Wednesday, October 28, 2020

ആരോഗ്യസേതു ആപ്പ് ആര് നിര്‍മിച്ചു? മറുപടിയില്ലാതെ കേന്ദ്രസര്‍ക്കാര്‍; നോട്ടീസ്

 കോവിഡ് പ്രതിരോധത്തിനായി ആവിഷ്‌കരിക്കുകയും കോടിക്കണക്കിന് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്ത ആരോഗ്യസേതു ആരാണ് നിര്‍മിച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്രസര്‍ക്കാര്‍. ആരോഗ്യസേതു ആപ്പ് ആര് വികസിപ്പിച്ചു എന്ന വിവരാവകാശം സംബന്ധിച്ച ചോദ്യത്തിന് 'ഒഴിഞ്ഞുമാറുന്ന മറുപടി'യാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.

കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം. ആപ്പില്‍ ദേശീയ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററും കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയവും ചേര്‍ന്നാണ് വികസിപ്പിച്ചത് എന്ന് പറയുമ്പോഴാണ്, വിവരാവകാശ നിയമം അനുസരിച്ചുളള മറുപടിയില്‍ ഈ ചോദ്യങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയത്. ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചത് ആരാണ് എന്ന് പറയാന്‍ ഉത്തരവാദപ്പെട്ടവര്‍ ഒഴിഞ്ഞുമാറുന്നത് നിയമവിരുദ്ധമാണെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍ നോട്ടീസില്‍ പറയുന്നു. ബന്ധപ്പെട്ടവരോട് നവംബര്‍ 24ന് ഹാജരാകാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment