സ്വന്തം താൽപ്പര്യങ്ങൾക്ക് എതിരായാൽ കോൺഗ്രസ് അധ്യക്ഷയായാലും ശരി നേതാക്കളെപ്പോലെ മുൻപിൻ നോക്കാതെ മുക്കുമെന്ന് കെപിസിസി മുഖപത്രവും. കേന്ദ്രസർക്കാർ രാഷ്‌ട്രീയലക്ഷ്യത്തോടെ എതിരാളികളെ വേട്ടയാടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നെന്ന് സോണിയ ഗാന്ധി ഹിന്ദുസ്ഥാൻ ടൈംസിൽ ലേഖനം എഴുതി. മറ്റ് പല മാധ്യമങ്ങളും വാർത്തയാക്കിയെങ്കിലും വീക്ഷണത്തിൽ ഇതേക്കുറിച്ച് ഒറ്റവരിപോലുമില്ല.
സ്ഥിരമായി പത്രങ്ങളിൽ ലേഖനമെഴുതുന്ന ആളല്ല സോണിയ. ഹിന്ദുസ്ഥാൻ ടൈംസിലെ ലേഖനത്തിൽ ഏറെ രാഷ്‌ട്രീയ പ്രസക്തമായ നിരീക്ഷണങ്ങൾ ഉണ്ടായിരുന്നുതാനും. ഈ രണ്ട് കാരണത്താലും ഏതൊരു പത്രത്തിനും വാർത്തയാകുന്ന ദേശീയ അധ്യക്ഷയുടെ ലേഖനം വീക്ഷണം കണ്ടതേയില്ല.
കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ലേഖനത്തെ വീക്ഷണം അവഗണിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം വിമർശം ഉന്നയിച്ചുകഴിഞ്ഞു. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച രാഹുൽ ഗാന്ധിയുടെ വാക്കുകളും വീക്ഷണം വേണ്ടവിധം കേട്ടിരുന്നില്ല.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളും സോണിയയുടെയും രാഹുലിന്റെയും അഭിപ്രായപ്രകടനത്തോടെ വെട്ടിലായി. ദേശീയ നേതൃത്വത്തിന്റെ നയം കേരളത്തിന് ബാധകമല്ലെന്ന വിചിത്രമായ നിലപാടാണ് ഇവർ സ്വീകരിക്കുന്നത്.
No comments:
Post a Comment