കല്‍പ്പറ്റ: സ്വന്തം മുഖം വികൃതമായതിന് ആരാന്റെ കണ്ണാടി തല്ലിപ്പൊളിക്കുന്ന സമീപം വീരേന്ദ്രകുമാര്‍ അവസാനിപ്പിക്കണമെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിെന്‍റ വോട്ടുകള്‍ പാലക്കാട് ചോര്‍ന്നെന്ന് അനുയായികളെക്കൊണ്ട് പരസ്യപ്രസ്താവന നടത്തിക്കുന്ന എം പി വീരേന്ദ്രകുമാര്‍ യുഡിഎഫിനോട് നന്ദികേട് കാട്ടുകയാണ്. അനര്‍ഹമായി സീറ്റ് വിലപേശി വാങ്ങി, തോറ്റപ്പോള്‍ മുന്നണി നേതൃത്വത്തെ പഴിപറയുകയാണ്. പാലക്കാട് എസ്ജെഡിക്ക് എത്ര പ്രവര്‍ത്തകരും വോട്ടുമുണ്ടെന്ന് സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം. കഴിഞ്ഞ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനി ആയിരത്തില്‍പരം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. വീരേന്ദ്രകുമാര്‍ പാലക്കാട് തോറ്റത് 1,05,300 വോട്ടിനും. അച്ഛന്റെയും മകന്റെയും തട്ടകമായ കല്‍പ്പറ്റ മണ്ഡലത്തില്‍ എണ്ണൂറോളം വോട്ടാണ് എസ്ജിഡിയുടെ ശക്തിയെന്ന് വ്യക്തമായതാണ്. ഇത്തരം ഈര്‍ക്കില്‍ കക്ഷികളെ മുന്നണിയിലെടുക്കുമ്പോള്‍ യുഡിഎഫ് നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവും ജാഗ്രത പാലിക്കണമെന്നും രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ പൂര്‍ണ രൂപം ഫെയ്സ് ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
deshabhimani
No comments:
Post a Comment