Monday, September 20, 2010

പീഡനം: ചിത്രദുര്‍ഗയില്‍ 35 ദളിത് കുടുംബം നാടുവിട്ടു

ബംഗളൂരു: സവര്‍ണരുടെ ലൈംഗികചൂഷണത്തെയും അക്രമത്തെയും തുടര്‍ന്ന് ചിത്രദുര്‍ഗ ജില്ലയിലെ ബുധിഹള്ളി താലൂക്കില്‍നിന്ന് മൂന്നാഴ്ചയ്ക്കിടെ പലായനംചെയ്തത് 35 കുടുംബം. മാദിഗ വിഭാഗത്തില്‍പ്പെട്ട ദളിതരാണ് സവര്‍ണരുടെ പീഡനം സഹിക്കാനാകാതെ മാനംകാക്കാന്‍ വീട് ഉപേക്ഷിച്ചുപോയത്. തൊഴിലുറപ്പ് അടക്കമുള്ള പദ്ധതികളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടതിനെതുടര്‍ന്ന് മുപ്പതിലേറെ കുടുംബം ചെല്ലെക്കരയില്‍നിന്ന് കഴിഞ്ഞമാസം പലായനംചെയ്തു. ദളിതര്‍ ജന്മിമാരുടെ വീടുകളിലെ ജോലിമാത്രം ചെയ്താല്‍ മതിയെന്നും അവരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്നും സവര്‍ണ ജാതിപഞ്ചായത്ത് വില്ലേജ് തലവന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

വെങ്കടേശ്വരനഗറിലെ ചേരിയില്‍ താമസിക്കുന്ന ദളിത് കുടുംബങ്ങളിലെ ഭൂരിഭാഗം പെണ്‍കുട്ടികളും ഉയര്‍ന്ന ജാതിക്കാരുടെ ലൈംഗികചൂഷണത്തിന് ഇരയായി. ഇത്തരം സംഭവം ആവര്‍ത്തിച്ചതോടെയാണ് 35 കുടുംബം നാടുവിട്ടത്. സമത വേദികെ, സ്ത്രീ ജാഗ്രതാസമിതി, പിസിയുഎല്‍ എന്നിവ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. എന്നാല്‍, ഇത്തരം സംഭവം നടന്നിട്ടില്ലെന്നാണ് അധികാരികളുടെ നിലപാട്. തങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചിത്രദുര്‍ഗ ജില്ലാ പൊലീസ് സൂപ്രണ്ട് ലാബുറാം പറഞ്ഞു. അധികാരികളുടെയും സവര്‍ണരുടെയും ഇംഗിതത്തിന് വഴങ്ങാത്തതിന് പതിനെട്ടിലേറെ പെണ്‍കുട്ടികളെ ഇവിടെനിന്ന് നാടുകടത്തുകയും ചെയ്തു. കഴിഞ്ഞ എട്ടുമാസത്തിലേറെയായി ചിത്രദുര്‍ഗ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദളിത് കുടുംബങ്ങള്‍ സാമൂഹ്യബഹിഷ്കരണത്തിന്റെ പിടിയിലാണ്.

deshabhimani 20092010

1 comment:

  1. സവര്‍ണരുടെ ലൈംഗികചൂഷണത്തെയും അക്രമത്തെയും തുടര്‍ന്ന് ചിത്രദുര്‍ഗ ജില്ലയിലെ ബുധിഹള്ളി താലൂക്കില്‍നിന്ന് മൂന്നാഴ്ചയ്ക്കിടെ പലായനംചെയ്തത് 35 കുടുംബം. മാദിഗ വിഭാഗത്തില്‍പ്പെട്ട ദളിതരാണ് സവര്‍ണരുടെ പീഡനം സഹിക്കാനാകാതെ മാനംകാക്കാന്‍ വീട് ഉപേക്ഷിച്ചുപോയത്. തൊഴിലുറപ്പ് അടക്കമുള്ള പദ്ധതികളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടതിനെതുടര്‍ന്ന് മുപ്പതിലേറെ കുടുംബം ചെല്ലെക്കരയില്‍നിന്ന് കഴിഞ്ഞമാസം പലായനംചെയ്തു. ദളിതര്‍ ജന്മിമാരുടെ വീടുകളിലെ ജോലിമാത്രം ചെയ്താല്‍ മതിയെന്നും അവരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്നും സവര്‍ണ ജാതിപഞ്ചായത്ത് വില്ലേജ് തലവന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

    ReplyDelete