Sunday, May 18, 2014

യുഡിഎഫിന് 9.7 ശതമാനം വോട്ട് കുറഞ്ഞു

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ടിന്റെ വ്യത്യാസം 1.84 ശതമാനം. 12 സീറ്റ് നേടിയ യുഡിഎഫ് 75,46830 വോട്ടാണ് നേടിയത് (42.08 ശതമാനം). എട്ട് സീറ്റ് നേടിയ എല്‍ഡിഎഫിന് കിട്ടിയത് 72,11257 വോട്ട് (40.24 ശതമാനം). ബിജെപിക്ക് 18,56750 വോട്ടും ലഭിച്ചു. 10.3 ശതമാനം. 2009ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 51.78 ശതമാനം വോട്ട് നേടിയിരുന്നു. ഇതാണ് 42.08 ശതമാനമായി കുറഞ്ഞത്. 9.7 ശതമാനത്തിന്റെ കുറവ്. എല്‍ഡിഎഫിന് 2009ല്‍ ലഭിച്ച 61,95824 വോട്ട് (40.17 ശതമാനം) ഇക്കുറി 72,11257 വോട്ടായി വര്‍ധിച്ചു. ശതമാനക്കണക്കിലും നേരിയ വര്‍ധനയാണുണ്ടായത്. 40.24 ശതമാനമായി ഉയര്‍ന്നു. 15 സീറ്റില്‍ മത്സരിക്കുകയും എട്ട് സീറ്റില്‍ ജയിക്കുകയും ചെയ്ത കോണ്‍ഗ്രസിന് 31.19 ശതമാനം വോട്ടാണ് ലഭിച്ചത്. അഞ്ച് സ്വതന്ത്രരടക്കം 15 സീറ്റില്‍ മത്സരിച്ച സിപിഐ എമ്മിന് ഏഴ് സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞു. 55,43652 വോട്ട് (31.03 ശതമാനം) സിപിഐ എം നേടി. സിപിഐ 13,64010 (7.61 ശതമാനം) വോട്ടാണ് നേടിയത്.

ജനതാദള്‍ സെക്കുലര്‍ 1.7 ശതമാനം വോട്ടും നേടി. യുഡിഎഫില്‍ മുസ്ലിംലീഗിന് 4.55 ശതമാനം വോട്ടാണ് ലഭിച്ചത്. കേരള കോണ്‍ഗ്രസിന് 2.36 ശതമാനം, ആര്‍എസ്പിക്ക് 2.27 ശതമാനം, എസ്ജെഡിക്ക് 1.71 ശതമാനം എന്നിങ്ങനെയാണ് യുഡിഎഫിലെ മറ്റ് ഘടക കക്ഷികള്‍ക്ക് ലഭിച്ച വോട്ട്. 2009ല്‍ 6.6 ശതമാനം വോട്ട് നേടിയ ബിജെപി 2014 ആയപ്പോള്‍ 10.3 ശതമാനമായി വോട്ട് ഉയര്‍ത്തി. ആം ആദ്മി പാര്‍ടി 1.4 ശതമാനം വോട്ടും നോട്ട 1.2 ശതമാനം വോട്ടും നേടി. മറ്റ് സ്വതന്ത്രസ്ഥാനാര്‍ഥികള്‍ 2.11 ശതമാനം വോട്ടാണ് നേടിയത്.

deshabhimani

1 comment:

  1. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിലെ ശതമാനക്കണ ക്ക് കൂടി പറയാമോ ജാഗ്രതെ . 80 സീറ്റിൽ UDF ന് ലീഡ് എന്ന് ചില ബൂര്ഷാ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു . ഉമ്മൻചാണ്ടി സർക്കാരിന് ജനപിന്തുണ എന്നും.

    ReplyDelete