ദുര്‍മോഹം മൂലം ഇടത്മുന്നണി വിട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന ശെല്‍വരാജിന് മറുപടി പറയാന്‍ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ തയ്യാറായതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. തങ്ങളെ വഞ്ചിച്ച ശെല്‍വരാജിനെതിരെ ജനങ്ങള്‍ വോട്ടിലൂടെ പ്രതികരിക്കും. യുഡിഎഫിന്റെ ധാര്‍മ്മികത തകര്‍ന്നതിന്റെ തെളിവാണ് ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വമെന്നും പിണറായി പറഞ്ഞു. മലപ്പുറത്ത് സിപിഐ എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രശേഖരന്റെ കൊലപാതകം സിപിഐ എമ്മിന് നേരെ തിരിച്ച് വിടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകം ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് നിഷ്പക്ഷരായ ജനങ്ങള്‍ ആലോചിക്കണം. സിപിഐ എമ്മിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ആശയപരമായാണ് പാര്‍ട്ടി നേരിടാറുള്ളത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ശാരീരികമായി നേരിടുന്ന പാരമ്പര്യം സിപിഐ എമ്മിനില്ലെന്നും പിണറായി വ്യക്തമാക്കി.
എല്ലാ മേഖലയിലും തകര്‍ന്ന യുഡിഎഫിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ല. കേരളത്തിന്റെ മതനിരപേക്ഷ മുഖം നഷ്ടപ്പെടുത്തിയാണ് ഉമ്മന്‍ചാണ്ടി ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്നം കൈകാര്യം ചെയ്തത്. കോണ്‍ഗ്രസിനെ കത്തിമുനയില്‍ നിര്‍ത്തിയാണ് ലീഗ് അഞ്ചാം മന്ത്രിസ്ഥാനം നേടിയെടുത്തത്. അധികാരത്തിന്റെ മത്ത് പിടിച്ച തീവ്രവാദ സംഘമായി ലീഗ് മാറി. തങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ ഏത് രീതിയില്‍ പ്രതികരിക്കാനും ലീഗിന് മടിയില്ല. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ആര്യാടനെയും മുരളിയെയും പരസ്യമായി ലീഗ് അപമാനിച്ചു. കെപിസിസി പ്രസിഡന്റിന്റെ വീട്ടിലേക്കും എന്‍എസ്എസ് ആസ്ഥാനത്തേക്കും മാര്‍ച്ച് നടത്താനും ലീഗ് തയ്യാറായി. ലീഗിന് കീഴടങ്ങി ഭരണം നടത്തേണ്ട ഗതികേടിലാണ് കോണ്‍ഗ്രസെന്നും പിണറായി പറഞ്ഞു.
ജനങ്ങളെ അഭിമുഖീകരിക്കാന്‍ യുഡിഎഫിന് കഴിയില്ല: വി എസ്
നെയ്യാറ്റിന്‍കര: ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന ഒരു നടപടിയും സ്വീകരിക്കാത്ത ഭരണകക്ഷിയ്ക്ക് നെയ്യാറ്റിന്‍കരയിലെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ഛനും മകനും തമ്മിലുള്ള തര്‍ക്കം പോലും പരിഹരിക്കാനാകാത്ത യുഡിഎഫിനെ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ തള്ളുമെന്നും വിഎസ് പറഞ്ഞു. യുഡിഎഫില്‍ ചേരുന്നത് ആത്മഹത്യയ്ക്ക് തുല്യമാണെന്ന് പറഞ്ഞ ശെല്‍വരാജ് കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയടക്കമുള്ള നെയ്യാറ്റിന്‍കരയിലെ ദേശാഭിമാനികളുടെ പാരമ്പര്യം കാത്ത് സൂക്ഷിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിനെ വിജയിപ്പിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
നിത്യോപയോഗ സാധനങ്ങളുടെ വില ദിനംതോറും വര്‍ധിക്കുകയാണ്. മണ്ണെണ്ണ കിട്ടാനില്ല. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള ഒരു നടപടിയും യുഡിഎഫ് ഗവണ്മെന്റ് ചെയ്തില്ല. ഭരണക്കാര്‍ക്ക് ജനങ്ങളുടെ മുന്നില്‍ ഒന്നും തന്നെ പറയാനില്ലാത്ത അവസ്ഥയാണ്. ദേശീയ തലത്തിലും കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത അടിയാണ് കിട്ടിയത്. 406 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 28 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.
ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതെ അഞ്ചാംമന്ത്രി പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. ജാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്വന്തം വകുപ്പുകള്‍ വിഭജിച്ചുനല്‍കുന്ന ദയനീയ കാഴ്ചയാണ് കേരളം കണ്ടത്. 40 ലക്ഷത്തോളം ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പോലും ഫലപ്രദമായി ഇടപെടാന്‍ ഭരണക്കാര്‍ക്ക് കഴിയുന്നില്ല. മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നടന്നിരുന്ന കര്‍ഷക ആത്മഹത്യ പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. വീണ്ടും യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കര്‍ഷക ആത്മഹത്യയും വന്നു.ഇതിനകം 60 കര്‍ഷകര്‍ ആരമഹത്യ ചെയ്തു. എല്‍ഡിഎഫിന്റെ കാലത്ത് വൈദ്യുതി മിച്ച സംസ്ഥാനമാക്കിയ കേരളത്തില്‍ യുഡിഎഫ് ഭരണത്തില്‍ പവര്‍കട്ടും ലോഡ്ഷെഡിങ്ങും തിരിച്ചെത്തി.
ഗുജറാത്ത് നരഹത്യ നടത്തിയ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ പരിശ്രമിക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ഥിയാണ് രാജഗോപാല്‍. ജാതിമത ശക്തികള്‍ക്ക് കീഴടങ്ങിയ കോണ്‍ഗ്രസിനെയും ബിജെപിയെയും ജനം തള്ളുമെന്നും വി എസ് പറഞ്ഞു.
deshabhimani news

ദുര്‍മോഹം മൂലം ഇടത്മുന്നണി വിട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന ശെല്‍വരാജിന് മറുപടി പറയാന്‍ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ തയ്യാറായതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. തങ്ങളെ വഞ്ചിച്ച ശെല്‍വരാജിനെതിരെ ജനങ്ങള്‍ വോട്ടിലൂടെ പ്രതികരിക്കും. യുഡിഎഫിന്റെ ധാര്‍മ്മികത തകര്‍ന്നതിന്റെ തെളിവാണ് ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വമെന്നും പിണറായി പറഞ്ഞു. മലപ്പുറത്ത് സിപിഐ എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete