Monday, March 7, 2011

ഹിന്ദുത്വ ഭീകരത: അന്വേഷണം കാര്യക്ഷമമാക്കണം

ഹിന്ദുത്വ ഭീകരശൃംഖല പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നും കുറ്റക്കാരെ മുഴുവന്‍ ശിക്ഷിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. അസീമാനന്ദിന്റെ കുറ്റസമ്മതത്തില്‍ നിന്ന് ഹിന്ദുത്വ ഭീകര സംഘടനകള്‍ക്ക് മലേഗാവ്, അജ്മീര്‍ ഷെരീഫ്, മെക്കമസ്ജിദ്, സംഝോത്ത എക്സ്പ്രസ് എന്നീ സ്ഫോടനങ്ങളില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞതാണ്. ചില നേതാക്കള്‍ ഇത്തരം സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന കാര്യം ആര്‍എസ്എസിനും നിഷേധിക്കാന്‍ കഴിയില്ല. ഇത്തരം കേസുകളില്‍ ജയിലിലടച്ച നിരപരാധികളായ മുസ്ളീം യുവാക്കളെ ഉടന്‍ മോചിപ്പിക്കണം. നിയമവിരുദ്ധമായി ജയിലിലടച്ച ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

വനിതാസംവരണബില്‍ ഉടന്‍ പാസ്സാക്കണം. വനിതകള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് തടയുന്നതിനുള്ള ബില്ലും ഉടന്‍ പാസ്സാക്കണം. ഫെബ്രുവരി 23 ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് വന്‍വിജയമായത് യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനരോഷമാണെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി വിലയിരുത്തി. ട്രേഡ് യൂണിയനുകള്‍ മുന്നോട്ട് വെച്ച അഞ്ച് ആവശ്യങ്ങളോട് സിപിഐ എം പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അസമില്‍ തീവ്രവാദ സംഘടനയായ ഉള്‍ഫയുമായി സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ച സംഭാഷണത്തെ സിപിഐ എം സ്വാഗതം ചെയ്തു. അസം, മണിപ്പൂര്‍ തുടങ്ങി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദി ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കുന്നതിലെ പുരോഗതി കേന്ദ്രകമ്മിറ്റി വിലയിരുത്തി. ട്രേഡ്യൂണിയന്‍ രംഗത്തെ പ്രവര്‍ത്തനം വിലയിരുത്തുന്ന രേഖയും കേന്ദ്രകമ്മിറ്റി അംഗീകരിച്ചു.

ദേശാഭിമാനി 070311

1 comment:

  1. ഹിന്ദുത്വ ഭീകരശൃംഖല പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നും കുറ്റക്കാരെ മുഴുവന്‍ ശിക്ഷിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. അസീമാനന്ദിന്റെ കുറ്റസമ്മതത്തില്‍ നിന്ന് ഹിന്ദുത്വ ഭീകര സംഘടനകള്‍ക്ക് മലേഗാവ്, അജ്മീര്‍ ഷെരീഫ്, മെക്കമസ്ജിദ്, സംഝോത്ത എക്സ്പ്രസ് എന്നീ സ്ഫോടനങ്ങളില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞതാണ്. ചില നേതാക്കള്‍ ഇത്തരം സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന കാര്യം ആര്‍എസ്എസിനും നിഷേധിക്കാന്‍ കഴിയില്ല. ഇത്തരം കേസുകളില്‍ ജയിലിലടച്ച നിരപരാധികളായ മുസ്ളീം യുവാക്കളെ ഉടന്‍ മോചിപ്പിക്കണം. നിയമവിരുദ്ധമായി ജയിലിലടച്ച ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

    ReplyDelete