ബജറ്റിലെ പുതിയ നികുതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുനപ്പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കുമുള്ള സബ്‌സിഡി ഉയര്‍ത്തുന്നതായും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ മേഖലകള്‍ക്ക് ഇളവ് അനുവദിക്കുന്നതായും 2011-12ലെ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖര്‍ജി പ്രഖ്യാപിച്ചു. എം പിമാര്‍ക്കുള്ള പ്രാദേശിക വികസന ഫണ്ട് 2 കോടിയില്‍നിന്നും അഞ്ച് കോടി രൂപയായി വര്‍ധിപ്പിച്ചു. അംഗങ്ങളില്‍നിന്ന് വിലപ്പെട്ട നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖര്‍ജി പറഞ്ഞു. ഇതെല്ലാം പരിഗണനയിലാണ്. ഇക്കാര്യങ്ങളിലെല്ലാം ധനകാര്യ ബില്ല് ചര്‍ച്ചയ്ക്ക് വരുന്ന വേളയില്‍ മറുപടി പറയാമെന്ന് ഒരു മണിക്കൂര്‍ നീണ്ട മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
കേന്ദ്രീകൃത എയര്‍ കണ്ടീഷനിംഗ് സംവിധാനവും 25ല്‍ അധികം കിടക്കകളും പ്രത്യേക പരിശോധന സംവിധാനങ്ങളുമുള്ള ആശുപത്രികള്‍ക്കുള്ള സേവന നികുതി പിന്‍വലിക്കണമെന്ന അഭിപ്രായം പാര്‍ലമെന്റിനകത്തും പുറത്തും ഉണ്ടായിട്ടുണ്ട്. ഇത് പരിശോധിക്കും. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 18.5 ശതമാനത്തിന്റെ മിനിമം ബദല്‍ നികുതി പിന്‍വലിക്കണമെന്നും ആവശ്യമുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കും ഏഴ് ശതമാനം പലിശ നിരക്കില്‍ നല്‍കുന്ന ഇടക്കാല വായ്പകള്‍ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പ്രത്യേക സബ്‌സിഡി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, ആതുരസേവന മേഖലകളിലെ പ്രാഥമിക മുതല്‍മുടക്ക് അടിസ്ഥാനമേഖല വികസനത്തിന്റെ ഉപവിഭാഗമായി പരിഗണിക്കും. ഈ മേഖലകളില്‍ നിക്ഷേപിക്കുന്ന പണം ധനകാര്യ മന്ത്രാലയത്തിന്റെ വികസന പദ്ധതിയിലേക്ക് പരിഗണിക്കുന്നതിന് യോഗ്യമായിരിക്കുമെന്നും മുഖര്‍ജി പറഞ്ഞു.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് 2010-11ലെ ധനാഭ്യര്‍ഥന പാസാക്കി ബജറ്റിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി.
ബജറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ഈവര്‍ഷം പാര്‍ലമെന്റില്‍ വോട്ട് ഓണ്‍ അക്കൗണ്ട് ഉണ്ടാകില്ല.
ഭക്ഷ്യ വിലക്കയറ്റത്തെക്കുറിച്ച് പ്രസ്താവിച്ച മന്ത്രി കഴിഞ്ഞ വര്‍ഷം 20.2 ശതമാനമായിരുന്ന ഭക്ഷ്യ വിലപ്പെരുപ്പം ഇപ്പോള്‍ 9.5 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഭക്ഷ്യ വസ്തുക്കള്‍ക്കും മറ്റുചില ഭക്ഷ്യേത വസ്തുക്കള്‍ക്കുമുള്ള വില ഉയരുന്നത് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്താകമാനം പണപ്പെരുപ്പ സമ്മര്‍ദവും പണപ്പെരുപ്പവുമുണ്ട്. അത് നമ്മുടെ രാജ്യത്തുമുണ്ടെന്നും ഇതിന് ഒരു ഒഴിവുകഴിവും പറയാനില്ലെന്നും മുഖര്‍ജി പറഞ്ഞു. കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണനയും മറ്റും പ്രഖ്യാപിച്ച് സര്‍ക്കാര്‍ ബജറ്റില്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള പൊതുവിതരണ സംവിധാനങ്ങള്‍ ഉദ്ദേശിച്ച ഫലത്തില്‍ എത്തിയില്ലെന്ന് മുഖര്‍ജി ആശങ്കപ്പെട്ടു. പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ചെയര്‍മാനായ വിദഗ്ധ സമിതിയില്‍നിന്നും ചില നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവ നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ധനവിലപോലെയുള്ള ആഗോള പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെങ്കിലും 2010-11ല്‍ വളര്‍ച്ചാനിരക്ക് ഒന്‍പത് ശതമാനത്തില്‍ എത്തുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തെക്കുറിച്ച് പ്രതിപാദിച്ച മുഖര്‍ജി വിവിധ രാജ്യങ്ങളുമായുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ ധാരണ പുനപ്പരിശോധിക്കുമെന്നും നികുതി വിവരം കൈമാറല്‍ ധാരണയില്‍ ഒപ്പിടുമെന്നും പറഞ്ഞു.

ReplyDelete