Tuesday, September 21, 2010

പെട്രോളിന് വീണ്ടും വില കൂട്ടി

ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 27 പൈസയാണ് വര്‍ധന. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പുകളില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ വിലവര്‍ധന നിലവില്‍ വന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പിസിഎല്‍) പമ്പുകളില്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ 27 പൈസയും ഭാരത് പെട്രോളിയം (ബിപിസിഎല്‍) പമ്പുകളില്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 26 പൈസയും വില വര്‍ധിപ്പിക്കും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃതഎണ്ണ വില വര്‍ധിച്ചതിനാലാണ് വില കൂട്ടിയതെന്ന് ഐഒസി അധികൃതര്‍ പറഞ്ഞു.

ഇന്ധനവില നിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയശേഷം അന്താരാഷ്ട്രവിപണിക്കനുസരിച്ച് ഇതാദ്യമാണ് പെട്രോള്‍വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍, മൂന്നാഴ്ചയ്ക്കിടെ പല കാരണങ്ങള്‍ പറഞ്ഞ് രണ്ടു തവണ വില വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഒരു മാസത്തിനിടെ പെട്രോള്‍ ലിറ്ററിന് 66 പൈസയാണ് കൂട്ടിയത്. പെട്രോളിന്റെ വിലനിയന്ത്രണത്തില്‍നിന്ന് കഴിഞ്ഞ ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത്. കേരളത്തില്‍ സെപ്തംബര്‍ 15ന് പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 22 പൈസയും വര്‍ധിപ്പിച്ചു. ഇതിനുമുമ്പ് പെട്രോളിന് പത്ത് പൈസയും ഡീസലിന് എട്ട് പൈസയും വര്‍ധിപ്പിച്ചു.

deshabhimani 21092010

1 comment:

  1. അറിഞ്ഞില്ലെന്ന് പറയരുത്.:)

    ReplyDelete