Friday, May 11, 2012

ടോള്‍ പിരിവ്: പ്രതിഷേധം വ്യാപകം


ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന് ടോള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം വിവാദത്തിലേക്ക്. അഞ്ച് കോടിയിലധികം ചെലവുവരുന്ന പദ്ധതികള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താമെന്ന തീരമാനത്തിന്റെ ഭാഗമായാണ് ജലസേചന വകുപ്പ് ടോള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനകം ടോള്‍ പിരിവ് തുടങ്ങുമെന്നാണറിയുന്നത്. കാര്‍ഷിക-ജലസേചന പദ്ധതിയായ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ വ്യാപക പ്രതിഷേധമുണ്ട്.

154 കോടി ചെലവിട്ടാണ് ചമ്രവട്ടം പദ്ധതി പൂര്‍ത്തിയാക്കിയത്. ജലസേചന വകുപ്പിന്റെ ഏറ്റവും വലിയ പദ്ധതിയാണിത്. പാലം നിര്‍മിക്കാന്‍ മാത്രം 58 കോടി ചെലവായി. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 95.3 കോടി രൂപ നബാര്‍ഡില്‍നിന്ന് വായ്പ എടുത്തിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വായ്പാ തിരിച്ചടവിന്റെ പേരുപറഞ്ഞാണ് ടോള്‍ പിരിക്കാനുള്ള നീക്കം നടക്കുന്നത്. പദ്ധതി ബിഒടി വ്യവസ്ഥയില്‍പ്പെടാത്തതാണെന്നും ജലസേചന വകുപ്പ് വായ്പ നേരിട്ട് വാങ്ങിയിട്ടില്ല എന്നതും ടോള്‍ പിരിവ് ഏര്‍പ്പെടുത്തുന്നതിന് തടസ്സമാണ്.

deshabhimani 110512

No comments:

Post a Comment