മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സംവരണമില്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ പത്ത് ശതമാനം നിയമനം ഇനി കിട്ടും. പട്ടികവിഭാഗത്തിലോ പിന്നോക്കവിഭാഗത്തിലോ ഉള്‍പ്പെടുന്നവര്‍ക്കാണ് ഇതുവരെ സംവരണം കിട്ടിയത്. അത് സംരക്ഷിച്ചുകൊണ്ടുതന്നെ മുന്നോക്ക സമുദായത്തിലെയും ക്രിസ്‌ത്യന്‍ ഉള്‍പ്പെടെ സംവരണാനുകൂല്യം കിട്ടാത്ത വിഭാഗങ്ങളിലെയും ഒരു ജാതിയിലും ഇല്ലാത്തവരിലെയും സാമ്പത്തികമായി പിന്നോക്കക്കാരായവര്‍ക്കാണ് സംവരണം കിട്ടുക.
പുതിയ നിയമപ്രകാരം സംവരണ പരിധിയില്‍പ്പെടാത്ത ജനറല്‍ കാറ്റഗറിയിലെ വിഭാഗങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ ഇപ്പോള്‍ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നു, അതിന്‍ പ്രകാരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനറല്‍ കാറ്റഗറിയിലെ ആളുകള്‍ക്ക് സര്‍ക്കാര്‍ പരീക്ഷകളിലും പൊതു പ്രവേശനപരീക്ഷകളിലും മറ്റും EWS (Economically Weaker Section) എന്ന് ചേര്‍ത്താല്‍ സംവരണം ലഭിക്കുന്നതാണ്. എന്നാല്‍ അതിനായി EWS സര്‍ട്ടിഫിക്കേറ്റ് വാങ്ങേണ്ടതുണ്ട്. സംസ്ഥാന / കേന്ദ്ര പരീക്ഷകള്‍ക്കായി വില്ലേജ് ഓഫിസര്‍ / തഹസില്‍ദാര്‍ എന്നിവര്‍ ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
സമുദായത്തെ കുറിച്ചുള്ള സംശയങ്ങള്‍- ഇതിന് സത്യവാങ്ങ്മൂലം നല്‍കാം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് കോപ്പി നല്‍കാം.
ഒരു കുടുംബത്തിലെ അംഗങ്ങളാണോ എന്ന സംശയം- ഇതു തെളിയിക്കാന്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കുക.
ഇവയെല്ലാം നല്‍കിയിട്ടും EWS സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലങ്കില്‍ എന്തു കാരണത്താല്‍ നല്‍കാന്‍ സാധിക്കില്ല എന്ന് എഴുതി വാങ്ങുക. തുടര്‍ന്ന് തഹസില്‍ദാര്‍ക്ക് ഇത് ഉപയോഗിച്ച് പരാതി നല്‍കുക.
സംവരണത്തിന് പരിഗണിക്കുന്നവര്‍, മാനദണ്ഡങ്ങള്‍
കുടുംബ വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ളവര്‍.
പട്ടികജാതി-- വര്‍ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ പെടാത്തവര്‍
കുടുംബ ഭൂസ്വത്ത് പഞ്ചായത്തില്‍ 2.5 ഏക്കറിലും മുനിസിപ്പാലിറ്റിയില്‍ 75 സെന്റിലും കോര്‍പറേഷനില്‍ 50 സെന്റിലും കൂടരുത്
എല്ലായിടത്തുമുള്ള ഭൂസ്വത്ത് ആകെ രണ്ടര ഏക്കറില്‍ കൂടരുത്.
മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലും ഭൂമിയുണ്ടെങ്കില്‍ 75 സെന്റില്‍ കൂടരുത്.
ഭൂവിസ്‌തൃതി കണക്കാക്കുമ്പോള്‍ സംസ്ഥാനത്തിനു പുറത്തുള്ള ഭൂമിയും പരിഗണിക്കും
കുടുംബത്തിനുള്ള ആകെ ഹൗസ് പ്ലോട്ടിന്റെ വിസ്‌തൃതി മുനിസിപ്പാലിറ്റിയില്‍ 20 സെന്റിലും കോര്‍പറേഷനില്‍ 15 സെന്റിലും കൂടരുത്
കുടുംബത്തിന് ഒന്നിലധികം ഹൗസ് പ്ലോട്ട് ഉണ്ടെങ്കില്‍ അവയെല്ലാം കൂട്ടിയാണ് പ്ലോട്ടിന്റെ വ്യാപ്തി കണക്കാക്കുക
അന്ത്യോദയ അന്നയോജന/ മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെടുന്ന റേഷന്‍കാര്‍ഡുള്ളവര്‍. ഇവര്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം
വരുമാന സര്‍ട്ടിഫിക്കറ്റ്, തൊട്ടുമുമ്പുള്ള സാമ്പത്തികവര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കും
കുടുംബത്തിന്റെ വസ്‌തുവകകളുടെ വിശദാംശം സത്യവാങ്മൂലമായി സമര്‍പ്പിക്കണം
അവകാശവാദം വ്യാജമെന്ന് കണ്ടെത്തിയാല്‍ നിയമനവും പ്രവേശനവും ഉടന്‍ റദ്ദാക്കും
മാനദണ്ഡം മൂന്നുവര്‍ഷം കൂടുമ്പോള്‍ പുനഃപരിശോധിക്കും.
No comments:
Post a Comment