എല്‍ഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തില്‍ വരികയെന്ന ചരിത്രം കേരളത്തില്‍ ഇക്കുറി തിരുത്തപ്പെടുമെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബംഗാളില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തുകയെന്ന ചരിത്രം ആവര്‍ത്തിക്കുമെന്നും ഡല്‍ഹി പ്രസ്ക്ളബില്‍ മുഖാമുഖത്തില്‍ കാരാട്ട് പറഞ്ഞു. 2006ല്‍ വലിയ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ വിലയിരുത്തും. അതേപോലെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണവും ജനങ്ങള്‍ വിലയിരുത്തും. ഈ രണ്ടു ഭരണത്തെയും താരതമ്യം ചെയ്യുമ്പോള്‍ സ്വാഭാവികമായും കോണ്‍ഗ്രസിന് ബദലായ സര്‍ക്കാരാകും ജനങ്ങള്‍ ആഗ്രഹിക്കുക.
കേരളത്തില്‍ എല്‍ഡിഎഫ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് വി എസാണ്. ഇക്കാര്യം സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയാരെന്നത് തെരഞ്ഞെടുപ്പു കഴിഞ്ഞ് തീരുമാനിക്കും. പാര്‍ടി നേതാക്കളോട് മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം ആവര്‍ത്തിച്ച് ചോദിക്കുന്നതില്‍ സന്തോഷമുണ്ട്. കേരളത്തില്‍ ഇടതുപക്ഷം തന്നെ അധികാരത്തില്‍ വരുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും ഉറപ്പാണെന്നതിന്റെ സൂചനയാണത്.
മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുകയെന്നതാണ് സിപിഐ എമ്മിന്റെ രീതി. കേരളത്തിലും ബംഗാളിലും തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ല. പാര്‍ടിയില്‍ അച്ചടക്കനടപടി നേരിട്ട ഒരാള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ടിയെ നയിക്കുന്നതില്‍ അസ്വഭാവികതയില്ലേ എന്ന ചോദ്യം പ്രസക്തമല്ല. പാര്‍ടിയുടെ ഏറ്റവും സമുന്നത ഘടകമായ കേന്ദ്രകമ്മിറ്റിയിലെ അംഗമാണ് വി എസ്. കേന്ദ്രകമ്മിറ്റിയുടെ നിര്‍വാഹകവിഭാഗമാണ് പിബി. വി എസ് ഏറ്റവും മുതിര്‍ന്ന നേതാവാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം കഴിവ് തെളിയിച്ചുകഴിഞ്ഞു.
സംഘടനയിലെ കാര്യങ്ങളും ഭരണപരമായ കാര്യങ്ങളും തമ്മില്‍ ബന്ധപ്പെടുത്തേണ്ടതില്ല. വി എസിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത് സംസ്ഥാന ഘടകമാണ്. 2006ല്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ മത്സരിക്കണോയെന്ന വിഷയം പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, ഇത്തവണ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ സംസ്ഥാനഘടകം തീരുമാനിച്ചാല്‍ മതിയെന്നാണ് കേന്ദ്രകമ്മിറ്റി നിശ്ചയിച്ചത്. മണ്ഡലം കമ്മിറ്റി തലത്തില്‍ വരെ നടന്ന ചര്‍ച്ചകള്‍ക്കും ശേഷം സംസ്ഥാനകമ്മിറ്റി തന്നെയാണ് സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കിയത്. 18നു രാവിലെ പത്തിന് ചേര്‍ന്ന സെക്രട്ടറിയറ്റ് പട്ടികയ്ക്ക് അന്തിമരൂപം നല്‍കി. 12.45ന് വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറി പട്ടിക പുറത്തുവിടുകയും ചെയ്തു- കാരാട്ട് വിശദീകരിച്ചു. കേരളത്തില്‍ ചില യുവനേതാക്കള്‍ പാര്‍ടിയില്‍ നിന്നു പുറത്തുപോകുകയാണല്ലോ എന്ന ചോദ്യത്തിന്, തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതു മാത്രം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ മാനദണ്ഡമായി കാണുന്നവര്‍ പുറത്തുപോകുന്നതാണ് നല്ലതെന്ന് കാരാട്ട് മറുപടി പറഞ്ഞു. സ്ഥാനങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
ജപ്പാന്‍ ദുരന്തം: ആണവകരാര്‍ പുനഃപരിശോധിക്കണം-കാരാട്ട്
ന്യൂഡല്‍ഹി: ജപ്പാനിലെ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായുള്ള സിവില്‍ ആണവക്കരാര്‍ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ജപ്പാനില്‍ ആണവോര്‍ജ നിര്‍മാണത്തിന് ഉപയോഗിച്ച ഇന്ധന ദണ്ഡുകളാണ് വികിരണത്തിന് കാരണമായത്. അമേരിക്കയുമായുള്ള കരാറിന്റെ ഭാഗമായി വരുന്ന ജെയ്താപൂരിലെയും മറ്റും ആണവനിലയത്തിലെ ഉപയോഗിച്ച ഇന്ധനം എവിടെ സൂക്ഷിക്കുമെന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കണം. ജെയ്താപൂരിലെ ആണവനിലയത്തിനെതിരെ അവിടുത്തെ ജനത നടത്തുന്ന സമരത്തെ പൂര്‍ണമായും പിന്തുണക്കും. ഇതിനായി ശാസ്ത്രജ്ഞരെയും വിദഗ്ധരെയും ഉള്‍ക്കൊള്ളിച്ച് ദേശീയ സമിതിക്കുരൂപം നല്‍കും. ഫ്രാന്‍സില്‍നിന്ന് യൂറോപ്യന്‍ സമ്മര്‍ദിത റിയാക്ടറാണ് ജെയ്താപൂരില്‍ സ്ഥാപിക്കുന്നത്. ഫ്രാന്‍സില്‍ പോലും ഇതുവരെ ഉപയോഗിക്കാത്ത സാങ്കേതികവിദ്യയാണിത്.
ആണവനിലയം സ്ഥാപിക്കുന്നപക്ഷം അവിടുത്തെ ജനങ്ങള്‍ക്ക് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. ഇത് തൊഴില്‍നഷ്ടത്തിന് ഇടയാക്കും. വിക്കിലീക്സ് രേഖകള്‍ തെളിയാക്കാന്‍ കഴിയാത്തതാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അസംബന്ധമാണ്. തങ്ങളുടെ കേബിളുകള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്റന്‍ പോലും പറഞ്ഞിട്ടുണ്ട്. ഇതു തെളിയിക്കുന്നത് അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ രേഖയാണ് പുറത്തുവന്നിട്ടുള്ളതെന്നാണ്. ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന ഏറ്റവും പ്രധാന ഭീഷണികളിലൊന്ന് പണക്കൊഴുപ്പാണ്.
തെരഞ്ഞെടുപ്പുരംഗത്തും പരിഷ്കരണം ആവശ്യമാണ്. പാര്‍ടിയുടെ പരിപാടിക്ക് പ്രാമുഖ്യം നല്‍കുന്ന ആനുപാതിക പ്രാതിനിധ്യസമ്പ്രദായം ഇന്ത്യയിലും ആവശ്യമാണ്. പകുതി സീറ്റുകള്‍ ആനുപാതിക പ്രാതിനിധ്യ അടിസ്ഥാനത്തിലും പകുതി സീറ്റുകള്‍ നേരിട്ടും തെരഞ്ഞെടുക്കപ്പെടണം. തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ പണം നല്‍കണം. എന്നാല്‍, നേരിട്ട് പണമായല്ല, പോസ്ററുകള്‍ക്കും പ്രകടനപത്രികകള്‍ക്കും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള ഇന്ധനമായും മറ്റുമാണ് നല്‍കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ അട്ടിമറിക്കുന്നതാണ് ലോക്സഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പങ്കാളിത്ത പെന്‍ഷന്‍ ബില്ലെന്ന് കാരാട്ട് പറഞ്ഞു.
deshabhimani 260311
എല്‍ഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തില്‍ വരികയെന്ന ചരിത്രം കേരളത്തില്‍ ഇക്കുറി തിരുത്തപ്പെടുമെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബംഗാളില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തുകയെന്ന ചരിത്രം ആവര്‍ത്തിക്കുമെന്നും ഡല്‍ഹി പ്രസ്ക്ളബില്‍ മുഖാമുഖത്തില്‍ കാരാട്ട് പറഞ്ഞു. 2006ല്‍ വലിയ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ വിലയിരുത്തും. അതേപോലെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണവും ജനങ്ങള്‍ വിലയിരുത്തും. ഈ രണ്ടു ഭരണത്തെയും താരതമ്യം ചെയ്യുമ്പോള്‍ സ്വാഭാവികമായും കോണ്‍ഗ്രസിന് ബദലായ സര്‍ക്കാരാകും ജനങ്ങള്‍ ആഗ്രഹിക്കുക.
ReplyDelete