ന്യൂഡൽഹി > രാഷ്‌ട്രീയ എതിരാളികളെ നേരിടാന്‍ ബിജെപി സർക്കാർ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് സോണിയ ഗാന്ധി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധിയുടെ പ്രസ്‌താവന.
സാധാരണജനതയ്‍ക്ക് വേണ്ടി ശബ്‌ദിക്കുന്ന പൗരാവകാശ പ്രവര്‍ത്തകരെ കരിനിയമങ്ങള്‍ ഉപയോഗിച്ച് ജയിലിലടയ്‍ക്കുകയാണെന്ന് സോണിയ ഗാന്ധി പറയുന്നു. കേന്ദ്ര ഏജൻസികളെക്കൊണ്ട് കേസുകളിൽ അന്വേഷണം നടത്തുന്നതിനായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുമ്പോഴാണ് സോണിയ ഗാന്ധി അഭിപ്രായം വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പ്രതിപക്ഷ എംഎൽഎമാരും സിബിഐയെയും എൻഫോഴ്‌സ്‌മെന്റിനേയും സർക്കാരിനെതിരെയുള്ള ആയുധമായി ഉപയോഗിക്കുകയാണ്. ഈ അവസരത്തിലാണ് ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്ന് സോണിയ ഗാന്ധിതന്നെ പറയുന്നത്.
"ബിജെപി സർക്കാർ ഭരണകൂടത്തിൻ്റെ എല്ലാ ഉപകരണങ്ങളേയും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഉപയോഗിക്കുകയാണ്. എൻഫോഴ്സ്മെൻറ്, സിബിഐ , എൻഐഎ തുടങ്ങി നർകോട്ടിക്സ് ബ്യൂറോ വരെ ഇതിനായി ഉപയോഗിക്കുന്നു . പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ഓഫിസിൻ്റെയും താളത്തിനൊത്ത് തുള്ളുക മാത്രമാണ് ഈ ഏജൻസികൾ ചെയ്യുന്നത്" ‐ സോണിയ ലേഖനത്തിൽ പറയുന്നു.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സോണിയാഗാന്ധിയുടെ പ്രസ്താവന: കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണത്തിനായി കാത്തിരിക്കാമെന്ന് പി രാജീവ്
ന്യൂഡല്‍ഹി > കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നത് സംബന്ധിച്ച സോണിയാ ഗാന്ധിയുടെ പ്രസ്താവനയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിനായി കാത്തിരിക്കാമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്. ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളേയും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഉപയോഗിക്കുന്നുവെന്നും, പ്രധാനമന്ത്രിയുടേയും അഭ്യന്തര മന്ത്രിയുടേയും ഓഫിസിന്റെയും താളത്തിനൊത്ത് തുള്ളുക മാത്രമാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നതെന്നുമാണ് സോണിയ ആരോപിച്ചത്.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി എംപിയും സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളുകയും സിബിഐയെ ന്യായീകരിക്കുകയുമാണ് ചെയ്തത്.
പി രാജീവിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ചുവടെ
'ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളേയും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഉപയോഗിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ , എന്‍ഐഎ തുടങ്ങി നര്‍കോട്ടിക്‌സ് ബ്യൂറോ വരെ ഇതിനായി ഉപയോഗിക്കുന്നു . പ്രധാനമന്ത്രിയുടേയും അഭ്യന്തര മന്ത്രിയുടേയും ഓഫിസിന്റെയും താളത്തിനൊത്ത് തുള്ളുക മാത്രമാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നത്'
സോണിയ ഗാന്ധി
ഇനി കേരളത്തിലെ CONGRSS പ്രതികരണത്തിനായി കാത്തിരിക്കാം
No comments:
Post a Comment