മൊയാരത്ത് ശങ്കരന്റെ 64-ാം രക്തസാക്ഷി അനുസ്മരണം ഞായറാഴ്ച കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രത്തില്‍ നടക്കും. വൈകിട്ട് അഞ്ചിന് അനുസ്മരണ സമ്മേളനം സിപിഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
1948 ലെ ഭീകരമായ കമ്യൂണിസ്റ്റ് വേട്ടയുടെ നാളുകളിലാണ് മൊയാരത്ത് ശങ്കരനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കുറുവടി സംഘം തെരുവിലിട്ട് തല്ലിച്ചതച്ച് മൃതാവസ്ഥയിലാക്കിയത്. തുടര്‍ന്ന് അറസ്റ്റുചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടക്കപ്പെട്ട മൊയാരത്ത് മെയ് 13ന് മരിച്ചു. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും ആദ്യപഥികനായിരുന്ന മൊയാരത്ത് ശങ്കരനാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രം രചിച്ചത്. അന്ധമായ കമ്യൂണിസ്റ്റ് വിരോധം തലയിലേറ്റിയ കോണ്‍ഗ്രസിന്റെ ദേശരക്ഷാ സേനയെന്ന ഗുണ്ടാസംഘം കോണ്‍ഗ്രസിന്റെ ചരിത്രകാരനെത്തന്നെ തല്ലിക്കൊല്ലുകയാണുണ്ടായത്. ചിന്ത പ്രസിദ്ധീകരിക്കുന്ന "മൊയാരത്ത് ശങ്കരന് ത്യാഗത്തിന്റെ ആള്‍രൂപം" എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണ സമ്മേളനത്തില്‍ നടക്കുമെന്ന് കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന് അറിയിച്ചു.
deshabhimani 110512

ReplyDelete