Tuesday, March 15, 2011

എല്ലാവര്‍ക്കും ഭക്ഷണം; വീട്, വെളിച്ചം പുതിയ 25 ലക്ഷം തൊഴില്‍

എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. അഴിമതിരഹിത ജനപക്ഷവികസനം ലക്ഷ്യമിടുന്ന പ്രകടനപത്രികയില്‍ എല്ലാവര്‍ക്കും രണ്ടുരൂപക്ക് അരി,എല്ലാവര്‍ക്കും വീട്, വെളിച്ചം, ഭക്ഷണം എന്നിവ ഉറപ്പു നല്‍കുന്നു. ക്ഷേമപെന്‍ഷന്‍ 1000 രൂപ, മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം, 4000 കോടിയുടെ റോഡുവികസനം,ഐടി-ടൂറിസംവികസനം,സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സൌജന്യയൂണിഫോം, പുസ്തകം, ഉച്ചഭക്ഷണം, ഇഎംഎസ് ഭവനപദ്ധതി,പാലൊളികമ്മറ്റി ശുപാര്‍ശ നടപ്പാക്കും,പരമ്പരാഗതതൊഴില്‍ മേഖലയില്‍ കുറഞ്ഞകൂലി,മാതൃഭാഷാപഠനത്തിന് പ്രത്യേകം പദ്ധതി, സ്ത്രീകള്‍ക്കായി 7000 കോടിയുടെ പദ്ധതി, നെല്‍കൃഷിക്കായി അരിശ്രീപദ്ധതി, കേരള ലോട്ടറിക്ക് സംരക്ഷണം,പ്രവാസികോര്‍പറേഷന്‍,ശബരിമലമാസ്റ്റര്‍പ്ളാന്‍,25ലക്ഷംതൊഴില്‍ തുടങ്ങിയവയാണ് പ്രധാനലക്ഷ്യങ്ങള്‍.പൊതുവിദ്യഭ്യാസ- ആരോഗ്യരംഗത്തെ സമഗ്രവികസനം,റവന്യുക്കമ്മി കുറക്കല്‍,സ്ത്രീസൌഹൃസംസ്ഥാനം,നവജാതശിശുക്കളുടെ പേരില്‍ 10000 രൂപ നിക്ഷേപം,ആരാധനാലയങ്ങളിലെ ജീവനക്കാര്‍ക്ക് പെന്‍ഷനുംക്ഷേമനിധിയും,300 രൂപയുടെ പലവ്യഞ്ജനം പകുതിവിലക്ക്,മണ്ണെണ്ണക്ക് 20രൂപ സബ്സിഡി,വനിതാവികസനവകുപ്പ്,പരിവര്‍ത്തിതക്രൈസ്തവര്‍ക്ക് പട്ടികവര്‍ഗപദവി,പുതിയ ജലവൈദ്യുതപദ്ധതികള്‍,വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ്,ബയോടെക്നോളജിപാര്‍ക്കുകള്‍,സര്‍വ്വകലാശാലകളില്‍ ഏകജാലകം,വനംകൈയ്യേറ്റം തടയല്‍,കായികവികസനത്തിന് സെന്റര്‍ഓഫ് എക്സലന്‍സ് തുടങ്ങി കേരളത്തിന്റെ ഭാവിവികസനത്തിന് നിര്‍ണ്ണായകമാവുന്ന നിരവധികാര്യങ്ങളാണ് പത്രിക അവതരിപ്പിക്കുന്നത്.കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്നതാണ് എല്‍ഡിഎഫിന്റെ പ്രകടനപത്രിക.

തിരുവനന്തപുരത്തു നടന്നചടങ്ങില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പ്രകടനപത്രിക പ്രകാശനം ചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍വൈക്കം വിശ്വന്‍ പത്രിക വിശദീകരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , സിപിഐ സംസ്ഥാനസെക്രട്ടറി സികെ ചന്ദ്രപ്പന്‍ , ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ , എകെ ശശീന്ദ്രന്‍ ,സികെനാണു, വിപി രാമകൃഷ്ണപിള്ള എന്നിവര്‍ സംബന്ധിച്ചു.

പ്രകടനപത്രികയുടെ പൂര്‍ണ്ണ രൂപം ഇവിടെ

1 comment:

  1. എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. അഴിമതിരഹിത ജനപക്ഷവികസനം ലക്ഷ്യമിടുന്ന പ്രകടനപത്രികയില്‍ എല്ലാവര്‍ക്കും രണ്ടുരൂപക്ക് അരി,എല്ലാവര്‍ക്കും വീട്, വെളിച്ചം, ഭക്ഷണം എന്നിവ ഉറപ്പു നല്‍കുന്നു. ക്ഷേമപെന്‍ഷന്‍ 1000 രൂപ, മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം, 4000 കോടിയുടെ റോഡുവികസനം,ഐടി-ടൂറിസംവികസനം,സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സൌജന്യയൂണിഫോം, പുസ്തകം, ഉച്ചഭക്ഷണം, ഇഎംഎസ് ഭവനപദ്ധതി,പാലൊളികമ്മറ്റി ശുപാര്‍ശ നടപ്പാക്കും,പരമ്പരാഗതതൊഴില്‍ മേഖലയില്‍ കുറഞ്ഞകൂലി,മാതൃഭാഷാപഠനത്തിന് പ്രത്യേകം പദ്ധതി, സ്ത്രീകള്‍ക്കായി 7000 കോടിയുടെ പദ്ധതി, നെല്‍കൃഷിക്കായി അരിശ്രീപദ്ധതി, കേരള ലോട്ടറിക്ക് സംരക്ഷണം,പ്രവാസികോര്‍പറേഷന്‍,ശബരിമലമാസ്റ്റര്‍പ്ളാന്‍,25ലക്ഷംതൊഴില്‍ തുടങ്ങിയവയാണ് പ്രധാനലക്ഷ്യങ്ങള്‍.

    ReplyDelete