Tuesday, March 1, 2011

സ്ഫോടനം; മനോരമയുടെ 'ദൃക്സാക്ഷി' വിവരണം

നാദാപുരം: ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ബോംബ് നിര്‍മിക്കുന്നതിനിടെ നരിക്കാട്ടേരിയിലുണ്ടായ നരഹത്യക്ക് മനോരമയുടെ 'ദൃക്സാക്ഷി ' വിവരണം. ബോംബ് നിര്‍മിക്കുന്നതിനിടെയാണ് അഞ്ച് പേരുടെ മരണത്തിനിടയായ സ്ഫോടനം ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിശോധന നടത്തിയ ഉത്തരമേഖല ഐജി സുധേഷ് കുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞതും ഇക്കാര്യമാണ്.

എന്നാല്‍ ബോംബ് നിര്‍മിച്ചശേഷം കൊണ്ടുപോകുമ്പോള്‍ കോണിപ്പടിയില്‍ കാല്‍തെന്നി വീണ് സ്റ്റീല്‍ ബോംബുകള്‍ ഒന്നിച്ച് പൊട്ടുകയായിരുന്നുവെന്നാണ് മനോരമയുടെ 'തത്സമയ'റിപ്പോര്‍ട്ട്. വിജനമായ കുന്നിന്‍ പ്രദേശത്തെ പൊളിച്ച വീടിന്റെ തറക്ക് സമീപമാണ് ബോംബ് നിര്‍മിച്ചതെന്നും ഇവിടെ നിന്ന് ഇറങ്ങുമ്പോഴാണ് സ്ഫോടനമെന്നും തിങ്കളാഴ്ച ഒന്നാം പേജില്‍ മനോരമ വാര്‍ത്തയുണ്ട്. ലീഗ് -എന്‍ഡിഎഫ് പ്രവര്‍ത്തകരുമായി അടുത്തബന്ധമുള്ള മനോരമയുടെ പ്രദേശിക ലേഖകന്റെ ദൃക്സാക്ഷി വിവരണം പൊലീസ് ഗൌരവത്തോടെ കാണുന്നുണ്ട്. പരിക്കുകളോടെ ഒളിവില്‍ കഴിയുന്നവരുമായി ലേഖകന്‍ ബന്ധപ്പെടുന്നുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പൊലീസ് കസ്റ്റഡിയിലാണ്. പരിക്ക് ഗുരുതരമായതിനാല്‍ ഇവരില്‍ നിന്ന് മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മരിച്ചവരും പരിക്കേറ്റവരും അടക്കം എട്ടംഗ സംഘമാണ് ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചുവെന്നാണ് മനോരമ വാര്‍ത്ത. എന്നാല്‍ മധുമ്മല്‍ റാഫി എന്ന ലീഗ് പ്രവര്‍ത്തകന്‍ പരിക്കേറ്റ് ആശുപത്രിയില്‍ ഉണ്ടെന്നും പത്തിലേറെ പേര്‍ക്ക് പരിക്കുണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം. പ്രതികളുടെ എണ്ണം കുറച്ചുകാട്ടാനും ഒളിവിലുള്ളവരെ സഹായിക്കാനുമാണ് മനോരമയുടെ തന്ത്രം. മരിച്ച ഷബീര്‍ പുളിയാവ് നാഷനല്‍ കോളേജ് വിദ്യാര്‍ഥിയാണെന്ന് പറയുന്ന പത്രം എംഎസ്എഫ് ഭാരവാഹിയാണെന്നത് മറച്ചുവച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ട വ്യാജ ചിത്രവും തകര്‍ക്കാത്ത വീട് തകര്‍ത്തുവെന്ന സചിത്ര വാര്‍ത്തയും നല്‍കിയ മനോരമ ലേഖകന്‍ യുഡിഎഫിനായുള്ള വിടുപണി തുടരുകയാണ്.

ദേശാഭിമാനി 010311

3 comments:

  1. ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ബോംബ് നിര്‍മിക്കുന്നതിനിടെ നരിക്കാട്ടേരിയിലുണ്ടായ നരഹത്യക്ക് മനോരമയുടെ 'ദൃക്സാക്ഷി ' വിവരണം. ബോംബ് നിര്‍മിക്കുന്നതിനിടെയാണ് അഞ്ച് പേരുടെ മരണത്തിനിടയായ സ്ഫോടനം ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിശോധന നടത്തിയ ഉത്തരമേഖല ഐജി സുധേഷ് കുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞതും ഇക്കാര്യമാണ്.

    എന്നാല്‍ ബോംബ് നിര്‍മിച്ചശേഷം കൊണ്ടുപോകുമ്പോള്‍ കോണിപ്പടിയില്‍ കാല്‍തെന്നി വീണ് സ്റ്റീല്‍ ബോംബുകള്‍ ഒന്നിച്ച് പൊട്ടുകയായിരുന്നുവെന്നാണ് മനോരമയുടെ 'തത്സമയ'റിപ്പോര്‍ട്ട്. വിജനമായ കുന്നിന്‍ പ്രദേശത്തെ പൊളിച്ച വീടിന്റെ തറക്ക് സമീപമാണ് ബോംബ് നിര്‍മിച്ചതെന്നും ഇവിടെ നിന്ന് ഇറങ്ങുമ്പോഴാണ് സ്ഫോടനമെന്നും തിങ്കളാഴ്ച ഒന്നാം പേജില്‍ മനോരമ വാര്‍ത്തയുണ്ട്. ലീഗ് -എന്‍ഡിഎഫ് പ്രവര്‍ത്തകരുമായി അടുത്തബന്ധമുള്ള മനോരമയുടെ പ്രദേശിക ലേഖകന്റെ ദൃക്സാക്ഷി വിവരണം പൊലീസ് ഗൌരവത്തോടെ കാണുന്നുണ്ട്.

    ReplyDelete
  2. 'മനോരമ'ക്കാരന്‍വൈകിപ്പോയി! ബോംബ് നിര്‍മിച്ച ശേഷം കൊണ്ടുപോകുമ്പോഴാണ് സ്ഫോടനം എന്ന് “സൂചനയുണ്ട്” എന്ന് ഫെബ്രുവരി 27-ന്റെ റിപ്പോര്‍ട്ടില്‍ത്തന്നെ ‘മാതൃഭൂമി’ പറഞ്ഞിരുന്നു. അത് ‘മനോരമ’ക്കാരന് ഒന്നുകൂടി പൊലിപ്പിച്ചെന്നു മാത്രം.

    ReplyDelete
  3. janashakthi nee nadapurath vannu anehsichu nokkoo elarkum ariyavunna karyam aanu manorma parnajthhh kayinja masam cpm bomb factaryil enagayanu sfodanam undayath enu koodi nee manasilaknam athu nirmikumbole undayathalla bombinety mukalil thenga venath konda annu kerlam chutu chambalakanulla bombinety uravidam kandathiyathh

    ReplyDelete