമേ ഇത് ബാധകമാവുകയുള്ളൂ.
പകുതി പൈസയ്ക്ക് ട്രെയിനില്‍ പോകാം

അഞ്ജുനാഥ് deshabhimani
No comments:
Post a Comment