Wednesday, March 2, 2011

ആരിത് പറയുന്നെന്നറിയാമോ?

കേരളം വികസനപാതയില്‍: എ കെ ആന്റണി

കഴക്കൂട്ടം: കേരളം വികസനപാതയിലാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. കഴകൂട്ടത്ത് എം എ വാഹിദ് എംഎല്‍എയുടെ 'വികസനവിഷന്‍- 2005' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയത്തില്‍ അതീതമായുള്ള പ്രവര്‍ത്തനത്തിന് പൊതുസേവകര്‍ തയ്യാറാകണമെന്ന് ആന്റണി പറഞ്ഞു. ശശി തരൂര്‍ എംപി അധ്യക്ഷനായി. കഴക്കൂട്ടം റെയില്‍വേ സ്റേഷന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി റെയില്‍വേമന്ത്രിയെ സമീപിച്ചിട്ടും അനുകൂല നിലപാട് ഇത്തവണത്തെ ബജറ്റിലുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അവഗണനയ്ക്കെതിരെ പരാതിനല്‍കുമെന്നും ശശി തരൂര്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന് വര്‍ക്കല കഹാറിന്റെ അഭിനന്ദനം

വര്‍ക്കല: സംസ്ഥാന സര്‍ക്കാരിന് വര്‍ക്കല കഹാര്‍ എംഎല്‍എയുടെ അഭിനന്ദനം. വിഷന്‍ വര്‍ക്കല 2020 വികസനരേഖ അവതരണച്ചടങ്ങില്‍ അധ്യക്ഷപ്രസംഗത്തിലാണ് എംഎല്‍എയുടെ അഭിനന്ദന പ്രഖ്യാപനം. വര്‍ക്കല അസംബ്ളിമണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളില്‍ സ്ഥലം എംഎല്‍എ എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളായ റോഡുകള്‍, പാലങ്ങള്‍, സ്കൂള്‍ കെട്ടിടങ്ങള്‍, ആതുര സേവനങ്ങള്‍, പാര്‍പ്പിടം, സമഗ്രകൃഷി വികസനം, കശുവണ്ടി, കയര്‍, മത്സ്യബന്ധനം, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ എല്ലാ മേഖലകളിലും സംസ്ഥാനസര്‍ക്കാര്‍ വിജയിച്ചതായും എംഎല്‍എ അഭിമാനത്തോടെ പറഞ്ഞു. 27ന് രാവിലെ ഒമ്പതിന് മൈതാനം സിറ്റി സെന്ററില്‍ വിഷന്‍ വര്‍ക്കല 2020 കേന്ദ്രമന്ത്രി എ കെ ആന്റണി ഉദ്ഘാടനംചെയ്തു. എന്നാല്‍, വിശാല ഐ ഗ്രൂപ്പുകാര്‍ പൂര്‍ണമായും വിട്ടുനിന്നതും നായര്‍ സമുദായത്തെ പാടെ അവഗണിച്ച് വികസനരേഖ അവതരിപ്പിച്ചതും ശ്രദ്ധേയമായി.

സഹകരണമേഖലക്ക് കോണ്‍ഗ്രസ് എംഎല്‍എയുടെയും കെപിസിസി അംഗത്തിന്റെയും പ്രശംസ

ചാരുംമൂട്: കേരളത്തിലെ സഹകരണമേഖലക്ക് എംഎല്‍എയുടെയും കെപിസിസി അംഗത്തിന്റെയും പ്രശംസ. മാവേലിക്കര തലൂക്ക് സഹകരണബാങ്കിന്റെ ചൂനാട് ശാഖയുടെ ഉദ്ഘാടനയോഗത്തിലാണ് കെപിസിസി അംഗവും മാവേലിക്കര താലൂക്ക് സഹകരണബാങ്ക് പ്രസിഡന്റുമായ കോട്ടപ്പുറത്ത് വി പ്രഭാകരന്‍പിള്ളയും എം മുരളി എംഎല്‍എയും സഹകരണവകുപ്പിനെയും സഹകരണമന്ത്രി ജി സുധാകരനെയും പ്രശംസിച്ചത്. കേരളത്തിലെ എക്കാലത്തെയും നല്ല സഹകരണമന്ത്രി ജി സുധാകരനാണെന്ന് കോട്ടപ്പുറത്ത് വി പ്രഭാകരന്‍പിള്ള പറഞ്ഞു. ജി സുധാകരനെപ്പോലെ ശേഷിയുള്ള മന്ത്രിമാരെ ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. ഐഎഎസ് ഉദ്യോഗസ്ഥരുടെ വാക്കുകള്‍കേട്ട് നോട്ടെഴുതാതെ കാര്യങ്ങള്‍ പഠിച്ച് തീരുമാനമെടുക്കുകയാണ് ജി സുധാകരന്റെ പതിവ്. സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ജി സുധാകരന്‍ ആയുഷ്കാലം സഹകരണവകുപ്പ് കൈകാര്യം ചെയ്യാനുള്ള സൌഭാഗ്യം ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മാവേലിക്കര മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കൂടിയായിരുന്ന കോട്ടപ്പുറത്ത് വി പ്രഭാകരന്‍പിള്ള പറഞ്ഞു.

ജില്ലയിലെ ലീഡ് ബാങ്കായ എസ്ബിടി പോലും വിദ്യാഭ്യാസ വായ്പ നല്‍കാന്‍ വിമുഖത കാട്ടുമ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജനങ്ങളെ സഹായിച്ചുപോന്നത് സഹകരണബാങ്കുകളാണെന്ന് എം മുരളി എംഎല്‍എ പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ പണം കൊള്ളയടിച്ചുകൊണ്ടുപോകുമ്പോള്‍ സഹകരണമേഖല മാത്രമാണ് സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്നതെന്നും എംഎല്‍എ പറഞ്ഞു.

ദേശാഭിമാനി വാര്‍ത്തകള്‍

1 comment:

  1. കേരളം വികസനപാതയിലാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. സംസ്ഥാന സര്‍ക്കാരിന് വര്‍ക്കല കഹാര്‍ എംഎല്‍എയുടെ അഭിനന്ദനം.കേരളത്തിലെ സഹകരണമേഖലക്ക് എംഎല്‍എയുടെയും കെപിസിസി അംഗത്തിന്റെയും പ്രശംസ.

    ReplyDelete