ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്ക് സര്‍ക്കാര്‍ ഇടപെട്ട് ജിഎസ്ടി ഒഴിവാക്കി കൊടുത്തെന്ന പുതിയ നുണയമായി വി ഡി സതീശന്‍ എംഎല്‍എ. ബാധകമല്ലാത്ത നികുതിയുടെ പേരിലാണ് സതീശന്റെ അസത്യപ്രചരണം. ഗോപകുമാര്‍ മുകുന്ദന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ചുവടെ.
വിഷയദാരിദ്ര്യം UDF നേതാക്കളെ എവിടെ എത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായി ബന്ധപ്പട്ട ബഹു. MLA ശ്രീ. V.D സതീശന്റെ പോസ്റ്റ് .
ഊരാളുങ്കലിന് എന്താ കൊമ്പുണ്ടോ എന്നു ചോദിച്ച് അദ്ദേഹം അവര്‍ക്ക് GST ഒഴിവാക്കി കൊടുത്ത തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയാണ്. സാംസ്‌ക്കാരിക മേഖലയില്‍ ഊരാളുങ്കല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ GST ഒഴിവാക്കി കൊടുത്തതാണത്രേ പിന്‍വലിക്കേണ്ടത്. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് Non PMC സ്റ്റാറ്റസ് ഉള്ള അക്രഡിറ്റഡ് ഏജന്‍സി എന്ന നിലയില്‍ ഊരാളുങ്കലിനുള്ള മുന്‍ഗണന എല്ലാം ഇതിനോട് കൂട്ടിക്കെട്ടി ഒരു അരുക്കാക്കാന്‍ ശ്രീ സതീശന്‍ വല്ലാതെ ശ്രമിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം ഉത്തരവിന്റേതാണ്. അതൊന്നു നോക്കാം.
Kerala Authority for advance ruling GST യുടെ താണ് ഉത്തരവ്. മാര്‍ച്ചിലെ ഉത്തരവാണേ !
എന്താണി അഥോറിറ്റി . GST സംബന്ധമായ ഒരു അവ്യക്തത ഉണ്ടെങ്കില്‍ അതില്‍ പെട്ട് തര്‍ക്കത്തിലേയ്ക്ക് നീങ്ങും മുമ്പ് അഡ്വാന്‍സായി അതു സംബന്ധിച്ച വ്യക്തത / വ്യാഖ്യാനം നല്‍കാന്‍ വേണ്ടി നിയമപ്രകാരം രൂപീകൃതമായ ഒരു quasi Judicial authoirity യാണ് Kerala Authority for advance ruling GST . ആ ഉത്തരവില്‍ ഒപ്പുവെച്ചിരിക്കുന്നവര്‍ ആരൊക്കെ എന്നു നോക്കിക്കേ!
ഒരാള്‍ Indian Revenue Service ല്‍ ഉള്ള കേന്ദ്ര നികുതി ഉദ്യോഗസ്ഥന്‍. രണ്ടാമന്‍ സംസ്ഥാന GST വകുപ്പ് ജോയന്റ് കമ്മീഷണര്‍ . രണ്ടാളും അഥോറിറ്റിയിലെ അംഗങ്ങള്‍ എന്ന നിലയില്‍ ആണല്ലോ അതില്‍ ഒപ്പിട്ടിരിക്കുന്നത്. അവര്‍ അഥോറിറ്റിയുടെ അധികാര പ്രകാരമുള്ള quasi Judicial തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. ഭരണനിര്‍വഹണ ഉത്തരവാദിത്തമല്ല.
എന്താണ് ഉത്തരവ് ? പ്രാദേശിക സാംസ്‌കാരിക കേന്ദ്രങ്ങള്‍ സംഘടിപ്പിച്ച് നടത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഊരാളുങ്കലിനെ ഏല്‍പ്പിക്കുന്നു. അവര്‍ ഒരു സേവനമാണ് നിര്‍വ്വഹിക്കുന്നത്. ഇത് GST ബാധകമായ ഒന്നാണോ എന്നതാണ് മുന്‍കൂര്‍ തീര്‍പ്പിനായി അഥോറിറ്റിയുടെ മുന്നില്‍ വരുന്ന പ്രശ്‌നം. 2017 ലെ ഒരു കേന്ദ്ര വിജ്ഞാപനമുണ്ട്. കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്കും ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ ഉന്നമനം, സാംസ്‌ക്കാരിക അഭ്യുന്നതി എന്നിവയെല്ലാം ലക്ഷ്യം വെച്ച് നല്‍കുന്ന സേവനങ്ങള്‍ Pure Service ആണ് . നിര്‍മ്മാണ പ്രവൃത്തികള്‍, സാധനങ്ങളുടേയും സേവനങ്ങളുടെയും ഒന്നിച്ചുള്ള Supply എന്നിവ ഈ pure Service എന്ന ഗണത്തില്‍ പെടില്ല. അങ്ങനെയുള്ള Pure Service ന് GST ഇല്ല . ഇതാണ് വിജ്ഞാപനം.
സംസ്ഥാന സര്‍ക്കാരിന് ഊരാളുങ്കല്‍ നല്‍കുന്ന സേവനം GST ഒഴിവുള്ള Pure Service ആണോ എന്നതില്‍ advance ruling നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് Advane Ruling Authority യില്‍ വിഷയം എത്തുന്നത്.
Authority വാദo കേട്ടു. ഊരാളുങ്കല്‍ നല്‍കുന്നത് pure Service ആണെന്നും അത് GST അട്രാക്ട് ചെയ്യുന്നില്ല എന്നും തീര്‍പ്പു നല്‍കുന്നു. അര്‍ത്ഥം ആ സേവനം നിയമ പ്രകാരം നികുതി വിധേയമല്ല. ഇതാണ് അര്‍ദ്ധ ജൂഡിഷ്യല്‍ അധികാരം ഉപയോഗിച്ച് അഥോറിറ്റി തീര്‍പ്പാക്കിയ കാര്യം.
ഇതെടുത്ത് വച്ചാണ് ശ്രീ. സതീശന്‍ സംസ്ഥാന സര്‍ക്കാര്‍ ഊരാളുങ്കലിന് എന്തോ നികുതി ഇളവ് നല്‍കിയെന്നും അത് ഉടന്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും വച്ച് കീച്ചുന്നത്.
ബാധകമല്ലാത്ത നികുതി എങ്ങനെയാണ് ഇളവു ചെയ്യുക ? സംസ്ഥാന സര്‍ക്കാരിന് എങ്ങനെയാണ് GST ഇളവ് ചെയ്യാന്‍ കഴിയുക.
ഇതൊന്നും അറിയാത്തയാളല്ല ശ്രീ . സതീശന്‍ . ഇതാണ് പറഞ്ഞത് . UDF നേതാക്കള്‍ എത്തിപ്പെട്ടിരിക്കുന്ന സ്ഥിതിയാണിത് കാണിക്കുന്നത്.
കഷ്ടം തന്നെ
No comments:
Post a Comment