‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയർത്തി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 10ന് തെരുവോരങ്ങളിൽ സംഘടിപ്പിക്കുന്ന സ്ത്രീകളുടെ ഐക്യനിര വിജയിപ്പിക്കാൻ ഇടതുപക്ഷ മഹിളാ സംഘടനകൾ ആഹ്വാനം ചെയ്തു.
എല്ലാ യൂണിറ്റ്, വില്ലേജ്, ഏരിയ, ജില്ലാ കേന്ദ്രങ്ങളിലും അഞ്ച് വീതം സ്ത്രീകളെ അണിനിരത്തി സാമൂഹ്യ അകലം പാലിച്ചായിരിക്കും ഐക്യനിര. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, കേരള മഹിളാ സംഘം, മഹിളാ ജനതാ എസ്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്, ലോക്‌താന്ത്രിക് ജനത, മഹിളാ കോൺഗ്രസ് എസ്, ജനാധിപത്യ വനിതാ കോൺഗ്രസ്, നാഷണൽ വനിതാ ലീഗ്, കേരള വനിതാ കോൺഗ്രസ് ബി, കേരള മഹിളാ കോൺഗ്രസ് എം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഐക്യനിര സംഘടിപ്പിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ സ്ത്രീപക്ഷ വികസന കാഴ്ചപ്പാടുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സർക്കാർ കൈക്കൊള്ളുന്ന സുരക്ഷാനടപടികളെ സംബന്ധിച്ച് സ്ത്രീകളിൽ അവബോധമുണ്ടാക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തിന്റെ തെരുവോരങ്ങളിലാകെ നടക്കുന്ന ഐക്യനിര വൻ വിജയമാക്കണമെന്ന് കൺവീനർ അഡ്വ. പി സതീദേവി അഭ്യർഥിച്ചു.
No comments:
Post a Comment