Monday, March 14, 2011

പുതിയ അധ്യായം രചിക്കാന്‍ ഐടി മണ്ഡലം

അതിരുകളും രൂപഭാവങ്ങളും മാറ്റിവരച്ചെങ്കിലും ഐടി മണ്ഡലമെന്ന പേരുവിളിക്ക് കഴക്കൂട്ടത്തിന്റെ വിളിപ്പേരിനു മാറ്റം വന്നിട്ടില്ല. കഴക്കൂട്ടം മണ്ഡലത്തിലെ ചില ഭാഗങ്ങള്‍ ചിറയിന്‍കീഴ്, നെടുമങ്ങാട് മണ്ഡലങ്ങളില്‍ വിട്ടുനല്‍കിയപ്പോള്‍ നോര്‍ത്ത് മണ്ഡലത്തിലെ ഭാഗങ്ങള്‍ കഴക്കൂട്ടത്തിനു ലഭിച്ചു. നോര്‍ത്ത് മണ്ഡലം മന്ത്രി എം വിജയകുമാറും കഴക്കൂട്ടം കോണ്‍ഗ്രസിലെ എം എ വാഹിദുമാണ് പ്രതിനിധാനംചെയ്തത്. തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡാണ് മണ്ഡലത്തില്‍. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, പൌഡിക്കേണം, ചെമ്പഴന്തി, ശ്രീകാര്യം, ആറ്റിപ്ര, കുളത്തൂര്‍, പള്ളിത്തുറ, പൌണ്ടുകടവ്, ഞാണ്ടൂര്‍ക്കോണം, ചെല്ലമംഗലം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, ഇടവക്കോട്, മണ്ണന്തല, കരിക്കകം, കടകംപള്ളി, അണമുഖം, നാലാഞ്ചിറ, ആക്കുളം, മെഡിക്കല്‍ കോളേജ് എന്നിവയാണ് വാര്‍ഡുകള്‍.

സര്‍ക്കാര്‍ ജീവനക്കാരും ഇടത്തരക്കാരും മത്സ്യത്തൊഴിലാളികളും കര്‍ഷക തൊഴിലാളികളും ഉള്‍പ്പെടുന്നവരാണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും. രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്ക്, കിന്‍ഫ്ര, ചെമ്പഴന്തി ഗുരുകുലം, സൈനിക സ്കൂള്‍, വിഎസ്എസ്സി, മെഡിക്കല്‍കോളേജ്, ആര്‍സിസി എന്നിവയടക്കം നിരവധി സര്‍ക്കാര്‍-സ്വകാര്യസ്ഥാപനങ്ങള്‍ മണ്ഡലത്തിനു സ്വന്തമാണ്. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 22ല്‍ 13 വാര്‍ഡില്‍ എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചു. ലോക ഭൂപടത്തില്‍ സ്ഥാനംപിടിച്ച ടെക്നോപാര്‍ക്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയുണ്ടായ വന്‍ വികസനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടമാണ്. ഐടി രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിയ പദധതികള്‍ ഈ മേഖലയില വന്‍ കുതിപ്പിനും ഉണര്‍വിനും കാരണമായി. നിരവധി കമ്പനികള്‍ പുതുതായി ഇക്കാലയളവില്‍ ടെക്നോപാര്‍ക്കില്‍ മുതല്‍ മുടക്കാനെത്തി. എല്‍ഡിഎഫിന് അനുകൂലമായ ജനവികാരമാണ് മണ്ഡലത്തില്‍ നിലവിലുള്ളത്. ജനവിരുദ്ധ നയങ്ങളും ജീര്‍ണതയും മുഖമുദ്രയാക്കിയ കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത തിരിച്ചടി നല്‍കാന്‍ മണ്ഡലം തയ്യാറെടുത്തു കഴിഞ്ഞു.

deshabhimani 140311

1 comment:

  1. സര്‍ക്കാര്‍ ജീവനക്കാരും ഇടത്തരക്കാരും മത്സ്യത്തൊഴിലാളികളും കര്‍ഷക തൊഴിലാളികളും ഉള്‍പ്പെടുന്നവരാണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും. രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്ക്, കിന്‍ഫ്ര, ചെമ്പഴന്തി ഗുരുകുലം, സൈനിക സ്കൂള്‍, വിഎസ്എസ്സി, മെഡിക്കല്‍കോളേജ്, ആര്‍സിസി എന്നിവയടക്കം നിരവധി സര്‍ക്കാര്‍-സ്വകാര്യസ്ഥാപനങ്ങള്‍ മണ്ഡലത്തിനു സ്വന്തമാണ്. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 22ല്‍ 13 വാര്‍ഡില്‍ എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചു. ലോക ഭൂപടത്തില്‍ സ്ഥാനംപിടിച്ച ടെക്നോപാര്‍ക്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയുണ്ടായ വന്‍ വികസനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടമാണ്. ഐടി രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിയ പദധതികള്‍ ഈ മേഖലയില വന്‍ കുതിപ്പിനും ഉണര്‍വിനും കാരണമായി. നിരവധി കമ്പനികള്‍ പുതുതായി ഇക്കാലയളവില്‍ ടെക്നോപാര്‍ക്കില്‍ മുതല്‍ മുടക്കാനെത്തി. എല്‍ഡിഎഫിന് അനുകൂലമായ ജനവികാരമാണ് മണ്ഡലത്തില്‍ നിലവിലുള്ളത്. ജനവിരുദ്ധ നയങ്ങളും ജീര്‍ണതയും മുഖമുദ്രയാക്കിയ കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത തിരിച്ചടി നല്‍കാന്‍ മണ്ഡലം തയ്യാറെടുത്തു കഴിഞ്ഞു.

    ReplyDelete