വാഷിങ്ടണ്‍: യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഫിലിപ്പ് ജെ ക്രോളി രാജിവച്ചു. വിക്കീലീക്‌സിന് അമേരിക്കന്‍ നയതന്ത്ര വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ അമേരിക്കന്‍ സൈനികനെ പ്രാകൃതമായ രീതില്‍ നഗ്നനാക്കി പീഡിപ്പിച്ചതില്‍ ക്രോളി പ്രതിഷേധിച്ചിരിന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കയുടെ നയങ്ങള്‍ ലോകത്തോട് പറയേണ്ട അമേരിക്കയെ പരസ്യമായി വിമര്‍ശിക്കുന്നത് തെറ്റാണെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്ത് എത്തി. ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് ഒടുവിലാണ് ക്രോളി തന്റെ സ്ഥാനം രാജി വച്ചത്.
തങ്ങളുടെ രഹസ്യങ്ങള്‍ ജൂലിന്‍ അസാഞ്ചെയുടെ വീക്കിലീക്‌സിന് ചോര്‍ത്തിക്കൊടുത്ത വ്യക്തിക്ക് മനുഷ്യാവകാശങ്ങള്‍ ബാധകമല്ല എന്ന നിലയിലാണ് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെരുമാറിയിരുന്നത്. ജയിലില്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ പോലും ഇയാളെ അനുവദിച്ചിരിന്നില്ല. മറ്റ് ജയില്‍ അന്തേവാസികള്‍ക്ക് നല്‍കുന്ന ഭക്ഷണവും ഇയാള്‍ക്ക് നല്‍കിയില്ല. ഈ വാര്‍ത്ത ചോര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അമേരിക്കയില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കയിരുന്നു.
മനുഷ്യാവകാശത്തിന്റെ ലോകപ്രചാരകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയുടെ അകത്ത് നടന്ന അപമാനകരമായ ഈ സംഭവത്തെ മസാച്ചുസെറ്റ്‌സിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ വച്ചാണ് ക്രോളി വിമര്‍ശിച്ചത്. യുഎസ് സേനയുടെ പെരുമാറ്റം അങ്ങേയറ്റം പരിഹാസ്യവും വിഡ്ഢിത്തവുമാണെന്നാണ് ക്രോളി പറഞ്ഞത്. ഇത് ഏറെ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കി. ഇതിനെ തുടര്‍ന്ന് താന്‍ പ്രകടിപ്പിച്ചത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അതില്‍ ആരും വ്യാകുലപ്പെടേണ്ടതില്ലെന്നും ക്രോളി പ്രതികരിച്ചു. ഇതും ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചു.
ക്ലിന്റണ്‍ഭരണകൂടത്തില്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവിന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച മൈക്കല്‍ ഹാമര്‍ ക്രോളി 2009മുതലാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവായി ഒബാമയുടെ കീഴില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചത്. ക്രോളി രാജി വച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ ഡെപ്യൂട്ടി വക്താവായി പ്രവര്‍ത്തിച്ചിരുന്ന മൈക്കല്‍ ഹാമര്‍ താല്‍ക്കാലിക ചുമതല വഹിക്കുമെന്ന് വിദേശകാര്യസെക്രട്ടറി ഹിലാരി ക്ലിന്റണ്‍ അറിയിച്ചു.
ജനയുഗം 150311
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഫിലിപ്പ് ജെ ക്രോളി രാജിവച്ചു. വിക്കീലീക്‌സിന് അമേരിക്കന്‍ നയതന്ത്ര വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ അമേരിക്കന്‍ സൈനികനെ പ്രാകൃതമായ രീതില്‍ നഗ്നനാക്കി പീഡിപ്പിച്ചതില്‍ ക്രോളി പ്രതിഷേധിച്ചിരിന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കയുടെ നയങ്ങള്‍ ലോകത്തോട് പറയേണ്ട അമേരിക്കയെ പരസ്യമായി വിമര്‍ശിക്കുന്നത് തെറ്റാണെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്ത് എത്തി. ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് ഒടുവിലാണ് ക്രോളി തന്റെ സ്ഥാനം രാജി വച്ചത്.
ReplyDelete