Friday, March 4, 2011

ഓഞ്ചിയത്ത് തെറ്റിദ്ധരിച്ച് പാര്‍ടി വിട്ടവര്‍ തിരിച്ചുവരുന്നു

ഒഞ്ചിയം: പാര്‍ടി അനുഭാവികളെ തെറ്റിദ്ധരിപ്പിച്ച് യുഡിഎഫ് കൂടാരത്തില്‍ എത്തിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവര്‍ സിപിഐ എമ്മിലേക്ക് തിരിച്ചുവരുന്നു. പാര്‍ടി വിരുദ്ധ സംഘത്തിന്റെ ലോക്കല്‍ കമ്മിറ്റി അംഗമായ പി കെ കുഞ്ഞബ്ദുള്ളയടക്കം നിരവധി പേര്‍ സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. യുഡിഎഫിനെ സഹായിക്കാനായി ഇടതുപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള തന്ത്രം മെനയുന്ന പാര്‍ടി വിരുദ്ധരുടെ വഞ്ചനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ പറഞ്ഞു.

കെ ടി കെ ദാമോദരന്‍, കണിയാന്‍കുറ്റി നാണു, കോറോത്ത് വിനോദന്‍, കോമത്ത് വിജേഷ്, ഒ കെ കൃഷ്ണന്‍ എന്നിവരും സിപിഐ എമ്മിലേക്ക് തിരിച്ചുവന്നു. ഏറാമലയിലെ നെല്ലാച്ചേരി, തുരുത്തിമുക്ക്, ഓര്‍ക്കാട്ടേരി, കാര്‍ത്തികപ്പള്ളി പ്രദേശങ്ങളില്‍ പാര്‍ടി വിരുദ്ധ സംഘത്തില്‍ നിന്നും നിരവധി പേര്‍ രാജിവെച്ചൊഴിയുകയാണ്. രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് നിലനില്‍ക്കുന്നത്. പഞ്ചായത്തിലെ പത്ത്, 13, 17 വാര്‍ഡുകളില്‍ യുഡിഎഫുമായി കൈകോര്‍ത്ത് സിപിഐ എം സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയതില്‍ പാര്‍ടി വിരുദ്ധ ക്യാമ്പില്‍ വലിയ തോതില്‍ പൊട്ടിത്തെറി നടക്കുകയാണ്.

ദേശാഭിമാനി 040311

2 comments:

  1. പാര്‍ടി അനുഭാവികളെ തെറ്റിദ്ധരിപ്പിച്ച് യുഡിഎഫ് കൂടാരത്തില്‍ എത്തിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവര്‍ സിപിഐ എമ്മിലേക്ക് തിരിച്ചുവരുന്നു. പാര്‍ടി വിരുദ്ധ സംഘത്തിന്റെ ലോക്കല്‍ കമ്മിറ്റി അംഗമായ പി കെ കുഞ്ഞബ്ദുള്ളയടക്കം നിരവധി പേര്‍ സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. യുഡിഎഫിനെ സഹായിക്കാനായി ഇടതുപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള തന്ത്രം മെനയുന്ന പാര്‍ടി വിരുദ്ധരുടെ വഞ്ചനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ പറഞ്ഞു.

    ReplyDelete
  2. ഒഞ്ചിയം: ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടാന്‍ തുടങ്ങിയതോടെ പാര്‍ടി വിരുദ്ധസംഘം അക്രമ പാതയില്‍. ഓര്‍ക്കാട്ടേരി മണപ്പുറത്ത് വ്യാഴാഴ്ച രാത്രി ഡിവൈഎഫ്ഐ, സിപിഐ എം സ്തൂപവും കൊടിമരങ്ങളും നശിപ്പിച്ചു. പാര്‍ടി അനുഭാവികളെ തെറ്റിദ്ധരിപ്പിച്ച് യുഡിഎഫ് കൂടാരത്തില്‍ എത്തിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവര്‍ സിപിഐ എമ്മിലേക്ക് തിരിച്ച് വരുന്നത് തടയാനാണ് അക്രമം അഴിച്ച് വിടുന്നത്. നേരത്തെ മുയിപ്ര എളങ്ങോളി, ഒപികെ ബസ്സ്റ്റോപ്പ്, ഓര്‍ക്കാട്ടേരി ടൌ എന്നിവിടങ്ങളിലെ സിപിഐ എം സ്തൂപങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചിരുന്നു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കി സംഘത്തിലെ അണികളെ കൂടെ നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന് പാര്‍ടിയിലേക്ക് തിരിച്ചു വന്നവര്‍ പറഞ്ഞു.

    പാര്‍ടി വിരുദ്ധ സംഘത്തിന്റെ ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ നിരവധി പേര്‍ സിപിഐ എമ്മിലേക്ക് തിരിച്ചെത്തിയതോടെ ഇവര്‍ അങ്കലാപ്പിലായി. പരസ്യമായ യുഡിഎഫ് ബന്ധം പലരെയും മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ലീഗിലെ സമീപകാല ജീര്‍ണതക്കെതിരെ കാര്യമായ പ്രതികരണം ഇല്ലാത്തതും പാര്‍ടി വിരുദ്ധ സംഘത്തിലെ അണികള്‍ നേതൃത്വത്തോട് വിട പറയാന്‍ കാരണമായി. യുഡിഎഫില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ അടുപ്പം പുലര്‍ത്തുന്നത് ലീഗുമായിട്ടാണെന്ന് അണികള്‍ പരസ്യ വിമര്‍ശനം നടത്തുന്നു.

    ReplyDelete