Friday, October 23, 2020

കെ എം ഷാജിയുടെ ആഡംബര വീട് പൊളിച്ച് മാറ്റാന്‍ നോട്ടീസ് നല്‍കും; നിര്‍മാണം അനധികൃതമെന്ന് കോര്‍പറേഷന്‍

 കെ എം ഷാജി എംഎല്‍എയുടെ ആഡംബര വീട് പൊളിച്ച് മാറ്റാന്‍ കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കും. വീട് നിര്‍മാണം അനധികൃതമെന്ന് കോര്‍പറേഷന്‍ കണ്ടെത്തി. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെയാണ് വീട് നിര്‍മിച്ചത്. വിശദീകരണം നല്‍കാന്‍ 14 ദിവസം അനുവദിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

ഇന്നലെയാണ് ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വേങ്ങേരിയില്‍ സ്ഥിതിചെയ്യുന്ന വീട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍  അളന്നത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഷാജിയുടെ സ്വത്തുവകകള്‍ അളക്കാന്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കുകയായിരുന്നു. അനുമതി നല്‍കിയതിലും ഇരട്ടി വലിപ്പത്തിലാണ് വീട് നിര്‍മിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. നിര്‍മാണഅനുമതിയുടെ കാലാവധിയും കഴിഞ്ഞു. 2016ല്‍ പൂര്‍ത്തിയായ വീടിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.

മൂന്നരക്കോടി രൂപയുടെ വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സ്രോതസ്സ് എന്തെന്നുള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇഡി തേടുന്നത്. പ്ലസ് ടു കോഴ അഴിമതിയില്‍ കൈക്കലാക്കിയ പണം വീട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇത് ഇഡി വിശദമായി പരിശോധിക്കും. 2014ലാണ് അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആക്ഷേപമുയരുന്നത്. ഇതേ സമയത്താണ് കോഴിക്കോട് വേങ്ങേരിയില്‍ ഷാജി വീടുണ്ടാക്കാന്‍ തുടങ്ങിയത്.

കോഴക്കേസ് ഇഡി ഏറ്റെടുത്തതോടെയാണ് വീട് നിര്‍മാണത്തില്‍ സ്രോതസ്സില്ലാത്ത പണം ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷണം തുടങ്ങിയത്. എപ്പോള്‍ സ്ഥലം വാങ്ങി,  നിര്‍മാണം ആരംഭിച്ചത് എപ്പോള്‍, എത്ര തുക ചെലവിട്ടു തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും തേടുന്നത്.

കെ എം ഷാജിയുടെ ആഡംബര വീട് പൊളിച്ച് മാറ്റാന്‍ നോട്ടീസ് നല്‍കും; നിര്‍മാണം അനധികൃതമെന്ന് കോര്‍പറേഷന്‍

കോഴിക്കോട് > കെ എം ഷാജി എംഎല്‍എയുടെ ആഡംബര വീട് പൊളിച്ച് മാറ്റാന്‍ കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കും. വീട് നിര്‍മാണം അനധികൃതമെന്ന് കോര്‍പറേഷന്‍ കണ്ടെത്തി. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെയാണ് വീട് നിര്‍മിച്ചത്. വിശദീകരണം നല്‍കാന്‍ 14 ദിവസം അനുവദിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

ഇന്നലെയാണ് ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വേങ്ങേരിയില്‍ സ്ഥിതിചെയ്യുന്ന വീട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍  അളന്നത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഷാജിയുടെ സ്വത്തുവകകള്‍ അളക്കാന്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കുകയായിരുന്നു. അനുമതി നല്‍കിയതിലും ഇരട്ടി വലിപ്പത്തിലാണ് വീട് നിര്‍മിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. നിര്‍മാണഅനുമതിയുടെ കാലാവധിയും കഴിഞ്ഞു. 2016ല്‍ പൂര്‍ത്തിയായ വീടിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.

മൂന്നരക്കോടി രൂപയുടെ വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സ്രോതസ്സ് എന്തെന്നുള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇഡി തേടുന്നത്. പ്ലസ് ടു കോഴ അഴിമതിയില്‍ കൈക്കലാക്കിയ പണം വീട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇത് ഇഡി വിശദമായി പരിശോധിക്കും. 2014ലാണ് അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആക്ഷേപമുയരുന്നത്. ഇതേ സമയത്താണ് കോഴിക്കോട് വേങ്ങേരിയില്‍ ഷാജി വീടുണ്ടാക്കാന്‍ തുടങ്ങിയത്.

കോഴക്കേസ് ഇഡി ഏറ്റെടുത്തതോടെയാണ് വീട് നിര്‍മാണത്തില്‍ സ്രോതസ്സില്ലാത്ത പണം ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷണം തുടങ്ങിയത്. എപ്പോള്‍ സ്ഥലം വാങ്ങി,  നിര്‍മാണം ആരംഭിച്ചത് എപ്പോള്‍, എത്ര തുക ചെലവിട്ടു തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും തേടുന്നത്.

No comments:

Post a Comment