കളമശേരി> കോണ്‍ഗ്രസ് സംഘടനാ നേതാവായ നേഴ്‌സിങ് ഓഫീസറുടെ വാട്ട്‌സ് അപ്പ് സന്ദേശത്തിന് പിന്നാലെ ദുരാരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മെഡിക്കല്‍ കോളേജിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ വീണ്ടും ചാനല്‍ നുണ.
മെഡിക്കല്‍ കോളേജില്‍ വ്യാപകമായി ചികിത്സാ പിഴവാണ് ഉള്ളത് എന്ന് സാക്ഷ്യപ്പെടുത്താന്‍ മുന്‍ കെഎസ്‌യു നേതാവായ ഡോ. നജ്മയെയാണ് ഇപ്പോള്‍ ചാനലുകള്‍ രംഗത്തിറക്കിയത്. കോവിഡ് രോഗിയായിരുന്ന ഹാരിസിന്റെ മരണം ഓക്സിജന്‍ ട്യൂബ് ഘടിപ്പിക്കാതെ സംഭവിച്ചതാണെന്നാണ് ഈ ജൂനിയര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ താന്‍ ആ സമയത്ത് ഡ്യൂട്ടിയിലില്ലായിരുന്നെന്നും മറ്റൊരു ഡോക്ടര്‍ പറഞ്ഞ അറിവാണെന്നുമാണ് വെളിപ്പെടുത്തല്‍.
മാസങ്ങള്‍ക്ക് മുമ്പ് മനോരമ ചാനലില്‍ വ്യാജ ദൃശ്യം കാണിച്ച് മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികള്‍ക്ക് ഭക്ഷണം പോലും കിട്ടാതെ ദുരിതത്തിലാണെന്ന് വരുത്തി തീര്‍ക്കാന്‍ വാര്‍ത്ത മെനഞ്ഞ ലേഖികയും ഈ പുതിയ വ്യാജവാര്‍ത്തയുമായി രംഗത്തെത്തി. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് മനോരമ തെറ്റ് സമ്മതിച്ച് മാപ്പു പറഞ്ഞിരുന്നു.
ദീര്‍ഘ അവധിയിലിരിക്കുന്ന നേഴ്‌സിങ് ഓഫീസറുടെ വാട്ട്‌സ്ആപ്പ് സന്ദേശവും ഇതേരീതിയില്‍ വന്നിരുന്നു. ഇരുവരും തങ്ങളുടെ അധികാര പരിധിയിലുള്ള കാര്യങ്ങളല്ല പ്രചരിപ്പിക്കുന്നത്. സ്വകാര്യ മേഖലക്കു വേണ്ടി നില്‍ക്കുന്ന ചാനലും യുഡിഎഫ് രാഷ്ട്രീയക്കാര്‍ക്കുവേണ്ടി തെറ്റായ വിവരം പ്രചരിപ്പിക്കുന്ന ഉദ്യോഗസ്ഥരും ചെയ്യുന്നത് കോവിഡ് ചികിത്സയില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ അപകീര്‍ത്തിപെടുത്തുകയാണെന്ന് ആക്ഷേപമുണ്ട്.
കളമശേരി ഗവ. മെഡിക്കൽ കോളേജിനെതിരെ നുണക്കഥകളുമായി വീണ്ടും ചാനലുകൾ
കോൺഗ്രസ് സംഘടനാ പ്രവർത്തകയായ നേഴ്സിങ് ഓഫീസറുടെ തെറ്റായ വാട്‌സാപ് സന്ദേശത്തിന് കൊഴുപ്പുകൂട്ടാൻ മുൻ കെഎസ്‌യു നേതാവായ ജൂനിയർ ഡോക്ടറുടെ നുണപ്രചാരണങ്ങൾ ഏറ്റുപിടിച്ച് ചാനലുകൾ. മെഡിക്കല്‍ കോളേജില്‍ വ്യാപക ചികിത്സാ പിഴവെന്ന് സാക്ഷ്യപ്പെടുത്താന്‍ മുന്‍ കെഎസ്‌യു നേതാവായ ഡോ. നജ്മയെയാണ് ചാനലുകള്‍ രംഗത്തിറക്കിയത്. കോവിഡ് രോഗിയായിരുന്ന ഹാരിസിന്റെ മരണം ഓക്സിജന്‍ ട്യൂബ് ഘടിപ്പിക്കാതെ സംഭവിച്ചതാണെന്നാണ് ഇവരുടെ സാക്ഷ്യപ്പെടുത്തൽ. താന്‍ ആ സമയത്ത് ഡ്യൂട്ടിയിലില്ലായിരുന്നെന്നും മറ്റൊരു ഡോക്ടര്‍ പറഞ്ഞ അറിവേ തനിക്കുള്ളൂവെന്നും ഇവർ മനോരമയോട് പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പ് മനോരമ ചാനലില്‍ വ്യാജ ദൃശ്യം കാണിച്ച് മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികള്‍ക്ക് ഭക്ഷണം കിട്ടാതെ ദുരിതത്തിലാണെന്ന് വാർത്ത നൽകിയിരുന്നു. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് മനോരമ തെറ്റ് സമ്മതിച്ച് പരസ്യമായി മാപ്പു പറഞ്ഞു. അന്ന് വാര്‍ത്ത മെനഞ്ഞ അതേ ലേഖിക തന്നെയാണ് പുതിയ വ്യാജവാര്‍ത്തയും ഏറ്റുപിടിച്ച് രംഗത്തുവന്നത്.
കോവിഡ് ഡ്യൂട്ടിയിലില്ലാത്ത ദീര്‍ഘാവധിയിലുള്ള നേഴ്‌സിങ് ഓഫീസർ ജലജാദേവിയുടെ വാട്ട്‌സ്ആപ്പ് സന്ദേശവും ഇതേരീതിയിലാണ് വന്നത്. ഈ നേഴ്‌സിങ് ഓഫീസറും താൽക്കാലിക ഡോക്ടറും മെഡിക്കൽ കോളേജിൽ കോവിഡ് ഡ്യൂട്ടിയിലുള്ളവരല്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ടറിയാത്ത കാര്യങ്ങളാണ് ഇവർ പ്രചരിപ്പിച്ചതെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടക്കട്ടെയെന്നും അവർ പറഞ്ഞു.
എറണാകുളം ഗവ.മെഡിക്കല്‍ കോളേജ്: മനോരമയുടെ പുതിയ നുണയും പൊളിഞ്ഞു
എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിനെക്കുറിച്ചുള്ള മനോരമയുടെ മറ്റൊരു നുണവാർത്തകൂടി പൊളിഞ്ഞു. അഞ്ചുലക്ഷം രൂപയ്‌ക്ക് നവജാത ശിശുവിനെ വിൽക്കാൻ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സസ്പെൻഷനിലിരുന്ന നേഴ്സ് സഹായിച്ചെന്ന് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് പച്ചക്കള്ളമാണെന്ന് തെളിഞ്ഞത്. എന്നാൽ, വാർത്തയിൽ എറണാകുളം മെഡിക്കൽ കോളേജിൽ അങ്ങനെ ഒരു സംഭവം നടന്നതായി അറിയില്ലെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ സസ്പെൻഡ് ചെയ്ത സ്റ്റാഫ് നേഴ്സ് ഇല്ലായെന്നും മെഡിക്കൽ സൂപ്രണ്ട് വാർത്താക്കുറിപ്പിൽ പറഞ്ഞു.
സസ്പെൻഷനിലുള്ളയാൾ താൽക്കാലിക ജീവനക്കാരിയാണ് എന്നും വാർത്തയിൽ പറയുന്നുണ്ട്. സാധാരണ താൽക്കാലിക ജീവനക്കാർ എന്തെങ്കിലും ക്രമക്കേടിന് വിധേയമായാൽ അവരെ സസ്‌പെൻഡ് ചെയ്യാറില്ല. അവരുടെ സേവനം അവസാനിപ്പിക്കുകയാണ് പതിവ്. ഇത് അറിയാതെയായിരിക്കാം വാർത്ത ഉണ്ടാക്കിയതെന്ന് കരുതുന്നതായും സൂപ്രണ്ട് പറഞ്ഞു. നേരത്തെ മറ്റൊരു ആശുപത്രിയുടെ ദൃശ്യം ഉപയോഗിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ രോഗികൾക്ക് ഭക്ഷണം കിട്ടുന്നില്ല എന്ന തരത്തിൽ മനോരമ ന്യൂസ് ചാനൽ പ്രസിദ്ധീകരിച്ച വാർത്ത വിവാദമായപ്പോൾ പിൻവലിച്ചിരുന്നു.
No comments:
Post a Comment