പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയില്‍ മൗനം.കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം കത്തെഴുതി ഒരു മാസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇനിയും നിലപാടറിയിച്ചിട്ടില്ല.പ്രതികള്‍ നിക്ഷേപം വിദേശത്തേക്ക് കടത്തിയ സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാനം സിബിഐ അന്വേഷണം ആവശ്യപ്പെട്ട്കത്തെഴുതിയത്.
കേസ് ചൊവാഴ്ച പരിഗണിച്ചപ്പോഴും കേന്ദ്രം നിലപാടറിയിച്ചില്ല. കേസില്‍ ഈ മാസം 18 വരെ
സ്വീകരിച്ച നടപടികളിലെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 1368 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പരാതികളില്‍ വെവ്വേറെകേസ് എടുക്കുന്നില്ലെന്ന പരാതി ശരിയല്ലന്നും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹന്‍ അറിയിച്ചു.
കൊല്ലം, ആലപ്പുഴ, എറണാകുളം,പാലക്കാട്, വയനാട്, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണുര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഇത്രയും കേസുകള്‍. 2019 ലെ ബാനിംഗ് ഓഫ് അണ്‍റഗുലേറ്റഡ് ഡെപ്പോസിറ്റ് ആക്ട് പ്രകാരം നടപടിയള്‍ക്കായി
ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.
പരാതികളില്‍ ഒറ്റ എഫ് ഐ ആര്‍ മതിയെന്ന് പോപ്പുലര്‍ ഫിനാന്‍സിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് കൂടുതല്‍ വാദത്തിനായി മാറ്റി.
No comments:
Post a Comment