ഉമ്മന്‍ചാണ്ടിക്ക് സ്തുതി പാടുന്നതില്‍ വീക്ഷണത്തെ വെല്ലുവിളിച്ച് ബിജെപി മുഖപത്രം. നിയമസഭാംഗത്വത്തിന്റെ നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെ വാഴ്ത്തുന്നതിന് ജന്മഭൂമി ചീഫ് എഡിറ്റര്‍ ഹരി എസ് കര്‍ത്താ തന്നെയാണ് രംഗത്തുവന്നത്.
തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാവിന് സ്തുതിഗീതവുമായി ബിജെപി പത്രം രംഗത്തിറങ്ങിയത് കൌതുകമായി. തലമുടി ചീകാന്‍പോലും സമയം കിട്ടാതെ ഉമ്മന്‍ചാണ്ടി ജനത്തിരക്കില്‍ അമരുന്നതായി ജന്മഭൂമിയുടെ കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടിയുടെ കാറില്‍വരെ തിരക്ക് അനുഭവപ്പെടുന്നതായാണ് ജന്മഭൂമി പത്രാധിപരുടെ അനുഭവസാക്ഷ്യം. അടുത്ത മുഖ്യമന്ത്രിപദവും ജന്മഭൂമി ഉമ്മന്‍ചാണ്ടിക്ക് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കുവേണ്ടി എ കെ ആന്റണിയെ അധിക്ഷേപിക്കുന്ന ബിജെപി മുഖപത്രം സംസ്ഥാനം കണ്ട ഏറ്റവും മികച്ച ധനമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും സമര്‍ഥിക്കുന്നു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും ബിജെപിയെയും ബന്ധിപ്പിക്കുന്ന ദൌത്യത്തിന്റെ ഭാഗമാണ് ജന്മഭൂമിയുടെ ഉമ്മന്‍ചാണ്ടി സ്തുതിഗീതം. യുഡിഎഫ് ഭരണകാലത്താണ് കേരളത്തില്‍ മെച്ചപ്പെട്ട ധനതത്വശാസ്ത്രപ്രയോഗം ഉണ്ടായതെന്ന് ജന്മഭൂമി പറയുന്നു. വിശക്കുന്നവര്‍ മുണ്ട് മുറുക്കിയുടുക്കണം എന്നുപദേശിച്ചവരെ ജന്മഭൂമി സാമ്പത്തികവിദഗ്ധരായി അവതരിപ്പിക്കുന്നു. ധവളപത്രമിറക്കി ആനുകൂല്യങ്ങളെല്ലാം തട്ടിപ്പറിക്കുകയും കാര്‍ഷികമേഖലയില്‍ ആത്മഹത്യ നിത്യസംഭവമാക്കുകയും ചെയ്തതാണ് യുഡിഎഫ് ഭരണത്തിലെ അനുഭവം. അതൊക്കെ ഒളിച്ചുപിടിച്ചാണ് ബിജെപി പത്രം യുഡിഎഫിനെ പ്രശംസിക്കുന്നത്.
ദേശാഭിമാനി 24092010
ഉമ്മന്‍ചാണ്ടിക്ക് സ്തുതി പാടുന്നതില്‍ വീക്ഷണത്തെ വെല്ലുവിളിച്ച് ബിജെപി മുഖപത്രം. നിയമസഭാംഗത്വത്തിന്റെ നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെ വാഴ്ത്തുന്നതിന് ജന്മഭൂമി ചീഫ് എഡിറ്റര്‍ ഹരി എസ് കര്‍ത്താ തന്നെയാണ് രംഗത്തുവന്നത്.
ReplyDeleteKalikalam..sivane..
ReplyDelete