Saturday, May 24, 2014

എന്‍ജിഒ യൂണിയന്‍ സമ്മേളനത്തിന് തുടക്കമായി

കോട്ടയം: കേരള എന്‍ജിഒ യൂണിയന്‍ 51-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. രാവിലെ 10ന് പി ആര്‍ രാജന്‍ നഗറില്‍(മാമ്മന്‍മാപ്പിള ഹാള്‍) സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍ അധ്യക്ഷനായി.

2004ല്‍ ബിജെപി നേതൃത്വം നല്‍കിയ എല്‍ഡിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് ആ പാര്‍ടിക്ക് അധികാരം നഷ്ടപ്പെടാനിടയാക്കിയതെന്ന് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. എന്നാല്‍ തുടര്‍ന്ന് അധികാരത്തിലേറിയ യുപിഎ സര്‍ക്കാരിന് ജനങ്ങളുടെ ആശങ്ക അകറ്റാനായില്ല. മതനിരപേക്ഷതക്കേറ്റ വെല്ലുവിളി തടയുന്നതിനോ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ തടയുന്നതിനോ യുപിഎക്കായില്ല. പകരം അമേരിക്കന്‍ പ്രീണനവും കുത്തക മുതലാളിത്വത്തെ പ്രോല്‍സാഹിപ്പിക്കുന്ന നടപടി തുടരുകയാണ് യുപിഎ സര്‍ക്കാരും ചെയ്തത്. ഇത് രാജ്യത്തെ സാധാരണക്കാരേയും കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളേയും കടബാധ്യതകളിലേക്കും ആത്മഹത്യകളിലേക്കും നയിക്കുകയാണുണ്ടായത്. ആ അരക്ഷിതബോധം മുതലെടുത്ത് ഭൂരിപക്ഷ വര്‍ഗീയ അജണ്ട നടപാ
ക്കിയുമാണ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലേറിയത്. മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയമാണ് എന്‍ഡിഎക്ക് വീണ്ടുംഅധികാരത്തിലേറാന്‍ അവസരമൊരുക്കിയതെന്നും എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.

പൊതുസമ്മേളനവേദിയായ സി എച്ച് അശോകന്‍ നഗറില്‍ (തിരുനക്കര) സമ്മേളനത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച പതാക ഇയര്‍ത്തിയിരുന്നു. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍നിന്ന് കൊണ്ടുവന്നു. സംസ്ഥാന സെക്രട്ടറി കെ സുന്ദര്‍രാജിന്റെ നേതൃത്വത്തില്‍ പാലായില്‍നിന്ന് പതാകജാഥ എത്തി. ഇരുജാഥകളെയും കോട്ടയം സിവില്‍സ്റ്റേഷന്‍ പരിസരത്ത് സ്വീകരിച്ച് ജീവനക്കാരുടെ നേതൃത്വത്തില്‍ ഘോഷയാത്രയായി തിരുനക്കരയിലേയ്ക്ക് ആനയിക്കുകയായിരുന്നു. തുടര്‍ന്ന് സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ വി എന്‍ വാസവന്‍ പതാക ഉയര്‍ത്തി. യൂണിയന്‍ പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍, ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, എന്നിവര്‍ പങ്കെടുത്തു. ഇതിനുശേഷം പി ആര്‍ രാജന്‍ നഗറില്‍ നിലവിലുള്ള കൗണ്‍സില്‍യോഗം ചേര്‍ന്നു. ഭാരവാഹികളെ തെരഞ്ഞെടുത്തു.

സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, അഖിലേന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ മുത്തുസുന്ദരം, എഫ്എസ്ഇടിഒ പ്രസിഡന്റ് എ കെ ഉണ്ണിക്കൃഷ്ണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് പ്രസിഡന്റ് വി ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും. 1,40,921 അംഗങ്ങളെ പ്രതിനിധീകരിച്ച് 194 വനിതകളടക്കം 855 പേര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് "ഭരണം, വികസനം, സാമ്പത്തിക പ്രതിസന്ധി" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. വി ഡി സതീശന്‍ എംഎല്‍എ, ഡോ. രാജന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.

വൈകിട്ട് 7.30ന് കേരള കലാമണ്ഡലത്തിന്റെ നൃത്തസന്ധ്യയും അരങ്ങേറും. പ്രതിനിധിസമ്മേളനം ഞായറാഴ്ചയും തുടരും. ജീവനക്കാരുടെ കരുത്തു തെളിയിക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം തിങ്കളാഴ്ച സമാപിക്കും. വൈകിട്ട് 5.15ന് തിരുനക്കര മൈതാനത്ത് ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പതാക ഉയര്‍ന്നു; പ്രതിനിധിസമ്മേളനം ഇന്ന്

കോട്ടയം: കേരള എന്‍ജിഒ യൂണിയന്‍ 51-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളനവേദിയായ സി എച്ച് അശോകന്‍ നഗറില്‍ (തിരുനക്കര) പതാക ഉയര്‍ന്നു. ശനിയാഴ്ച രാവിലെ 10ന് പി ആര്‍ രാജന്‍ നഗറില്‍(മാമ്മന്‍മാപ്പിള ഹാള്‍) സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍നിന്ന് കൊണ്ടുവന്നു. സംസ്ഥാന സെക്രട്ടറി കെ സുന്ദര്‍രാജിന്റെ നേതൃത്വത്തില്‍ പാലായില്‍നിന്ന് പതാകജാഥ എത്തി. ഇരുജാഥകളെയും കോട്ടയം സിവില്‍സ്റ്റേഷന്‍ പരിസരത്ത് സ്വീകരിച്ച് ജീവനക്കാരുടെ നേതൃത്വത്തില്‍ ഘോഷയാത്രയായി തിരുനക്കരയിലേയ്ക്ക് ആനയിച്ചു. തുടര്‍ന്ന് ഇവിടെ സ്ഥാപിച്ച കൊടിമരത്തില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ വി എന്‍ വാസവന്‍ പതാക ഉയര്‍ത്തി. യൂണിയന്‍ പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍, ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, എന്നിവര്‍ പങ്കെടുത്തു.

ഇതിനുശേഷം പി ആര്‍ രാജന്‍ നഗറില്‍ നിലവിലുള്ള കൗണ്‍സില്‍യോഗം ചേര്‍ന്നു. ഭാരവാഹികളെ തെരഞ്ഞെടുത്തു. ശനിയാഴ്ച രാവിലെ ഒമ്പതിന് പി ആര്‍ രാജന്‍ നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍ പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനത്തില്‍ പി എച്ച് എം ഇസ്മയില്‍ അധ്യക്ഷനാവും. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, അഖിലേന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ മുത്തുസുന്ദരം, എഫ്എസ്ഇടിഒ പ്രസിഡന്റ് എ കെ ഉണ്ണിക്കൃഷ്ണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് പ്രസിഡന്റ് വി ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും. 1,40,921 അംഗങ്ങളെ പ്രതിനിധീകരിച്ച് 194 വനിതകളടക്കം 855 പേര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.

വൈകിട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് "ഭരണം, വികസനം, സാമ്പത്തിക പ്രതിസന്ധി" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. വി ഡി സതീശന്‍ എംഎല്‍എ, ഡോ. രാജന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 7.30ന് കേരള കലാമണ്ഡലത്തിന്റെ നൃത്തസന്ധ്യയും അരങ്ങേറും. പ്രതിനിധിസമ്മേളനം ഞായറാഴ്ചയും തുടരും. ജീവനക്കാരുടെ കരുത്തു തെളിയിക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം തിങ്കളാഴ്ച സമാപിക്കും. വൈകിട്ട് 5.15ന് തിരുനക്കര മൈതാനത്ത് ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

deshabhimani

No comments:

Post a Comment