ടി.പി.ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തെ തുടര്‍ന്ന് പലതരത്തിലുള്ള പ്രസ്താവനകള്‍ പലരില്‍ നിന്നായി പുറത്ത് വന്നിട്ടുണ്ട്. സംഭവം നടന്ന് അര മണിക്കൂറിനുള്ളില്‍ ചാനലുകള്‍ തുടങ്ങിവെച്ച പ്രതികരണ മഹാമഹം വക്കീലും ജഡ്ജിയും ആരാച്ചാരുമായി അരങ്ങു തകര്‍ത്താടിയപ്പോള്‍ തെളിവുകള്‍ അപ്രസക്തമായി, സാമാന്യ നീതി കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്കും ലഭ്യമാക്കുക എന്നത് അനാവശ്യകാര്യമായി, നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത ഭീകര/കരി നിയമങ്ങളില്‍ എന്ന പോലെ കുറ്റം ആരോപിക്കപ്പെട്ടവന്റെ ചുമതലയായി. വരുന്നവനും പോകുന്നവനും ഒന്ന് കൊട്ടിയിട്ട് പോകാനുള്ള ചെണ്ടയായി കുറ്റം ആരോപിക്കപ്പെട്ട പ്രസ്ഥാനം.
പ്രതികരണങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്നത് വലതുപക്ഷ രാഷ്ടീയത്തിനു ഏറ്റവും എതിരാണെന്ന് അതിന്റെ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി വലതുപക്ഷ രാഷ്ടീയക്കാര്‍ പിറ്റേ ദിവസം തന്നെ ഹര്‍ത്താലും നടത്തി എന്നതാണ്. സി.പി.എമ്മിനും ഇടതുപക്ഷത്തിനു എതിരെ ആകുമ്പോള്‍ തങ്ങള്‍ ഇന്നലെ വരെ പറഞ്ഞുകൊണ്ടിരുന്ന ഹര്‍ത്താല്‍ വിരുദ്ധത പരണത്ത് വെച്ച വലതു രാഷ്ടീയക്കാരന്റെ നടപടി ആര്‍ക്കും ചര്‍ച്ചാ വിഷയം പോലും ആയില്ല. ഒരു ഹര്‍ത്താല്‍ വിരുദ്ധ സാംസ്കാരിക നായകരും അതിനെതിരെ എന്തെങ്കിലും പറഞ്ഞതായി കണ്ടുമില്ല.
എങ്കിലും, സാംസ്കാരിക നായകന്മാരായ ആനന്ദ്, എം. ഗംഗാധരന്, സക്കറിയ, എം.ജി.എസ്. നാരായണന്, കെ. വേണു, സാറാ ജോസഫ് ആറ്റൂർ രവിവര്‍മ്മ, സി.ആർ. പരമേശ്വരന്, കല്പറ്റ നാരായണന്, സിവിക് ചന്ദ്രന്, ടി.പി. രാജീവന്, എം.എന്‍. കാരശ്ശേരി, ഹമീദ് ചേന്ദമംഗലൂർ, എന്‍.എം. പിയേഴ്സൺ, ഇ. കരുണാകരന്, എം.ജി. ശശി, അന്‍വർ അലി, സി.ജെ. ജോര്‍ജ്, എം. കമറുദ്ദീൻ, ബി.ആർ.പി. ഭാസ്കർ എന്നിവര്‍ ഒപ്പിട്ട ഒരു പ്രസ്താവന ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. “സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇവിടെ രൂപംകൊണ്ടുവരുന്ന അങ്ങേയറ്റം അപകടകരമായ ഫാസിസ്റ്റു പ്രവണതയെക്കുറിച്ചാണ് കേരളീയസമൂഹം ഉല്‍ക്കണ്ഠപ്പെടേണ്ടത്.“എന്നും ആക്രമ രാഷ്ടീയത്തിന്റെ അടിവേരുകള്‍ തന്നെ പിഴുതെറിയാന്‍ തക്കവണ്ണമുള്ള രാഷ്ടീയ ഇടപെടലാണ് ആവശ്യം എന്നും ഈ പ്രസ്താവന കേരള സമൂഹത്തോട് ആവശ്യപ്പെടുന്നു. അങ്ങിനെ ആവശ്യപ്പെടുന്നവരില്‍ സംഘപരിവാര്‍ രാഷ്ടീയത്തിന്റെ വക്താക്കളും ഉണ്ടെന്നുള്ളത് അങ്ങിനെ അല്ലാത്ത മറ്റു സാംസ്കാരിക നായകരെ അലോസരപ്പെടുത്തിയിട്ടുമില്ല.
തികച്ചും ഏകപക്ഷീയമായ വിലയിരുത്തലില്‍ ഊന്നിയതും തെളിവുകളുടെ യാതൊരു വിധ പിന്‍ബലവും ഇല്ലാത്തതുമായ ഇത്തരമൊരു പ്രസ്താവനയില്‍ ഒപ്പിട്ടവരില്‍ ഒരാളായ ബി.ആര്.പി ഭാസ്കറിന്റെ ഫേസ്ബുക്കില്‍ ഇടുക്കിയില്‍ വെച്ച് എസ്..എഫ്.ഐ ജില്ലാ പ്രസിഡന്റായിരുന്ന അനീഷ് രാജനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെയും പാലക്കാട് ഡി.വൈ.എഫ്.ഐ സഖാവായ വിനീഷ് ഏതാണ്ട് റ്റി.പി.ചന്ദ്രശേഖരന് വധിക്കപ്പെട്ട രീതിയില്‍ തന്നെ കൊലചെയ്യപ്പെട്ടതിന്റെയും വാര്‍ത്തകള്‍ ഇടുകയും ബീയാര്പ്പിമാര് മറന്നത് എന്നൊരു കമന്റ് ഇടുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.
“ഈ കൊലപാതകങ്ങളുടെ കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. ഇപ്പോൾ അറിഞ്ഞ സ്ഥിതിക്ക് ഒരു കാര്യം ചോദിച്ചോട്ടെ. ഇതിനു പകരം വീട്ടാൻ രണ്ട് പേരെ തട്ടിയാൽ മതിയോ?“
വിഷയത്തില്‍ കൃത്യമായി ഉത്തരം പറയാതെ രണ്ടുപേരെ തട്ടിയാല്‍ മതിയോ എന്നു ചോദിച്ച് തട്ടി എന്നത് ഉറപ്പിക്കുന്ന ‘നിഷ്കളങ്കത‘ തല്ക്കാലം നമുക്ക് കണ്ടില്ലെന്ന് നടിക്കാം. എങ്കിലും അദ്ദേഹം ഈ കൊലപാതകങ്ങളുടെ കാര്യം അറിഞ്ഞിട്ടില്ല എന്നത് അത്ര നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമാണോ? അതില്‍ ഒപ്പിട്ട മറ്റുള്ളവരുടെ കാര്യവും ഇങ്ങിനെ തന്നെയാണോ? എന്തുകൊണ്ടാണ് ബി.ആര്.പിയെപ്പോലെ മാധ്യമരംഗത്ത് സജീവമായി നില്ക്കുന്ന ഒരാള്‍ പോലും ഈ വാര്‍ത്തകള്‍ കാണാതെ പോകുന്നത്? നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ കാലാകാലങ്ങളായി വെച്ച് പുലര്‍ത്തിക്കൊണ്ടിരിക്കുന്ന തമസ്കരണരാഷ്ടീയം തന്നെയല്ലേ ഇതിനു പിന്നില്‍? തങ്ങള്‍ക്ക് ആവശ്യമുള്ള വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുകയും അത്തരം വാര്‍ത്തകള്‍ ലഭ്യമാക്കാതെ വരുമ്പോള്‍ സ്വയമേവ ഉല്പാദിപ്പിക്കുകയും ചെയ്ത് അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പൊതുബോധസൃഷ്ടിയുടെ ഇരകളല്ലേ നമ്മുടെ സാംസ്കാരിക നായകരില്‍ പലരും. അതുകൊണ്ടല്ലേ അവരുടെ പ്രതികരണം മുഖ്യധാരാമാധ്യമങ്ങള്‍ കൊണ്ടാടുന്ന വിഷയങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നത്? തങ്ങള്‍ ഇരകളാണെന്ന് തിരിച്ചറിയാന്‍ സാംസ്കാരിക/രാഷ്ടീയ/മാധ്യമരംഗങ്ങളില്‍ സജീവമായി നില്ക്കുന്ന ഇവരെപ്പോലുള്ളവരെ ബോധവല്‍ക്കരിക്കുക എന്നതല്ലേ കേരള സമൂഹം ഏറ്റെടുക്കേണ്ട അടിയന്തിര കടമ?

എന്തുകൊണ്ടാണ് ബി.ആര്.പിയെപ്പോലെ മാധ്യമരംഗത്ത് സജീവമായി നില്ക്കുന്ന ഒരാള്‍ പോലും ഈ വാര്‍ത്തകള്‍ കാണാതെ പോകുന്നത്? നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ കാലാകാലങ്ങളായി വെച്ച് പുലര്‍ത്തിക്കൊണ്ടിരിക്കുന്ന തമസ്കരണരാഷ്ടീയം തന്നെയല്ലേ ഇതിനു പിന്നില്‍? തങ്ങള്‍ക്ക് ആവശ്യമുള്ള വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുകയും അത്തരം വാര്‍ത്തകള്‍ ലഭ്യമാക്കാതെ വരുമ്പോള്‍ സ്വയമേവ ഉല്പാദിപ്പിക്കുകയും ചെയ്ത് അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പൊതുബോധസൃഷ്ടിയുടെ ഇരകളല്ലേ നമ്മുടെ സാംസ്കാരിക നായകരില്‍ പലരും. അതുകൊണ്ടല്ലേ അവരുടെ പ്രതികരണം മുഖ്യധാരാമാധ്യമങ്ങള്‍ കൊണ്ടാടുന്ന വിഷയങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നത്? തങ്ങള്‍ ഇരകളാണെന്ന് തിരിച്ചറിയാന്‍ സാംസ്കാരിക/രാഷ്ടീയ/മാധ്യമരംഗങ്ങളില്‍ സജീവമായി നില്ക്കുന്ന ഇവരെപ്പോലുള്ളവരെ ബോധവല്‍ക്കരിക്കുക എന്നതല്ലേ കേരള സമൂഹം ഏറ്റെടുക്കേണ്ട അടിയന്തിര കടമ?
ReplyDeleteഅന്വേഷണം നടത്തി കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണം എന്ന് ഇവർ പ്രസ്താവനയിൽ പറഞ്ഞതായി വാർത്തയിൽ കാണുന്നില്ല. ബീഅർപിയുടെ മനുഷ്യസ്നേഹം പണ്ടേ പ്രസിദ്ധമാണല്ലോ. എം.വി ജയരാജന്റെ ശിക്ഷ വിഷയത്തിൽ അദ്ദേഹത്തിന്റെ അമ്മയുടെ ദു:ഖം വാർത്തയാക്കിയതിനെതിരെ അദ്ദേഹം ഫേസ്ബുക്കിൽ അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കടൽ വെടിവെപ്പിൽ ഇറ്റലിക്കാരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ മനോരമ കണ്ണീരൊഴുക്കിയത് അദ്ദേഹം കണ്ടു കാണാനിടയില്ല!
ReplyDeleteഎങ്കിലും അദ്ദേഹം ഈ കൊലപാതകങ്ങളുടെ കാര്യം അറിഞ്ഞിട്ടില്ല എന്നത് അത്ര നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമാണോ? അതില്‍ ഒപ്പിട്ട മറ്റുള്ളവരുടെ കാര്യവും ഇങ്ങിനെ തന്നെയാണോ?
ReplyDelete**********
നല്ല തമാശതന്നെ ! കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ (മാര്‍ക്സിസ്റ്റിന്റെ) പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ അസാധാരണമായെന്താണുള്ളത്? അയല പിറക്കുന്നത് വലയില്‍ വീഴീനാണെന്ന ശാസ്തരബോധം മാത്രം മതിയല്ലോ! ഇനി ഈ പട മൊത്തം പ്രതികരിച്ചെന്നിരിക്കട്ടെ, ആരുകൊടുക്കുമിതിനു പരസ്യം? വിപണനസാധ്യതമനസ്സിലാക്കിയേ ഞങ്ങള്‍ പ്രതികരിക്കൂ! ഞങ്ങളങ്ങനെയാണ് സൗകര്യമുള്ളവര്‍ അംഗീകരിച്ചാല്‍ മതി!
കേരളത്തെ സാമുദായികമായി വീതം വെച്ചപ്പോള്‍ ഹൈബര്നേഷന് പോയ സാഹിത്യ പുങ്കുവന്മാര്‍ സടകുടഞ്ഞെഴുനെ റ്റു !
ReplyDeleteകേരളത്തെ സാമുദായികമായി വീതം വെച്ചപ്പോള്‍ ഹൈബര്നേഷന് പോയ സാഹിത്യ പുങ്കുവന്മാര്‍ സടകുടഞ്ഞെഴുനെ റ്റു !
ReplyDelete