കരിവെള്ളൂർ> അടിയന്തരാവസ്ഥ അറബിക്കടലിൽ. ഇന്ത്യ ഈസ് നോട്ട് ഇന്ദിര’ എന്ന ചുവരെഴുത്ത് കാലത്തിന്റെ ഭിത്തിയിൽ പതിപ്പിച്ച കരിവെള്ളൂരിലെ നങ്ങാരത്ത് അബ്ദുൾ ഖാദർ ഓർമയായി. ഏകാധിപത്യ പ്രവണതയോട് പൊരുതിയ നിസ്വാർത്ഥ കമ്യൂണിസ്റ്റിന്റെ സംഭവബഹുലമായ ജീവിതത്തിന് ചൊവ്വാഴ്ച രാവിലെയാണ് തിരശീല വീണത്. 80 വയസ്സായിരുന്നു.
വാർധക്യസഹജമായ രോഗങ്ങളും വീഴ്ചയിലുണ്ടായ പരിക്കും മൂലം ചികിത്സയിലായിരുന്നു. സി പി ഐ എം നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പരിയാരം മെഡിക്കൽ കോളേജിന് കൈമാറി.
അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിലാണ് 'കാദറിച്ച' എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന അബ്ദുൾ ഖാദർ കരിവെള്ളൂരിലെ പഴയ കെട്ടിടത്തിന്റെ ചുമരിൽ കുമ്മായം ഉപയോഗിച്ച് ഇന്ദിരാ വിരുദ്ധ മുദ്രാവാക്യം എഴുതിയത്. സുഹൃത്തായ അബ്ദുൾ ഖാദറും കൂടെയുണ്ടായിരുന്നു.മംഗലാപുരത്ത് വിമാനമിറങ്ങി ദേശീയപാതയിലുടെ പോരുന്ന ഇന്ദിരാഗാന്ധി കാണാനായിരുന്നു ഈ എഴുത്ത്.
പൊലീസോ ഒറ്റുകാരോ കണ്ടാൽ ജയിൽവാസവും മർദ്ദനവും ഉറപ്പായിരുന്ന കാലത്താണ് ഈ ധീരത .ദേശീയപാത വികസനത്തിനായി കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും ആ ചുവരെഴുത്ത് ചരിത്രമായി. റേഷൻ കടയിൽ ജീവനക്കാരനായിരിക്കെ മുണ്ട വളപ്പിൽ കല്യാണിയെ ജീവിത സഖിയാക്കിയും വിപ്ളവം സൃഷ്ടിച്ചു.മകൾ ഷൈനി പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നേഴ‌്സിങ് അസിസ്റ്റന്റാണ‌്. മറ്റൊരു മകൾ രേഷ‌്മ വിവാഹശേഷം വടകരയിലാണ‌് താമസം.
ഈ 80 കാരൻ പിന്നീട് കരിവെള്ളൂരിൽ നിന്ന് കൊടക്കാടേക്ക് മാറി. ദിനേശ് സംഘം രൂപീകരിച്ചത് മുതൽ പ്രമോട്ട റായിരുന്നു. ബീഡി തൊഴിലാളികളെ സംഘടിപ്പിക്കാൻ നേതൃത്വം കൊടുത്തതിനാൽ ബീഡി ഖാദർക്കയെന്നാണ് നാട്ടിലെ വിളിപ്പേര്. ശിവകുമാർ കാങ്കോൽ ആകാശ മിഠായി എന്ന പേരിൽ ഖാദറിന്റെയും കല്യാണിയുടെയും പ്രണയ ജീവിതം ഹ്രസ്വ സിനിമയാക്കിയിട്ടുണ്ട്.
കൊടക്കാട് വെള്ളച് പരേതരായ നങ്ങാരത്ത് കുഞ്ഞാമിനയുടെയും തലയില്ലത്ത് ആലി ഹസൻ്റെയും മകനാണ്. മക്കൾ: ഷൈനി(പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നേഴ‌്സിങ് അസിസ്റ്റൻറ്), രേഷ് (വടകര). മരുമക്കൾ: കെ സതീശൻ (ചെറുതാഴം), സുകേഷ് (വടകര). സഹോദരങ്ങൾ: എൻ അബ്ദുള്ള (പെരിങ്ങോം), മറിയുമ്മ (വെള്ളച്ചാൽ )
No comments:
Post a Comment