Friday, March 4, 2011

ഒഴിയാബാധകളെ യൂത്തിന് ഉച്ചാടനം ചെയ്യണം

ഒഴിയാബാധകളായ കോണ്‍ഗ്രസ് നേതാക്കളെ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്ന് ഉച്ചാടനംചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമം തുടങ്ങി. മൂന്നു തവണയില്‍ അധികം എംഎല്‍എ ആവുകയും സ്ഥിരമായി മത്സരിച്ച് തോല്‍ക്കുകയുംചെയ്യുന്ന സ്ഥിരം കുറ്റികളെ പടിയിറക്കാനുള്ള നിവേദനം യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി യൂത്ത്കോണ്‍ഗ്രസ്-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറി. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ്, വൈസ് പ്രസിഡന്റ് എം ലിജു എന്നിവര്‍ക്കാണ് ഉച്ചാടനക്രിയയുടെ കാര്‍മികത്വം.

ഇടതുപക്ഷപാര്‍ടികള്‍ ധൈര്യപൂര്‍വം പുതുമുഖങ്ങളെ പരീക്ഷിക്കുമ്പോള്‍ കോണ്‍ഗ്രസിലെ കടല്‍ക്കിഴവന്മാര്‍ സീറ്റുകളില്‍ കടിച്ചുതൂങ്ങുകയാണെന്നാണ് യുവരക്തത്തിന്റെ പരാതി. ഇതുവരെയുള്ള 12 നിയമസഭകളില്‍ അംഗങ്ങളായ 852 സാമാജികരില്‍ ഇടതുപക്ഷത്തുനിന്ന് 353 പേരുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍നിന്ന് 188 പേര്‍ മാത്രമേ ഉള്ളൂ എന്ന കണക്കും നിവേദനത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നു. സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കേണ്ട യുവാക്കളുടെ പട്ടികയും ഇവര്‍ നല്‍കി. യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് സതവിനെയും രാഹുല്‍ഗാന്ധിയെയും കാര്യം ധരിപ്പിച്ചു.

11 തവണ എംഎല്‍എയായ ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതില്‍ എതിര്‍പ്പില്ല. ഉച്ചാടനം ചെയ്യപ്പെടേണ്ടവരുടെ പട്ടികയിലുള്ളവര്‍ ഇവരാണ്: 1977 മുതല്‍ എട്ടു തവണ തുടര്‍ച്ചയായി മത്സരിച്ച ആര്യാടന്‍ മുഹമ്മദ്, കെ പി വിശ്വനാഥന്‍, 1980 മുതല്‍ ഏഴു തവണ മത്സരിച്ച കെ മുഹമ്മദാലി, ജി കാര്‍ത്തികേയന്‍, ടി എച്ച് മുസ്തഫ സുധീരന്‍, 1982 മുതല്‍ തുടര്‍ച്ചയായി ആറ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച കെ സി ജോസഫ്, വക്കം പുരുഷോത്തമന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, കെ എ ചന്ദ്രന്‍, പന്തളം സുധാകരന്‍, കടവൂര്‍ ശിവദാസന്‍, തെന്നല ബാലകൃഷ്ണപിള്ള, അഞ്ചുതവണ മത്സരിച്ച കെ ശങ്കരനാരായണന്‍, എം എം ഹസ്സന്‍, കെ പി നൂറുദീന്‍, വി ബാലറാം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം എ കുട്ടപ്പന്‍, ഡൊമിനിക് പ്രസന്റേഷന്‍, പാലോട് രവി, പി ശങ്കരന്‍, നാലു തവണ മത്സരിച്ച ഡി സുഗതന്‍, എന്‍ ശക്തന്‍, ഇ എം അഗസ്തി, വി ജെ പൌലോസ്, എം മുരളി, ശോഭനാ ജോര്‍ജ്, കെ ബാബു, പി ജെ ജോയി, തമ്പാനൂര്‍ രവി. ഇവരെക്കൂടാതെ അടൂര്‍ പ്രകാശ്, പി പി തങ്കച്ചന്‍, വര്‍ക്കല കഹാര്‍, സി വി പത്മരാജന്‍, കെ കെ രാമചന്ദ്രന്‍മാസ്റര്‍, എ സുജനപാല്‍ തുടങ്ങിയവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

യൂത്ത്കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന സ്ഥാനാര്‍ഥിപ്പട്ടികയില്‍ പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, മാത്യു കുഴല്‍നാടന്‍, വിനോദ് കൃഷ്ണ, സൂരജ് രവി, പി പി ബല്‍റാം, മനോജ് മുത്തേടം, എം എം സഞ്ജീവ് കുമാര്‍ തുടങ്ങിയവര്‍ ഇടം നേടിയിട്ടുണ്ട്. പക്ഷേ, ഈ ഹിറ്റ്ലിസ്റിന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കടലാസിന്റെ വിലപോലും കല്‍പ്പിക്കില്ലെന്ന് യൂത്ത്നേതൃത്വത്തിനും ഉറപ്പാണ്.

deshabhimani 040311

1 comment:

  1. 11 തവണ എംഎല്‍എയായ ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതില്‍ എതിര്‍പ്പില്ല. ഉച്ചാടനം ചെയ്യപ്പെടേണ്ടവരുടെ പട്ടികയിലുള്ളവര്‍ ഇവരാണ്: 1977 മുതല്‍ എട്ടു തവണ തുടര്‍ച്ചയായി മത്സരിച്ച ആര്യാടന്‍ മുഹമ്മദ്, കെ പി വിശ്വനാഥന്‍, 1980 മുതല്‍ ഏഴു തവണ മത്സരിച്ച കെ മുഹമ്മദാലി, ജി കാര്‍ത്തികേയന്‍, ടി എച്ച് മുസ്തഫ സുധീരന്‍, 1982 മുതല്‍ തുടര്‍ച്ചയായി ആറ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച കെ സി ജോസഫ്, വക്കം പുരുഷോത്തമന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, കെ എ ചന്ദ്രന്‍, പന്തളം സുധാകരന്‍, കടവൂര്‍ ശിവദാസന്‍, തെന്നല ബാലകൃഷ്ണപിള്ള, അഞ്ചുതവണ മത്സരിച്ച കെ ശങ്കരനാരായണന്‍, എം എം ഹസ്സന്‍, കെ പി നൂറുദീന്‍, വി ബാലറാം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം എ കുട്ടപ്പന്‍, ഡൊമിനിക് പ്രസന്റേഷന്‍, പാലോട് രവി, പി ശങ്കരന്‍, നാലു തവണ മത്സരിച്ച ഡി സുഗതന്‍, എന്‍ ശക്തന്‍, ഇ എം അഗസ്തി, വി ജെ പൌലോസ്, എം മുരളി, ശോഭനാ ജോര്‍ജ്, കെ ബാബു, പി ജെ ജോയി, തമ്പാനൂര്‍ രവി. ഇവരെക്കൂടാതെ അടൂര്‍ പ്രകാശ്, പി പി തങ്കച്ചന്‍, വര്‍ക്കല കഹാര്‍, സി വി പത്മരാജന്‍, കെ കെ രാമചന്ദ്രന്‍മാസ്റര്‍, എ സുജനപാല്‍ തുടങ്ങിയവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

    യൂത്ത്കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന സ്ഥാനാര്‍ഥിപ്പട്ടികയില്‍ പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, മാത്യു കുഴല്‍നാടന്‍, വിനോദ് കൃഷ്ണ, സൂരജ് രവി, പി പി ബല്‍റാം, മനോജ് മുത്തേടം, എം എം സഞ്ജീവ് കുമാര്‍ തുടങ്ങിയവര്‍ ഇടം നേടിയിട്ടുണ്ട്. പക്ഷേ, ഈ ഹിറ്റ്ലിസ്റിന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കടലാസിന്റെ വിലപോലും കല്‍പ്പിക്കില്ലെന്ന് യൂത്ത്നേതൃത്വത്തിനും ഉറപ്പാണ്.

    ReplyDelete