വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരെ കസ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ ആരാണ് തടസ്സമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ആവശ്യമായ തെളിവുണ്ടായിട്ടും പുണെ കേന്ദ്രമായ ബിസിനസുകാരന്‍ ഹസന്‍ അലി ഖാനെയും മറ്റുള്ള കള്ളപ്പണ നിക്ഷേപകരേയും കസ്റഡിയില്‍ എടുക്കാത്ത മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. വിദേശ ബാങ്കുകളിലുള്ള കോടികളുടെ കള്ളപ്പണ നിക്ഷേപം തിരിച്ചുപിടിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന യുപിഎ സര്‍ക്കാരിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റിസ് ബി സുദര്‍ശന്‍ റെഡി, എസ് എസ് നിജ്ജാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് രൂക്ഷമായ ഭാഷയില്‍, സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ച് ചോദിച്ചത്. എത്ര മോശപ്പെട്ട കാര്യങ്ങളാണ് ഈ രാജ്യത്ത് നടക്കുന്നതെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഇത്തരം നടപടി നിരാശാജനകമാണെന്നും പറഞ്ഞു. അന്വേഷണത്തിനിടെ മാറ്റിയ മൂന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും തിരിച്ചുനിയമിക്കണമെന്നും ഉത്തരവിട്ടു.
കള്ളപ്പണം അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിച്ചാല്‍ പ്രത്യേക നിരീക്ഷകരെ നിയോഗിക്കേണ്ടിവരുമെന്നും കോടതി ഓര്‍മിപ്പിച്ചു. ചെറിയ കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമ്പോഴും വന്‍കിടക്കാര്‍ക്കെതിരെ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇത്തരക്കാരെല്ലാം ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നതില്‍ കോടതി നിരാശ പ്രകടിപ്പിച്ചു. ഫെബ്രുവരി 10ന് മുതിര്‍ന്ന അഭിഭാഷകന്‍ രാംജത്മലാനിയും മറ്റുചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ, ഹസന്‍ അലി ഖാനെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ വ്യാഴാഴ്ചവരെ സമയവും നല്‍കി.
വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഹസന്‍ അലിഖാന്‍ ഇന്ത്യയില്‍തന്നെ ഉണ്ടെന്നും കേന്ദ്രം ആവശ്യമായ നടപടി എടുത്തുവരികയാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞപ്പോഴാണ് കോടതിയുടെ പ്രതികരണം. ഹസന്‍ അലിഖാന്‍ നിയമ നടപടി നേരിടാന്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കോടതി സോളിസിറ്റര്‍ ജനറലിനെ ഓര്‍മിപ്പിച്ചു. ഹസന്‍ അലിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണ്ടിവരുമെന്നും കോടതി ചോദിച്ചു. ഹസന്‍ അലിയ്ക്ക് വിദേശ ബാങ്കുകളില്‍ 40,000 കോടിയോളം രൂപയുടെ കള്ളപ്പണ നിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നു. നേരത്തെ 50,000 കോടിരൂപയുടെ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു.
deshabhimani 040311
വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരെ കസ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ ആരാണ് തടസ്സമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ആവശ്യമായ തെളിവുണ്ടായിട്ടും പുണെ കേന്ദ്രമായ ബിസിനസുകാരന്‍ ഹസന്‍ അലി ഖാനെയും മറ്റുള്ള കള്ളപ്പണ നിക്ഷേപകരേയും കസ്റഡിയില്‍ എടുക്കാത്ത മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. വിദേശ ബാങ്കുകളിലുള്ള കോടികളുടെ കള്ളപ്പണ നിക്ഷേപം തിരിച്ചുപിടിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന യുപിഎ സര്‍ക്കാരിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റിസ് ബി സുദര്‍ശന്‍ റെഡി, എസ് എസ് നിജ്ജാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് രൂക്ഷമായ ഭാഷയില്‍, സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ച് ചോദിച്ചത്. എത്ര മോശപ്പെട്ട കാര്യങ്ങളാണ് ഈ രാജ്യത്ത് നടക്കുന്നതെന്ന് കോടതി ചോദിച്ചു.
ReplyDelete