Tuesday, October 20, 2020

മൂന്നില്‍ ഒന്ന് തുക സബ്സിഡി; വനിതകള്‍ക്കായി ഇ- ഓട്ടോ പദ്ധതി: മന്ത്രി ഇ പി ജയരാജൻ

 വനിതകള്‍ക്ക് സ്വയംതൊഴിലിന്റെ ഭാഗമായി ഇ ഓട്ടോ നല്‍കുന്ന പദ്ധതി ആരംഭിക്കുമെന്ന്‌ മന്ത്രി ഇ പി ജയരാജൻ. വ്യവസായവകുപ്പിന്‌ കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കെഎഎൽ നിർമിച്ച ഇ ഓട്ടോ നീംജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി ഫ്ലാഗ്‌ ഓഫ്‌ ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി ജില്ലാതലത്തില്‍ വ്യവസായവകുപ്പിനു കീഴില്‍ സഹകരണസംഘം രജിസ്റ്റര്‍ ചെയ്യും. ആദ്യ ഘട്ടത്തില്‍ 25 വനിതകളാണുണ്ടാകുക. മൂന്നില്‍ ഒന്ന് തുക സബ്സിഡി അനുവദിക്കും. എഴുനൂറോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. കോവിഡ് ആശ്വാസമായി കെഎഎല്ലിന്‌ അഞ്ചുകോടി അനുവദിച്ചതായി മന്ത്രി പറഞ്ഞു.

ഇരുപത്തി രണ്ട്‌ ഓട്ടോ രണ്ടു ട്രക്കിലായാണ് നേപ്പാളിലേക്ക്‌‌ അയച്ചത്‌. ശേഷിക്കുന്ന മൂന്നെണ്ണം അടക്കം 11 ഇ- ഓട്ടോ ഉടന്‍ അയക്കും. എട്ട് ഓട്ടോയ്‌ക്കുള്ള ഓര്‍ഡര്‍കൂടി ലഭിച്ചു. ഒരു വര്‍ഷം 500 ഇ -ഓട്ടോ നേപ്പാളില്‍ വിറ്റഴിക്കാനാകുമെന്നാണ്  പ്രതീക്ഷ‌. അടുത്തമാസം നീംജി നേപ്പാളില്‍ സർവീസ്‌ തുടങ്ങും.

ശ്രീലങ്ക, ബംഗ്ലാദേശ്, കെനിയ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ റിയാബ് ചെയർമാൻ ശശിധരൻനായർ, കെഎഎൽ എംഡി എ ഷാജഹാൻ, മാനേജർ പി അജിത് കുമാർ എന്നിവർ സംസാരിച്ചു.

No comments:

Post a Comment