Monday, March 14, 2011

എല്‍ഡിഎഫ് ധാരണയായി; സിപിഐ എം 93 സീറ്റില്‍

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റു ധാരണയായതായി മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിപിഐ എം 93 സീറ്റില്‍ മത്സരിക്കും. സിപിഐ 27 സീറ്റിലും ജനതാദള്‍ 5 സീറ്റിലും ആര്‍എസ്പി, എന്‍സിപി എന്നിവ നാലു സീറ്റിലും വീതം സീറ്റില്‍ മല്‍സരിക്കും. ഐഎന്‍എല്ലും കേരളകോണ്‍ഗ്രസും മൂന്നു വീതം. കോണ്‍ഗ്രസ് എസിന് ഒരു സീറ്റ് നല്‍കി. എല്‍ഡിഎഫിന്റെ പ്രകടനപത്രിക ചൊവ്വാഴ്ച പ്രകാശനം ചെയ്യും. 18 നു മുന്‍പ് അതത് പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. പൂര്‍ണ്ണ ഐക്യത്തോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം 85 സീറ്റിലും സിപിഐഎം സ്വതന്ത്രര്‍ 8 സീറ്റിലും ജനവിധി തേടും.

സിപിഐ എം മത്സരിക്കുന്ന മണ്ഡലങ്ങള്‍:
മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി, അഴീക്കോട്, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍, തല ശ്ശരി, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൌത്ത്, ബേപ്പൂര്‍, തിരുവമ്പാടി, കൊടുവള്ളി, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്പറ്റ, വണ്ടൂര്‍, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, മങ്കട, താനൂര്‍, തിരൂര്‍, പൊന്നാനി, തൃത്താല, തരൂര്‍, ആലത്തൂര്‍, നെന്മാറ, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, പാലക്കാട്, മലമ്പുഴ, ചിറ്റൂര്‍, കുന്നംകുളം, ചേലക്കര, മണലൂര്‍, ഗുരുവായൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട്, വൈപ്പിന്‍, കളമശ്ശേരി, കൊച്ചി, തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, അരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര, റാന്നി, ആറന്മുള, കോന്നി, കൊട്ടാരക്കര, പത്തനാപുരം, കുണ്ടറ, കൊല്ലം, വര്‍ക്കല, ആറ്റിങ്ങല്‍, വാമനപുരം, കാട്ടാക്കട, കഴക്കൂട്ടം, നേമം, നെയ്യാറ്റിന്‍കര, പാറശ്ശാല.

സിപിഐ എം സ്വതന്ത്രര്‍ : കുന്ദമംഗലം, വള്ളിക്കുന്ന്, നിലമ്പൂര്‍, തവന്നൂര്‍, എറണാകുളം, തൊടുപുഴ, പൂഞ്ഞാര്‍, വട്ടിയൂര്‍ക്കാവ്

സിപിഐ : കാഞ്ഞങ്ങാട്, ഇരിക്കൂര്‍, നാദാപുരം, തിരൂരങ്ങാടി, മഞ്ചേരി, ഏറനാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി, തൃശൂര്‍, നാട്ടിക, ഒല്ലൂര്‍, കയ്പമംഗലം, കൊടുങ്ങല്ലൂര്‍, പറവൂര്‍, മൂവാറ്റുപുഴ, പീരുമേട്, വൈക്കം, കാഞ്ഞിരപ്പള്ളി, ചേര്‍ത്തല, ഹരിപ്പാട്, അടൂര്‍, കരുനാഗപ്പള്ളി, ചാത്തന്നൂര്‍, ചടയമംഗലം, പുനലൂര്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്.

ആര്‍എസ്പി : കുന്നത്തൂര്‍, ചവറ, ഇരവിപുരം, അരുവിക്കര.

ജനതാദള്‍ എസ്: വടകര, മലപ്പുറം, അങ്കമാലി, തിരുവല്ല, കോവളം.

കേരള കോണ്‍ഗ്രസ് : കോതമംഗലം, കടുത്തുരുത്തി, തിരുവനന്തപുരം. എന്‍സിപി : എലത്തൂര്‍, പാല, കുട്ടനാട്, കോട്ടയ്ക്കല്‍.

ഐഎന്‍എല്‍ : കാസര്‍കോട്, കൂത്തുപറമ്പ്, വേങ്ങര

കോണ്‍ഗ്രസ് എസ് : കണ്ണൂര്‍.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റു ധാരണയായതായി മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിപിഐ എം 93 സീറ്റില്‍ മത്സരിക്കും. സിപിഐ 27 സീറ്റിലും ജനതാദള്‍ 5 സീറ്റിലും ആര്‍എസ്പി, എന്‍സിപി എന്നിവ നാലു സീറ്റിലും വീതം സീറ്റില്‍ മല്‍സരിക്കും. ഐഎന്‍എല്ലും കേരളകോണ്‍ഗ്രസും മൂന്നു വീതം. കോണ്‍ഗ്രസ് എസിന് ഒരു സീറ്റ് നല്‍കി. എല്‍ഡിഎഫിന്റെ പ്രകടനപത്രിക ചൊവ്വാഴ്ച പ്രകാശനം ചെയ്യും. 18 നു മുന്‍പ് അതത് പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. പൂര്‍ണ്ണ ഐക്യത്തോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം 85 സീറ്റിലും സിപിഐഎം സ്വതന്ത്രര്‍ 8 സീറ്റിലും ജനവിധി തേടും.

    ReplyDelete