തിരുവനന്തപുരം > സംസ്ഥാന സര്ക്കാരിന്റെ അറിവോടെ മാത്രമേ കേസുകൾ സിബിഐ ഏറ്റെടുക്കാവൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ല. സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തിൽ സിബിഐ വിവേചനം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐ. രാജ്യത്തിന്റെ അന്വേഷണ ഏജൻസിയാണ്. സിബിഐ അന്വേഷണം നടത്തുന്നെങ്കിൽ കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്കെതിരെയും വേണ്ടതല്ലേ. കശുവണ്ടി വികസന കോർപറേഷൻ തോട്ടണ്ടി യുമായി ബന്ധപ്പെട്ട കേസിൽ വിചാരണയ്ക്കു സർക്കാർ അനുമതി നിഷേധിച്ചതിൽ തെറ്റില്ല. വിചാരണ ചെയ്യണമെങ്കിൽ സർക്കാരിനു കൂടി പൂർണബോധ്യം ഉണ്ടാകണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
സംസ്ഥാനം ആവശ്യപ്പെടുന്ന പല കേസുകളും സിബിഐ ഏറ്റെടുക്കാത്ത സാഹചര്യമാണ്. എന്നാൽ അതല്ലാത്ത പല കേസുകളും അവർ ഏറ്റെടുക്കുന്നുമുണ്ട്. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ അറിവോടെ മാത്രമേ, അന്വേഷിക്കാൻ പാടുളളൂ. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോൾ ഏജൻസികൾ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ ആവശ്യമാണ്, ഇത് സർക്കാരിനെ അറിയിച്ചെന്നും, തുറന്ന ചർച്ച ആവശ്യപ്പെട്ടെന്നും കാനം വ്യക്തമാക്കി.
'മറ്റിടങ്ങളില്‍ കേന്ദ്രഏജന്‍സികളുടെ പകപോക്കലുണ്ട്, ഇവിടില്ല'; രാഹുലിനെ തള്ളിയും സിബിഐയെ പിന്തുണച്ചും ചെന്നിത്തല
തിരുവനന്തപുരം > കേന്ദ്രഏജന്‍സികളെ സംബന്ധിച്ച രാഹുല്‍ ഗാന്ധി എംപിയുടെ പ്രസ്‌താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐക്കെതിരായ സിപിഐ എം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയും ആത്മഹത്യാപരവുമാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലുമൊക്കെ രാഷ്ട്രീയപകപോക്കല്‍ നടത്തുന്നതിനാലാണ് സിബിഐയെ വിലക്കിയതെന്നും ചെന്നിത്തല സമ്മതിച്ചു. രാഹുല്‍ ഗാന്ധിയും സിബിഐയുടെ കടന്നുകയറ്റത്തെ എതിര്‍ത്ത് സംസാരിച്ചതല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ ചെന്നിത്തല ഒഴിഞ്ഞു മാറി.
സിബിഐയെ ഉപയോഗിച്ചുള്ള ബിജെപി നീക്കങ്ങള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്ക്കാരിന്റെ അറിവോടെ മാത്രമേ കേസുകള്‍ സിബിഐ ഏറ്റെടുക്കാവൂ എന്ന് കാനം പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ല. സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തില്‍ സിബിഐ വിവേചനം കാണിക്കുന്നുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐ. രാജ്യത്തിന്റെ അന്വേഷണ ഏജന്‍സിയാണ്. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും കാനം വ്യക്തമാക്കി.
സിബിഐ വേണ്ടെന്ന് മഹാരാഷ്ട്രയും; അനുമതി പിന്‍വലിക്കുന്ന അഞ്ചാമത്തെ സംസ്ഥാനം
ന്യൂഡൽഹി > കേസന്വേഷണത്തിനായി സിബിഐക്ക് നൽകിയിരുന്ന പൊതു അനുമതി മഹാരാഷ്ട്ര സർക്കാരും പിൻവലിച്ചു. ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്‌റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നൽകിയ പൊതു അനുമതിയാണ് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് പിൻവലിച്ചത്.
മഹാരാഷ്ട്രയിൽ നേരിട്ട് കേസുകൾ അന്വേഷിക്കാൻ ഉണ്ടായിരുന്ന അനുമതി നഷ്ടമായതോടെ ഇനി ഓരോ കേസിനും സംസ്ഥാനസർക്കാരിന്റെ അനുമതി നേടണം. അല്ലെങ്കിൽ സുപ്രീംകോടതിയുടെയോ ബോംബെ ഹൈക്കോടതിയുടെയോ അനുമതി വാങ്ങണം.
രാജസ്ഥാൻ, ആന്ധ്രപ്രദേശ്, ഛത്തീസ്‌ഗഢ്, പശ്ചിമബംഗാൾ സർക്കാരുകൾ നേരത്തേ പൊതു അനുമതി പിൻവലിച്ചിരുന്നു.
ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക്ക് ടിവിക്കും അർണാബ് ഗോസ്വാമിക്കും എതിരായ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം മുന്നിൽക്കണ്ടാണ് മഹാരാഷ്ട്രയുടെ നടപടി. ടിആർപി തട്ടിപ്പിൽ കേസ് രജിസ്‌റ്റർ ചെയ്‌ത ഉത്തർപ്രദേശ് സർക്കാർ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു.
No comments:
Post a Comment