കേരളത്തിലെ 30 ലക്ഷം കുടുംബങ്ങളുടെ വയറ്റത്തടിച്ച യുഡിഎഫിനെതിരെ എങ്ങും പ്രതിഷേധവും അമര്‍ഷവും. സംസ്ഥാന ബജറ്റിലാണ് രണ്ടുരൂപയ്ക്ക് ഒരുകിലോ അരി എപിഎല്‍ വിഭാഗം കുടുംബങ്ങള്‍ക്കും നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നിലവില്‍ ബിപിഎല്‍, എഎവൈ തുടങ്ങിയ 40 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്. തുച്ഛ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയാണ് യുഡിഎഫ് പാരവച്ച് അട്ടിമറിച്ചത്. ഇതെല്ലാം അനാവശ്യമാണെന്ന് പുച്ഛിക്കുന്ന മനോരമ പോലുള്ള മാധ്യമങ്ങളും 30 ലക്ഷം കുടുംബങ്ങളുടെ അന്നത്തില്‍ മണ്ണുവാരിയിട്ട കളിക്ക് കുടപിടിക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരന് കിട്ടുമായിരുന്ന ആശ്വാസംപോലും സങ്കുചിത രാഷ്ട്രീയ ലാഭത്തിനുവേണ്ടി തട്ടിത്തെറിപ്പിക്കുന്നതിനെതിരെ രാഷ്ട്രീയഭേദമില്ലാതെയാണ് പ്രതിഷേധം.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ യുഡിഎഫിന്റെ നെറികേടിനെതിരെ പോസ്ററുകള്‍പ്രത്യക്ഷപ്പെട്ടു. ചില യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ പോലും കണ്ണില്‍ചോരയില്ലാത്ത ഈ നിലപാടിനെതിരെ രംഗത്തുവന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ കാലാവസ്ഥയുണ്ടാക്കുന്നുവെന്ന തിരിച്ചറിവ് യുഡിഎഫിനെ കുറച്ചൊന്നുമല്ല പരിഭ്രാന്തരാക്കുന്നത്. ഇതാണ് സാധാരണ മനുഷ്യരുടെ അന്നംമുടക്കാന്‍ പോലും ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, ഈ കളി തിരിച്ചടിയാകുന്നുവെന്നാണ് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ നല്‍കുന്ന സൂചന.
25,000 രൂപവരെ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് മാസം പത്തുകിലോ അരിയും രണ്ടുകിലോ ഗോതമ്പും നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി റേഷന്‍ കടകള്‍ വഴി അപേക്ഷാ ഫോറം വിതരണം പുരോഗമിച്ചുവരികയായിരുന്നു. പെരുമാറ്റചട്ടത്തിന്റെ പേരുപറഞ്ഞ് യുഡിഎഫ് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പു കമീഷന്‍ പദ്ധതി നിര്‍ത്തിവയ്പിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ആഴ്ചകള്‍ക്കുമുമ്പ് ഉത്തരവിറങ്ങുകയും ചെയ്ത പദ്ധതിയാണ് കമീഷന്‍ തട ഞ്ഞത്. യുഡിഎഫിന്റെ രാഷ്ട്രീയക്കളിക്ക് കമീഷന്‍ ആയുധമാകുന്നതിനെതിരെ മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന് പരാതി അയക്കുകയും ചെയ്തു. ഈ നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സാധാരണക്കാരന്റെ വിശപ്പകറ്റാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിക്ക് പാരവയ്ക്കുന്ന യുഡിഎഫ് ദരിദ്രരോടും സാധാരണക്കാരോടുമുള്ള തങ്ങളുടെ സമീപനം ഒരിക്കല്‍കൂടി വെളിവാക്കുകയാണ്.
ദേശാഭിമാനി 120311
കേരളത്തിലെ 30 ലക്ഷം കുടുംബങ്ങളുടെ വയറ്റത്തടിച്ച യുഡിഎഫിനെതിരെ എങ്ങും പ്രതിഷേധവും അമര്‍ഷവും. സംസ്ഥാന ബജറ്റിലാണ് രണ്ടുരൂപയ്ക്ക് ഒരുകിലോ അരി എപിഎല്‍ വിഭാഗം കുടുംബങ്ങള്‍ക്കും നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നിലവില്‍ ബിപിഎല്‍, എഎവൈ തുടങ്ങിയ 40 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്. തുച്ഛ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയാണ് യുഡിഎഫ് പാരവച്ച് അട്ടിമറിച്ചത്. ഇതെല്ലാം അനാവശ്യമാണെന്ന് പുച്ഛിക്കുന്ന മനോരമ പോലുള്ള മാധ്യമങ്ങളും 30 ലക്ഷം കുടുംബങ്ങളുടെ അന്നത്തില്‍ മണ്ണുവാരിയിട്ട കളിക്ക് കുടപിടിക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരന് കിട്ടുമായിരുന്ന ആശ്വാസംപോലും സങ്കുചിത രാഷ്ട്രീയ ലാഭത്തിനുവേണ്ടി തട്ടിത്തെറിപ്പിക്കുന്നതിനെതിരെ രാഷ്ട്രീയഭേദമില്ലാതെയാണ് പ്രതിഷേധം.
ReplyDeleteസംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട രണ്ട് രൂപയ്ക്കുള്ള അരി വിതരണം തടയാന്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ നടപടി സ്വീകരിച്ചത് കുത്തകകളുടെ താല്‍പ്പര്യ സംരക്ഷണത്തിനാണെന്ന് മന്ത്രി പി കെ ഗുരുദാസന്‍ പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും കുറഞ്ഞ നിരക്കില്‍ സാധാരണക്കാരന് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കാനുമാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിച്ചത്. ഇതിനെ എതിര്‍ത്തവര്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ മറിയം കോംപ്ളക്സില്‍ എന്‍ജിഒ യൂണിയന്‍ 28-ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഫലപ്രദമായ ഇടപെടല്‍ കൊണ്ടാണ് സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സാധിച്ചത്. പദ്ധതി നടപ്പാക്കുന്നതിനെ എതിര്‍ത്ത ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും കുത്തകകളുടെ താല്‍പ്പര്യ സംരക്ഷണം മാത്രമാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറയ്ക്കുകയാണ്. സബ്സിഡി തുക പാവപ്പെട്ടവന് നേരിട്ട് നല്‍കാമെന്നാണ് പറയുന്നത്. പൊതുവിപണിയില്‍ വിലകള്‍ കുത്തനെ കൂടാന്‍ ഇത് ഇടയാക്കും. കുറഞ്ഞ നിരക്കില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസകരവും പ്രയോജനകരവുമായ കാര്യങ്ങളാണ് എല്‍ഡിഎഫ് കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടപ്പാക്കിയത്. യുഡിഎഫ് ഭരണത്തില്‍ നിയമന നിരോധനം ഉണ്ടായിരുന്നെങ്കില്‍ എല്‍ഡിഎഫ് കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം നിയമനം പിഎസ്സി വഴി നടത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി. യുഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിരന്തര സമരങ്ങളാണ് നടത്തേണ്ടി വന്നത്. ക്ഷേമപെന്‍ഷനുകള്‍ എല്ലാം വര്‍ധിപ്പിച്ചു. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമപെന്‍ഷുകള്‍ എല്ലാം ആയിരം രൂപയാക്കും. ഇത് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ReplyDeleteബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ കേരളത്തിലെ ജനങ്ങള്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കാനുള്ള എല്‍ ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ്കമീഷന്റെ നടപടി വിചിത്രമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്ബേബി പറഞ്ഞു. കേരള ഗവമെന്റ് ഡ്രൈവേഴ്സ് അസോസിയേഷന്‍ 44-ാമത് സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 26നാണ് അരി നല്‍കുന്നത് സംബന്ധിച്ചുള്ള തീരുമാനം മന്ത്രിസഭ എടുത്തതെന്നിരിക്കെ മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന തെരഞ്ഞെടുപ്പ്പെരുമാറ്റച്ചട്ടം അതിനെ ബാധിക്കുമെന്ന തെരഞ്ഞെടുപ്പ്കമീഷന്റെ വാദം അടിസ്ഥാനരഹിതമാണ്. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുകയും നെല്ലിന് സംഭരണ വില 14 ആക്കി ഉയര്‍ത്തിയും കര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഹരിക്കുകയും അതുവഴി കാര്‍ഷികമേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു.
ReplyDelete