Tuesday, October 27, 2020

ഒച്ചിഴയും പോലെ ഇന്റർനെറ്റ്‌ ; ഇന്റർനെറ്റ്‌ വേഗത്തിൽ ഇന്ത്യ അയൽരാജ്യങ്ങൾക്കും പിന്നിൽ

 മൊബൈൽ ഇന്റർനെറ്റ്‌ വേഗത്തിൽ ഇന്ത്യ അയൽരാജ്യങ്ങളായ നേപ്പാളിനും പാകിസ്ഥാനും ശ്രീലങ്കയ്‌ക്കും പിന്നിൽ. ഇന്റർനെറ്റ്‌ വേഗം കണക്കാക്കുന്ന ഓക്ലയുടെ സ്പീഡ് ടെസ്റ്റ് സൂചികയുടെ സെപ്‌തംബറിലെ കണക്കുകൾ പ്രകാരം ശരാശരി 12.07 എംബിപിഎസ്‌ ഡൗൺലോഡിങ് വേഗവുമായി  ഇന്ത്യ 131–-ാം സ്ഥാനത്താണ്. 138 രാജ്യം ഉൾപ്പെടുന്ന പട്ടികയിൽ ആഗസ്‌തിനെ അപേക്ഷിച്ച്‌ ഇന്ത്യ രണ്ട്‌ പോയിന്റ്‌ താഴേക്കിറങ്ങി.

ആഗോള ശരാശരിയായ 35.26 എംബിപിഎസിനേക്കാൾ വളരെ കുറവാണ് ഇന്ത്യയിലെ വേഗം. അപ്‌ലോഡ്‌ സ്‌പീഡ്‌  ആഗോള ശരാശരി 11.22എംബിപിഎസ്‌ ആണ്‌. ഇന്ത്യയിൽ ഇത്‌  4.31എംബിപിഎസും. ചൈനയാണ്‌ സൂചികയിൽ രണ്ടാം സ്ഥാനത്ത്‌. ശരാശരി ഡൗൺലോഡിങ് വേഗം 113.35 എംബിപിഎസ്. ശ്രീലങ്ക (19.95എംബിപിഎസ്), പാകിസ്ഥാൻ(17.13എംബിപിഎസ്), നേപ്പാൾ(17.12എംബിപിഎസ്) എന്നിവർ യഥാക്രമം 102, 116, 117 എന്നീ സ്ഥാനങ്ങളിലാണ്‌.

ബ്രോഡ്‌ബാൻഡ്‌ വിഭാഗത്തിൽ 46.47 എംബിപിഎസ്‌ ഡൗൺലോഡിങ് വേഗവുമായി 175 രാജ്യങ്ങളിൽ ഇന്ത്യ 70–-ാം സ്ഥാനത്താണ്‌. ആഗസ്‌തിനെ അപേക്ഷിച്ച്‌ ഇന്ത്യ രണ്ട്‌ പോയിന്റ്‌ മുന്നേറി.

No comments:

Post a Comment