Saturday, March 12, 2011

വീരന്‍ പുറകെ നടന്നത് 4 ദിവസം

ഒരു ലോക്സഭാ സീറ്റ് പരസ്പരം വച്ച് മാറുന്നതിന്റെ പേരില്‍ എല്‍ഡിഎഫില്‍ കലഹമുണ്ടാക്കി യുഡിഎഫില്‍ ചേക്കേറിയ എംപി വീരേന്ദ്രകുമാര്‍ സീറ്റിനായി കെപിസിസി ഓഫീസിലെ തിണ്ണ നിരങ്ങുന്നതില്‍ സ്വന്തം പാര്‍ടിയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ കടുത്ത അമര്‍ഷം. എല്‍ഡിഎഫിലായിരുന്നപ്പോള്‍ ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ദിവസംകൊണ്ടാണ് കഴിഞ്ഞ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് ധാരണയായതെങ്കില്‍ ഇത്തവണ നാലുദിവസം യുഡിഎഫിന്റെ പുറകെ നടന്നിട്ടും ഫലമുണ്ടായില്ല. വിഷയം ചര്‍ച്ചചെയ്യുന്നതിന് 14ന് സംസ്ഥാന കമ്മിറ്റി ചേരും. എന്നാല്‍, വീരനെ ഭയന്ന് കമ്മിറ്റിയില്‍ ആരും ഒന്നും പറയില്ല.

സീറ്റിനുവേണ്ടി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാര്‍ കഴിഞ്ഞ നാലു ദിവസമായി തലസ്ഥാനത്ത് തങ്ങുകയാണ്. ഓരോ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രിയും കെപിസിസി ഓഫീസിലും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ വീട്ടിലും കയറിയിറങ്ങിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഗൌനിക്കുന്നില്ല. ശനിയാഴ്ചയും തലസ്ഥാനത്ത് തുടരും, കോണ്‍ഗ്രസ് നേതാക്കള്‍ കനിവ് കാട്ടുമെന്ന പ്രതീക്ഷയോടെ.

എല്‍ഡിഎഫിലായിരുന്നപ്പോള്‍ 12 സീറ്റിലാണ് മത്സരിച്ചത്. ഈ 12 സീറ്റാണ് വീരന്‍ ചോദിക്കുന്നത്. എന്നാല്‍, പകുതിപോലും നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്. വേണമെങ്കില്‍ അഞ്ചെണ്ണം തരാം. അതുതന്നെ മറ്റെല്ലാ ഘടകക്ഷികള്‍ക്കും വീതംവയ്പ് കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍മാത്രം. കല്‍പ്പറ്റ, കൂത്തുപറമ്പ്, ധര്‍മടം, വടകര, നെന്മാറ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് വച്ചുനീട്ടുന്നത്. ഇതില്‍ ആദ്യ മൂന്നും സിറ്റിങ് സീറ്റാണ്. അതേസമയം, കൃഷ്ണന്‍കുട്ടിക്ക് മത്സരിക്കാന്‍ ചിറ്റൂരും ജോസ് തെറ്റയിലിന്റെയും മാത്യൂ ടി തോമസിന്റെയും സിറ്റിങ് സീറ്റുകളായ അങ്കമാലിയും തിരുവല്ലയും വീരന്‍ ജനത ചോദിക്കുന്നു. കോവളവും നെയ്യാറ്റിന്‍കരയും വേണം. മകനുവേണ്ടി ചോദിക്കുന്ന കല്‍പ്പറ്റ കിട്ടിയാലും വയനാട് ഡിസിസി നേതൃത്വം പാര വയ്ക്കുമെന്ന് വീരന് ഭയമുണ്ട്. ഇതൊഴിവാക്കാന്‍ മകനുവേണ്ടി മറ്റുള്ളിടത്ത് ഒടുവില്‍ വീരന്‍ വിട്ടുവീഴ്ചചെയ്യും. കൃഷ്ണന്‍കുട്ടി ഉള്‍പ്പെടെ പെരുവഴിയിലാകുമെന്നാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ നല്‍കുന്ന സൂചന.

ദേശാഭിമാനി 120311

1 comment:

  1. ഒരു ലോക്സഭാ സീറ്റ് പരസ്പരം വച്ച് മാറുന്നതിന്റെ പേരില്‍ എല്‍ഡിഎഫില്‍ കലഹമുണ്ടാക്കി യുഡിഎഫില്‍ ചേക്കേറിയ എംപി വീരേന്ദ്രകുമാര്‍ സീറ്റിനായി കെപിസിസി ഓഫീസിലെ തിണ്ണ നിരങ്ങുന്നതില്‍ സ്വന്തം പാര്‍ടിയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ കടുത്ത അമര്‍ഷം. എല്‍ഡിഎഫിലായിരുന്നപ്പോള്‍ ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ദിവസംകൊണ്ടാണ് കഴിഞ്ഞ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് ധാരണയായതെങ്കില്‍ ഇത്തവണ നാലുദിവസം യുഡിഎഫിന്റെ പുറകെ നടന്നിട്ടും ഫലമുണ്ടായില്ല.

    ReplyDelete